തളാപ്പ് കലാ ഗുരുകുലത്തിൽ ‘നാട്യദർപ്പണ ‘ത്രിദിന നൃത്ത ക്യാമ്പ്

കണ്ണൂർ: കണ്ണൂർ തളാപ്പ് കലാ ഗുരുകുലത്തിൽ ‘നാട്യദർപ്പണ ‘ത്രിദിന നൃത്ത ക്യാമ്പ് 10, 11, 12 തീയതികളിൽ നടക്കും. കലാമണ്ഡലം ഉഷ നന്ദിനി, നർത്തകി ലിസി മുരളീധരൻ, കലാമണ്ഡലം അജിത എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്.
പരമ്പരാഗത നൃത്താവതരണങ്ങളിൽ നിന്ന് വ്യത്യസ്തമായി ആനുകാലിക വിഷയങ്ങളും സാമൂഹിക പ്രശ്‌നങ്ങളും പുതുതലമുറയിലെത്തിക്കുകയും ശാസ്ത്രീയ നൃത്തത്തിന്റെ അടവുകളും ചുവടുകളും പുതിയ കാലത്തോടൊപ്പം സമന്വയിപ്പിക്കുകയെന്ന ലക്ഷ്യമിട്ടുമാണ് രാവിലെ 10 മുതൽ 1 മണി വരെ മൂന്ന് ദിവസങ്ങളിലായി ഇത്തരമൊരു ക്യാമ്പ് വിഭാവനം ചെയ്തിരിക്കുന്നത് .
പതിനേഴു വയസിന് മുകളിലുള്ള കുട്ടികൾക്ക് കലാ ഗുരുകുലത്തിൽ ഭരതനാട്യ ഡിപ്ലോമ കോഴ്‌സ് ആരംഭിക്കുന്നുണ്ട്. ഒരു വർഷത്തെ കോഴ്‌സ് പൂർത്തിയാക്കിയവർക്ക് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭിക്കും. ഫോൺ 0497 2705988, 94000 55988.