Local News
തലശേരിയില്‍ സ്വകാര്യ ബസ്സിടിച്ച് വയോധികന് ദാരുണാന്ത്യം

തലശേരി: തലശേരി പുതിയ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ്സിടിച്ച് വഴിയാത്രികനായ വയോധികൻ മരിച്ചു.തിരുവങ്ങാട് ഇല്ലത്ത് താഴ ദ്വാരകയിൽ എം.ജി ജയരാജാണ് (63) മരണപ്പെട്ടത്.
വെള്ളിയാഴ്ച കാലത്ത് 8.10 ഓടെയാണ് അപകടം.ജൂബിലി റോഡിലെ റോയൽ ഗാർഡ് സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാരനാണ് ജയരാജ്.തിരുവങ്ങാട്ടെ വീട്ടിൽ നിന്നും പുതിയ ബസ് സ്റ്റാൻഡ് വഴി സ്ഥാപനത്തിലേക്ക് നടന്നു പോവുകയായിരുന്നു.
ബസ്സ് സ്റ്റാൻഡിൽ നിർത്തിയിട്ട മണികർണിക ബസിനരികിലൂടെ പോവുന്നതിനിടയിൽ ഇരിട്ടിയിൽ നിന്നും യാത്രക്കാരുമായി എത്തിയ കഫീൽ ബസ്സ് ഇടിച്ചാണ് അപകടം.
സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായിട്ടാണ് സൂചനകൾ.
പരേതരായ ഗോപാലൻ നായരുടെയും രുഗ്മ്ണിയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ :ഹേമരാജ്, വേണു, സവിത, സ്വപ്ന. മൃതദേഹം ജനറല്‍ ആസ്പത്രിയിൽ.
Kerala
കാലവര്‍ഷം 2 ദിവസത്തിനുള്ളില്‍; ശനിയാഴ്ച കണ്ണൂരും കാസര്‍കോട്ടും റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത ഏഴു ദിവസം പടിഞ്ഞാറന്‍/വടക്കു പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തമാകാന്‍ സാധ്യതയുണ്ട്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ കര്‍ണാട-ഗോവ തീരത്തിന് മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തികൂടിയ ന്യൂനമര്‍ദ്ദമായി മാറി. തുടര്‍ന്ന് വടക്കോട്ടു നീങ്ങുന്ന ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് 27-ഓടെ മധ്യ പടിഞ്ഞാറന്‍-വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു ന്യൂനമര്‍ദ്ദംകൂടി രൂപപ്പെടാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ അടുത്ത ഏഴു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. മെയ് 24 മുതല്‍ 26 വരെ തീയതികളില്‍ ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും മെയ് 23 മുതല്‍ 27 വരെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
career
പ്ലസ്ടുക്കാര്‍ക്ക് അവസരം, ആര്‍മിയില്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

ഇന്ത്യൻ ആർമിയിൽ പ്ലസ്ടു ടെക്നിക്കൽ എൻട്രിയിലേക്കുള്ള (സ്കീം-54) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 90 ഒഴിവുണ്ട്. ഓഫീസർ തസ്തികയിലേക്കുള്ള പെർമനന്റ് കമ്മിഷൻ നിയമനമാണ്. അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. ജെഇഇ (മെയിൻ) സ്കോർ അടിസ്ഥാനമാക്കി ചുരുക്കപ്പട്ടിക തയ്യാറാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയുൾപ്പെട്ട പ്ലസ്ടു ജയിച്ചിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളും മൂന്നും ചേർത്ത് 60 ശതമാനം മാർക്കുവേണം. അപേക്ഷകർ 2025-ലെ ജെഇഇ (മെയിൻ) എഴുതിയവരാകണം. പ്രായം: 2006 ജൂലായ് രണ്ടിനുമുൻപോ 2009 ജൂലായ് ഒന്നിനുശേഷമോ ജനിച്ചവരാവാൻ പാടില്ല (രണ്ട് തീയതികളും ഉൾപ്പെടെ). സ്റ്റൈപെൻഡ്/ ശമ്പളം: ട്രെയിനിങ് കാലത്ത് 56,100 രൂപയാവും പ്രതിമാസ സ്റ്റൈപെൻഡ്. ട്രെയിനിങ് പൂർത്തിയാക്കിയശേഷം ആദ്യം നിയമിക്കപ്പെടുന്ന ലെഫ്റ്റനന്റ് റാങ്കിൽ 56,100-1,77,500 രൂപയാണ് ശമ്പളസ്കെയിൽ. മറ്റ് അലവൻസുകളും ലഭിക്കും. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.joinindianarmy.nic.in സന്ദർശിക്കുക. അവസാന തീയതി: ജൂൺ 12
KOLAYAD
ലഹരിക്കെതിരെ കോളയാട്ട് മിനി മാരത്തൺ നടത്തി

കോളയാട് : വർധിച്ചു വരുന്ന രാസലഹരിക്കെതിരെ തിരസ്കരിക്കാം ലഹരിയെ കുതിക്കാം ജീവിതത്തിലേക്ക് എന്ന സന്ദേശവുമായി ലൈബ്രറി കൗൺസിൽ കോളയാട് പഞ്ചായത്ത് സമിതി മിനി മാരത്തൺ സംഘടിപ്പിച്ചു. കോളയാട് പഞ്ചായത്ത് മിനിസ്റ്റേഡിയത്തിൽ നിന്നാരംഭിച്ച മാരത്തൺ മുൻ ദേശീയ അത് ലറ്റിക് താരം കെ.എം. ഗ്രീഷ്മയും കണ്ണവം എസ്എച്ച്ഒ കെ.വി.ഉമേശനും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
കോളയാടിൽ നിന്നാംരംഭിച്ച മാരത്തൺ പുത്തലം- പുന്നപ്പാലം വഴി കോളയാടിൽ തിരിച്ചെത്തി.പഞ്ചായത്ത് പ്രസിഡന്റ് എം. റിജി അധ്യക്ഷയായി. പഞ്ചായത്തംഗം ടി. ജയരാജൻ, കെ. ഷിജു, രമേശൻ ആലച്ചേരി, വി. യു. സജി, രഞ്ജിത്ത് മാക്കുറ്റി, എം. പൊന്നപ്പൻ, പി. പ്രേമവല്ലി തുടങ്ങിയവർ സംസാരിച്ചു. മാലൂർ പ്രഭാത് ആർട്സ് ക്ലബ്ബിന്റെ സംഗീത ശില്പവും നടന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്