Kerala
അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പണം അയ്ക്കാം; ‘റെമിറ്റാപ്പ് ഡി.എം.ടി’ കേരളത്തില്‍

മൊബൈല്‍ പേമെന്റ് ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്ന മുന്‍നിര സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റെമിറ്റാപ് ഫിന്‍ടെക് സൊല്യൂഷന്‍സ് ഡൊമസ്റ്റിക് മണി ട്രാന്‍സ്ഫര്‍ ആപ്ലിക്കേഷനായ ‘റെമിറ്റാപ്പ് ഡി.എം.ടി’ കേരളത്തില്‍ അവതരിപ്പിച്ചു. അതിഥി തൊഴിലാളികള്‍ക്ക് ബാങ്കില്‍ ക്യൂ നില്‍ക്കാതെ നാട്ടിലേക്ക് പണം അയ്ക്കാനും സ്വീകരിക്കാനും സഹായിക്കുന്ന സേവനമാണിത്.
കൊച്ചി ഗ്രാന്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ റെമിറ്റാപ് ഫിന്‍ടെക് സൊല്യൂഷന്‍സ് സ്ഥാപകന്‍ അനില്‍ശര്‍മ്മ ‘റെമിറ്റാപ്പ് ഡി.എം.ടി’ പുറത്തിറക്കി. കമ്പനിയുടെ സഹസ്ഥാപകന്‍ അഭിഷേക് ശര്‍മ്മ,എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിജയത ശര്‍മ്മ, അസ്സോസിയേറ്റ് പാര്‍ട്ട്ണര്‍മാരായ കിംങ്റിച്ച് ഫിന്‍ടെക്ക് മാനേജിംഗ് ഡയറക്ടര്‍ പി.സി.ആസിഫ്, ഡയറക്ടര്‍മാരായ റബീഷ് റഹ്‌മാന്‍, മുഹമ്മദ് ഷബാബ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
യെസ് ബാങ്കിന്റെയും കിങ്ങ്റിച്ച് ഫിന്‍ടെക്കിന്റെയും സഹകരണത്തോടെ വികസിപ്പിച്ചെടുത്ത ‘റെമിറ്റാപ്പ് ഡി.എം.ടി’ ഇന്ത്യയിലെവിടെയും എളുപ്പത്തില്‍ പണം കൈമാറാന്‍ സാധിക്കുന്ന വിധമാണ് രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് അനില്‍ ശര്‍മ്മയും അഭിഷേക് ശര്‍മ്മയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതിഥി തൊഴിലാളികള്‍ക്കാണ് റെമിറ്റാപ്പ് ഏറെ പ്രയോജനം ചെയ്യുക. കേരളത്തിലെ അതിഥി തൊഴിലാളികള്‍ക്ക് കൂടുതല്‍ സുഗമവും സുരക്ഷിതവുമായി അവരുടെ ഉറ്റവര്‍ക്ക് പണം അയക്കുന്നതിന് റെമിറ്റ് ആപ്പ് സഹായകമാകും. ദിവസ വേതനമായോ ആഴ്ച്ചക്കൂലിയായോ ലഭിക്കുന്ന പണം അവധി ലഭിക്കുന്ന ഞായറാഴ്കളിലാണ് ഇവര്‍ക്ക് നാട്ടിലേക്ക് അയക്കാന്‍ സാധിക്കുക. എന്നാല്‍ അന്ന് ബാങ്കുകള്‍ അവധിയായതിനാല്‍ മറ്റൊരു ദിവസത്തെ ജോലിയും ആ ദിവസത്തെ കൂലിയും നഷ്ടപ്പെടുത്തി വേണം ബാങ്കില്‍ പോയി പണം അയക്കാന്‍. ഇതിനൊരു ശാശ്വത പരിഹാരമായിട്ടാണ് റെമിറ്റാപ്പ് ഡി.എം.ടി. അവതരിപ്പിക്കുന്നതെന്നും അനില്‍ ശര്‍മ്മ പറഞ്ഞു.
റെമിറ്റാപ്പിന് വേണ്ടി കേരളത്തില്‍ എല്ലായിടത്തും ഏജന്‍സികളും സൂപ്പര്‍ ഏജന്‍സികളും ആരംഭിച്ചിട്ടുണ്ട്. പണം നാട്ടിലേയ്ക്ക് അയക്കേണ്ടവര്‍ അവരുടെ ഏറ്റവും അടുത്തുള്ള റെമിറ്റാപ്പ് ഏജന്‍സിയെ സമീപിച്ച് അവര്‍ അയക്കാന്‍ ഉദ്ദേശിക്കുന്ന പണം ഏജന്‍സിക്ക് കൈമാറുക. ഏജന്‍സി ചെറിയ ഒരു തുക സര്‍വ്വീസ് ചാര്‍ജ് ഈടാക്കി അപ്പോള്‍ തന്നെ ഉപഭോക്താവ് ആവശ്യപ്പെടുന്ന ആള്‍ക്ക് പണം അയക്കും. കേരളത്തിലെ ചെറുകിട ഇടത്തരം വ്യാപാരികള്‍ക്ക് സേവനത്തോടൊപ്പം വരുമാന വര്‍ധനവിനുള്ള വലിയ സാധ്യത കൂടിയാണ് ‘റെമിറ്റാപ്പ് ഡി.എം.ടി’യിലൂടെ തുറക്കുന്നതെന്ന് അഭിഷേക് ശര്‍മ്മ പറഞ്ഞു.
ഏജന്‍സിയായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം തങ്ങളുടെ മൊബൈലില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും റെമിറ്റാപ്പ് ഡി.എം.ടി’ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് നിര്‍ദ്ദേശിച്ചിട്ടുള്ള നടപടിക്രമങ്ങളിലൂടെ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ച് ഇ-വാലറ്റിന് രൂപം നല്‍കാം.
തുടര്‍ന്ന് തങ്ങള്‍ ഉദ്ദേശിക്കുന്ന തുക റെമിറ്റാപ്പ് ഡി.എം.ടി’യുടെ ബാങ്കില്‍ നിക്ഷേപിക്കണം. തുടര്‍ന്ന് ഉപഭോക്താക്കള്‍ക്കായി ചെറിയ തുക സര്‍വ്വീസ് ചാര്‍ജായി ഈടാക്കി ബാങ്കിംഗ് സേവനം ആരംഭിക്കാവുന്നതാണ്.
റെമിറ്റാപ്പ് ഡി.എം.ടി ഏജന്റിന് മറ്റൊരു ഏജന്റിനോ, ഉപഭോക്താവിനോ പണം അയക്കാവുന്നതാണ്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഭാഷ തിരഞ്ഞെടുത്ത് ഇടപാടുകള്‍ നടത്താം. സുരക്ഷയുടെ ഭാഗമായി ഓരോ ഇടപാടിനും ആറ് അക്ക ഒ.ടി.പി.യും ഉണ്ടായിരിക്കും. ഏജന്റ് മുഖേന അയക്കുന്ന പണം അപ്പോള്‍ തന്നെ ഉപഭോക്താവിന്റെ ബാങ്കില്‍ നിക്ഷേപിക്കപ്പെടും. ഇത് അപ്പോള്‍തന്നെ പരിശോധിച്ച് ഉറപ്പാക്കനും സാധിക്കും.
എല്ലാ ഇടപാടിന്റെയും വിശദമായ വിവരങ്ങള്‍ ട്രാന്‍സാക്ഷന്‍ ഹിസ്റ്ററിയില്‍ ലഭ്യമാണ്. റെമിറ്റ് ഡി.എം.ടി ആപ്പ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് റിവാര്‍ഡ്ുകളും ക്യാഷ് ബാക്ക് ഓഫറുകളും നേടാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമീപ ഭാവിയില്‍ വൈദ്യുതി ബില്‍, ഫോണ്‍ ബില്‍, ഇന്‍ഷുറന്‍സ് പ്രീമിയം, ഫ്ളൈറ്റ് ടിക്കറ്റ്, ഇന്റര്‍നെറ്റ് ബില്‍ അടക്കമുള്ളവ റെമിറ്റാപ്പിലൂടെ വേഗത്തിലും എളുപ്പത്തിലും അടയ്ക്കുന്നതിനും ഇന്ത്യന്‍ രൂപയ്ക്ക് പുറമെ മറ്റ് രാജ്യങ്ങളുടെ കറന്‍സികളില്‍ ഇടപാട് നടത്തുന്നതിനും സാധിക്കുന്ന വിധം പുതിയ ഫീച്ചര്‍ അവതരിപ്പിക്കുമെന്നും ഇവര്‍ പറഞ്ഞു.
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന് നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
Kerala
കാലവര്‍ഷം 2 ദിവസത്തിനുള്ളില്‍; ശനിയാഴ്ച കണ്ണൂരും കാസര്‍കോട്ടും റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത ഏഴു ദിവസം പടിഞ്ഞാറന്‍/വടക്കു പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തമാകാന്‍ സാധ്യതയുണ്ട്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ കര്‍ണാട-ഗോവ തീരത്തിന് മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തികൂടിയ ന്യൂനമര്‍ദ്ദമായി മാറി. തുടര്‍ന്ന് വടക്കോട്ടു നീങ്ങുന്ന ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് 27-ഓടെ മധ്യ പടിഞ്ഞാറന്‍-വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു ന്യൂനമര്‍ദ്ദംകൂടി രൂപപ്പെടാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ അടുത്ത ഏഴു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. മെയ് 24 മുതല്‍ 26 വരെ തീയതികളില്‍ ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും മെയ് 23 മുതല്‍ 27 വരെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്