Connect with us

Local News

ഉ​ത്ത​ര​മ​ല​ബാ​റി​ലെ ആ​ദ്യ​ത്തെ ഗ്യാ​സ് ഇ​ൻ​സു​ലേ​റ്റ​ഡ് സ​ബ് സ്റ്റേ​ഷ​ൻ നാളെ നാടിന് സമർപ്പിക്കും

Published

on

Share our post

ത​ല​ശ്ശേ​രി: കെ.​എ​സ്.​ഇ.​ബി ലി​മി​റ്റ​ഡ് ഉ​ട​മ​സ്ഥ​ത​യി​ൽ ഉ​ത്ത​ര​മ​ല​ബാ​റി​ലെ ആ​ദ്യ​ത്തെ 220 കെ.​വി ഇ​ൻ​ഡോ​ർ ഗ്യാ​സ് ഇ​ൻ​സു​ലേ​റ്റ​ഡ് സ​ബ് സ്റ്റേ​ഷ​ൻ ശ​നി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നാ​ടി​ന് സ​മ​ർ​പ്പി​ക്കും.

വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഗു​ണ​മേ​ന്മ​യു​ള്ള വൈ​ദ്യു​തി ത​ട​സ്സ​ര​ഹി​ത​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​വേ​ണ്ടി പ്ര​സ​ര​ണ​മേ​ഖ​ല കാ​ര്യ​ക്ഷ​മ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​ബ്സ്റ്റേ​ഷ​ൻ നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. 60 കോ​ടി ചെല​വി​ലാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

കാ​ഞ്ഞി​രോ​ടു​നി​ന്ന് ത​ല​ശ്ശേ​രി​യി​ലേ​ക്ക് 110 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പു​തി​യ 220/ 110 കെ.​വി മ​ൾ​ട്ടി സ​ർ​ക്യൂ​ട്ട് മ​ൾ​ട്ടി വോ​ൾ​ട്ടേ​ജ് ട്രാ​ൻ​സ്മി​ഷ​ൻ ലൈ​ൻ നി​ർ​മി​ച്ചി​ട്ടു​ണ്ട്.

ഇ​തും ശ​നി​യാ​ഴ്ച പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​വും. നി​ല​വി​ൽ ക​തി​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​റാം​കു​ന്നി​ലെ 110 കെ.​വി സ​ബ് സ്റ്റേ​ഷ​നോ​ട് ചേ​ർ​ന്നു​ള്ള സ്ഥ​ല​ത്താ​ണ് ഇ​ൻ​ഡോ​ർ ഗ്യാ​സ് ഇ​ൻ​സു​ലേ​റ്റ​ഡ് സ​ബ് സ്റ്റേ​ഷ​ൻ ട്രാ​ൻ​സ് ഗ്രി​ഡ് 2.0 പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച​ത്.

100 എം.​വി.​എ ശേ​ഷി​യു​ള്ള ര​ണ്ട് 220/ 110 കെ.​വി ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ, 20 എം.​വി.​എ ശേ​ഷി​യു​ള്ള ര​ണ്ട് 110/ 11 കെ.​വി ട്രാ​ൻ​സ്ഫോ​മ​റു​ക​ളാ​ണ് സ​ബ് സ്റ്റേ​ഷ​നി​ലു​ള്ള​ത്. ത​ല​ശ്ശേ​രി, കൂ​ത്തു​പ​റ​മ്പ്, പാ​നൂ​ർ ന​ഗ​ര​സ​ഭ​ക​ൾ ഉ​ൾ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ലും പി​ണ​റാ​യി, ക​തി​രൂ​ർ, പെ​ര​ള​ശ്ശേ​രി, വേ​ങ്ങാ​ട്, പാ​ട്യം, എ​ര​ഞ്ഞോ​ളി, ചൊ​ക്ലി, ന്യൂ ​മാ​ഹി, കു​ന്നോ​ത്തു​പ​റ​മ്പ്, ധ​ർ​മ​ടം, പ​ന്ന്യ​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ​പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ നേ​രി​ട്ടും ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ ഭാ​ഗി​ക​മാ​യും പ്ര​യോ​ജ​നം ല​ഭി​ക്കും.

ചു​രുങ്ങി​യ സ്ഥ​ല​ത്ത് ഏ​റ്റ​വും അ​ത്യാ​ധു​നി​ക​മാ​യ സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള സ​ബ് സ്റ്റേ​ഷ​ൻ എ​ന്ന​താ​ണ് ഇ​തി​ന്റെ പ്ര​ത്യേ​ക​ത. നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യി​ലു​ള്ള സ​ബ് സ്റ്റേ​ഷ​ൻ പൂ​ർ​ണ​മാ​യും ഓ​ട്ടോ​മാ​റ്റി​ക് സം​വി​ധാ​ന​ത്തി​ലൂ​ടെ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നും വി​ദൂ​ര​ത്തു​ള്ള മാ​സ്റ്റ​ർ ക​ൺ​ട്രോ​ൾ സെ​ന്റ​ർ, സ്റ്റേ​റ്റ് ലോ​ഡ് ഡെ​സ്പാ​ച്ച് സെ​ന്റ​ർ, ക​ള​മ​ശ്ശേ​രി, ബാ​ക്ക​പ്പ് ലോ​ഡ് ഡെ​സ്പാ​ച്ച് സെ​ന്റ​ർ, തി​രു​വ​ന​ന്ത​പു​രം തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും നി​യ​ന്ത്രി​ക്കാ​വു​ന്ന​താ​ണ്.

ജി​ല്ല​യി​ലെ വ്യ​വ​സാ​യ, കാ​ർ​ഷി​ക മേ​ഖ​ല​ക​ൾ​ക്കും ജി.​ഐ.​എ​സ് സ​ബ് സ്റ്റേ​ഷ​ൻ ഉ​ണ​ർ​വ് പ​ക​രും. പ്ര​സ​ര​ണ വി​ത​ര​ണ സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​കു​ന്ന​തോ​ടെ വ്യ​വ​സാ​യി​ക, കാ​ർ​ഷി​ക ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​ട​ത​ട​വി​ല്ലാ​തെ ഗു​ണ​മേ​ന്മ​യു​ള്ള വൈ​ദ്യു​തി ല​ഭി​ക്കും.

നി​ല​വി​ൽ അ​രീ​ക്കോ​ട് നി​ന്നാ​ണ് വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലേ​ക്ക് വൈ​ദ്യു​തി​യെ​ത്തു​ന്ന​ത്. ഈ ​ലൈ​നി​ൽ ത​ക​രാ​റ് സം​ഭ​വി​ച്ചാ​ൽ വൈ​ദ്യു​തി വി​ത​ര​ണം പൂ​ർ​ണ​മാ​യും ത​ട​സ്സ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന് പ​രി​ഹാ​ര​മാ​യി ഉ​ഡു​പ്പി​യി​ൽ നി​ന്ന് കാ​സ​ർ​കോ​ട് ക​രി​ന്ത​ള​ത്തേ​ക്ക് 1000 എം.​ഡ​ബ്ല്യു അ​ധി​ക വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന​തി​ന് 400 കെ.​വി പ്ര​സ​ര​ണ ലൈ​നി​ന്റെ നി​ർ​മാ​ണ പ്ര​വൃ​ത്തി സ​മാ​ന്ത​ര​മാ​യി പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.

220 കെ.​വി ത​ല​ശ്ശേ​രി സ​ബ് സ്റ്റേ​ഷ​നെ 110 കെ.​വി കൂ​ത്തു​പ​റ​മ്പ് സ​ബ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തോ​ടെ വ​യ​നാ​ട്ടി​ലും ത​ല​ശ്ശേ​രി സ​ബ് സ്റ്റേ​ഷ​ന്റെ ഗു​ണ​ഫ​ലം ല​ഭി​ക്കും.

ക​ക്ക​യ​ത്ത് നി​ന്നു​ള്ള ലൈ​ൻ ഭാ​വി​യി​ൽ 220/ 110 കെ.​വി​യാ​യി ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ഉ​ഡു​പ്പി വ​രെ നീ​ളു​ന്ന വൈ​ദ്യു​തി കോ​റി​ഡോ​റി​ന്റെ ഭാ​ഗ​വു​മാ​യി ത​ല​ശ്ശേ​രി മാ​റും. കാ​സ​ർ​കോ​ട് ക​രി​ന്ത​ള​ത്ത് 400 കെ.​വി സ​ബ് സ്റ്റേ​ഷ​ൻ ക​മീ​ഷ​ൻ ചെ​യ്യു​ന്ന​തി​നൊ​പ്പം ക​രി​ന്ത​ളം മു​ത​ൽ ത​ല​ശ്ശേ​രി വ​രെ ലൈ​ൻ ബ​ന്ധി​പ്പി​ക്കു​ന്ന​തോ​ടെ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട വൈ​ദ്യു​തി പ്ര​സ​ര​ണ വി​ത​ര​ണ ശൃം​ഖ​ല ഉ​റ​പ്പു​വ​രു​ത്താ​നാ​കും.


Share our post

MALOOR

മാലൂർ ഗുഡ് എർത്ത് സാരംഗിൽ പച്ചക്കുതിര സഹവാസ ക്യാമ്പ് നടന്നു

Published

on

Share our post

മാലൂർ: ഗുഡ് എർത്ത് സാരംഗിൽ പച്ചക്കുതിര സഹവാസ ക്യാമ്പ് നടന്നു. മാറി വരുന്ന പാരിസ്ഥിതിക സാഹചര്യങ്ങളിൽ കുട്ടികളെ പ്രകൃതി പാഠങ്ങൾ പഠിപ്പിക്കുക, നാടൻ പാട്ടുകൾ,നാടൻ കളികൾ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പ്രകൃതിയിൽ നിന്നുള്ള നിറങ്ങൾ കൂട്ടിച്ചേർത്ത് മുഖത്തെഴുത്ത്, തീയേറ്റർ സെഷൻ, പുഴയറിവ്, ക്യാമ്പ് ഫയർ, പക്ഷി നിരീക്ഷണം എന്നിവ നടന്നു. ഡോ.ജിസ് സെബാസ്റ്റ്യൻ, ശിവദർശന നമ്പ്യാർ, ജിതിൻ ജോയ്, വിസ്മയ, യതുമോൻ എന്നിവർ വിവിധ ക്ലാസുകൾ കൈകാര്യം ചെയ്തു. കേരളത്തിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.


Share our post
Continue Reading

MATTANNOOR

കണ്ണൂർ ഹജ്ജ് ഹൗസിന് ഒൻപതിന് മുഖ്യമന്ത്രി തറക്കല്ലിടും

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിൽ നിർമിക്കുന്ന ഹജ്ജ് ഹൗസ് ശിലാസ്ഥാപനം ഒൻപതിന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാന തല ഉദ്ഘാടനവും നടക്കും. കണ്ണൂരിൽ ഹജ്ജ് ഹൗസ് നിർമിക്കുന്നതിന് ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. വിമാനത്താവളത്തിന് സമീപം കുറ്റിക്കരയിൽ കിൻഫ്രയുടെ ഒരേക്കർ സ്ഥലത്താണ് ഹജ്ജ് ഹൗസ് നിർമിക്കുന്നത്. പദ്ധതി രേഖയും അടങ്കലും തയ്യാറായി. സംസ്ഥാനത്തെ രണ്ടാമത്തെ ഹജ്ജ് ഹൗസാണ് കണ്ണൂരിൽ നിർമിക്കുന്നത്. അടുത്ത ഹജ്ജ് തീർഥാടന സമയത്ത് ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാർഗോ ടെർമിനലിൽ ഇത്തവണയും ഹജ്ജ് ക്യാമ്പ് സംഘടിപ്പിക്കും. 5000- ത്തോളം തീർഥാടകരാണ് കണ്ണൂർ വഴി ഹജ്ജിന് പോകുന്നത്. മേയ് പതിനൊന്ന് മുതൽ 29 വരെയാണ് എയർഇന്ത്യ എക്സ്‌പ്രസ് ഹജ്ജ് സർവീസ് നടത്തുക. ആദ്യ വിമാനം 11-ന് പുലർച്ചെ നാലിന് പുറപ്പെടും.


Share our post
Continue Reading

IRITTY

ഉൽപാദനക്കുറവും വിലയിടിവും; കശുവണ്ടിയിൽ കണ്ണീർ

Published

on

Share our post

ഇ​രി​ട്ടി: മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​യാ​യ ക​ശു​വ​ണ്ടി​ക്കു​ണ്ടാ​യ വി​ല​യി​ടി​വും ഉ​ൽ​പാ​ദ​ന​ക്കു​റ​വും ഒ​പ്പം വ​ന്യ​മൃ​ഗ ശ​ല്യ​വും, മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ശു​വ​ണ്ടി ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കി. തു​ട​ക്ക​ത്തി​ൽ 165 രൂ​പ ഉ​ണ്ടാ​യി​രു​ന്ന ക​ശു​വ​ണ്ടി​യു​ടെ വി​ല വേ​ന​ൽ മ​ഴ എ​ത്തി​യ​തോ​ടെ 125-130 രൂ​പ​യാ​യി മാ​റി. വേ​ന​ൽ മ​ഴ​യി​ൽ കു​തി​ർ​ന്ന് നി​റം മ​ങ്ങി​യ​ത്തോ​ടെ​യാ​ണ് ക​ശു​വ​ണ്ടി​യു​ടെ വി​ല​യി​ൽ കു​ത്ത​നെ ഇ​ടി​ഞ്ഞ​ത്.വേ​ന​ൽ മ​ഴ ചൂ​ടി​ന് അ​ൽ​പം ആ​ശ്വാ​സം ന​ൽ​കി​യെ​ങ്കി​ലും​ക​ർ​ഷ​ക​ർ നി​രാ​ശ​യി​ലാ​ണ്. വി​ല ഇ​നി​യും കു​റ​യു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. മ​ഴ ഇ​നി​യും പെ​യ്യാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഉ​ൽ​പാ​ദ​ന​ത്തെ​യും ഗ​ണ്യ​മാ​യി ഇ​ത് ബാ​ധി​ക്കും. കാ​ലം തെ​റ്റി പെ​യ്യു​ന്ന മ​ഴ പൂ ​ക​രി​ച്ചി​ലി​നും, രോ​ഗ ബാ​ധ​ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്.

കൂ​ടാ​തെ മ​ല​യോ​ര മേ​ഖ​ല​യി​ൽ അ​തി രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ ശ​ല്യം ക​ശു​വ​ണ്ടി ശേ​ഖ​ര​ണ​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. കാ​ട്ടാ​ന, കു​ര​ങ്ങ്, മ​ല​യ​ണ്ണാ​ൻ, മു​ള്ള​ൻ പ​ന്നി, കാ​ട്ടു​പ​ന്നി, മ​ലാ​ൻ തു​ട​ങ്ങി​യ വ​ന്യ മൃ​ഗ​ങ്ങ​ളെ​ല്ലാം കൂ​ട്ട​ത്തോ​ടെ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ക​ശു​വ​ണ്ടി ശേ​ഖ​രി​ക്കാ​ൻ പോ​ലും പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. മു​ള്ള​ൻ പ​ന്നി​യും കു​ര​ങ്ങും, മ​ല​യ​ണ്ണാ​നും വ്യാ​പ​ക​മാ​യി ക​ശു​വ​ണ്ടി തി​ന്ന് ന​ശി​പ്പി​ക്കു​ന്നു​മു​ണ്ട്.കു​ര​ങ്ങു​ക​ൾ കൂ​ട്ട​മാ​യി എ​ത്തി പ​ച്ച അ​ണ്ടി പോ​ലും പ​റി​ച്ചു ന​ശി​പ്പി​ക്കു​ക​യും ക​ശു​വ​ണ്ടി പൂ​ക്ക​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. മ​ല​യോ​ര​ത്ത്മി​ക​ച്ച വി​ള​വും ഉ​യ​ർ​ന്ന വി​ല​യും പ്ര​തീ​ക്ഷി​ച്ചു ല​ക്ഷ​ങ്ങ​ൾ ക​ട​മെ​ടു​ത്ത് ക​ശു​വ​ണ്ടി തോ​ട്ടം പാ​ട്ട​ത്തി​നെ​ടു​ത്ത നി​ര​വ​ധി ആ​ളു​ക​ൾ ഉ​ണ്ട്. സ്ഥി​തി ഇ​ങ്ങ​നെ തു​ട​രു​ക​യാ​ണെ​ങ്കി​ൽ ആ​ത്മ​ഹ​ത്യ അ​ല്ലാ​തെ മ​റ്റു വ​ഴി​യി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.


Share our post
Continue Reading

Trending

error: Content is protected !!