Connect with us

Local News

കഞ്ചാവുമായി യുവാവിനെ മട്ടന്നൂർ എക്‌സൈസ് അറസ്റ്റ് ചെയ്തു

Published

on

Share our post

മട്ടന്നൂർ: 40 ഗ്രാം ഉണക്ക കഞ്ചാവുമായി മണക്കായി സ്വദേശി ഫാസിൽ പടുലക്കണ്ടിയെ (29) എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.ആനന്ദ കൃഷ്ണനും സംഘവും ചേർന്ന് പിടികൂടി.നെല്ലൂന്നി താഴെ പഴശ്ശി ഭാഗത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.

ഇതിന് മുമ്പും ഒരു കിലോയിലധികം കഞ്ചാവ് ഓട്ടോയിൽ കടത്തിയ കേസിൽ ഫാസിൽ പിടിയിലായിരുന്നു.

എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ കെ.ശശികുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ ടി.ഒ.വിനോദ്,എം.പി. ഹാരിസ്, കെ.സുനീഷ് , വി.എൻ.വിനേഷ് എന്നിവർ പങ്കെടുത്തു.


Share our post

MUZHAKUNNU

കൊട്ടിയൂർ-അമ്പായത്തോട് 44 ആം മൈൽ ചുരംരഹിത പാത യഥാർഥ്യമാക്കണം; സി.പി.ഐ

Published

on

Share our post

മുഴക്കുന്ന് : കൊട്ടിയൂർ അമ്പായത്തോട് 44 ആം മൈൽ ചുരം രഹിത പാത യഥാർഥ്യമാക്കാൻ സർക്കാർ തയ്യാറാവണമെന്ന് സി.പി.ഐ പേരാവൂർ മണ്ഡലം പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന എക്സി. അംഗം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി.പി. സന്തോഷ്‌ കുമാർ സംഘടന റിപ്പോർട്ടും സി.കെ.ചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ അസി. സെക്രട്ടറിമാരായ കെ.ടി.ജോസ്, എ പ്രദീപൻ, സംസ്ഥാന കൗൺസിൽ അംഗം സി.പി. ഷൈജൻ, ജില്ലാ എക്സി. അംഗം വി.ഷാജി,വി.ഗീത, ഷാജി പൊട്ടയിൽ, ടി.വി.സിനി, വി. പദ്മനാഭൻ, സി. പ്രദീപൻ, പി. ദേവദാസ് എന്നിവർ സംസാരിച്ചു. മുതിർന്ന നേതാക്കളായ വി.കെ. രാഘവൻ വൈദ്യർ, കെ.പി. കുഞ്ഞികൃഷ്ണൻ എന്നിവരും പങ്കെടുത്തു.പുതിയ മണ്ഡലം സെക്രട്ടറിയായി ഷിജിത്ത് വായന്നൂരിനെ തിരഞ്ഞെടുത്തു.


Share our post
Continue Reading

PERAVOOR

പേരാവൂർ ഗുഡ് എർത്ത് ചെസ് കഫെയിൽ ചെസ് പരിശീലന ക്ലാസ് തുടങ്ങി

Published

on

Share our post

പേരാവൂർ: പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷനും ജിമ്മി ജോർജ് സ്മാരക ചെസ് ക്ലബും ഗുഡ് എർത്ത് ചെസ് കഫെയിൽ അവധിക്കാല ത്രിദിന ചെസ് പരിശീലന ക്യാമ്പ് തുടങ്ങി. രാജ്യസഭാ എം.പി പി.സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അധ്യക്ഷനായി. ചീഫ് കോച്ച് എൻ.ജ്യോതിലാൽ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം വി.ഗീത, പഞ്ചായത്തംഗം കെ.വി.ബാബു, പിഎസ്എഫ് പ്രസിഡന്റ് സ്റ്റാൻലി ജോർജ്, സെക്രട്ടറി എം.സി.കുട്ടിച്ചൻ, ജിമ്മിജോർജ് ചെസ് ക്ലബ്ബ് പ്രസിഡന്റ് വി.യു.സെബാസ്റ്റ്യൻ, സെക്രട്ടറി എ.പി.സുജീഷ്, കോട്ടയൻ ഹരിദാസ് എന്നിവർ സംസാരിച്ചു. ക്യാമ്പ് ബുധനാഴ്ച സമാപിക്കും.


Share our post
Continue Reading

KETTIYOOR

കൊട്ടിയൂർ വൈശാഖോത്സവം; പ്രക്കൂഴം ചടങ്ങുകൾ നടത്തി

Published

on

Share our post

കൊട്ടിയൂർ : വൈശാഖോത്സവത്തിന്റെ തീയതിയും ചടങ്ങുകളും നിശ്ചയിക്കുന്ന പ്രക്കൂഴം ചടങ്ങുകൾ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നടന്നു. കാക്കയങ്ങാട് പാല പുല്ലാഞ്ഞിയോട് നരഹരിപ്പറമ്പ് നരസിംഹമൂർത്തി ക്ഷേത്രത്തിൽനിന്ന് അവിൽ എഴുന്നള്ളിച്ച് എത്തിച്ചതോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. മാലൂർപ്പടി ക്ഷേത്രത്തിൽനിന്ന് നെയ്യും എഴുന്നള്ളിച്ചെത്തിച്ചു. ഇക്കരെ കൊട്ടിയൂർ ക്ഷേത്രനടയ്ക്ക് താഴെ ആയില്യാർക്കാവിന്റെ പ്രവേശനകവാടത്തിന് സമീപത്തായി തണ്ണീർക്കുടി ചടങ്ങ് നടത്തി. ഒറ്റപ്പിലാൻ, കാടൻ, പുറങ്കലയൻ, കൊല്ലൻ, ആശാരി എന്നീ സ്ഥാനികർ ചേർന്നാണ് ചടങ്ങ് നടത്തിയത്. പിന്നീട് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൻ്റെ കിഴക്കേനടയായ മന്ദംചേരിയിൽ ബാവലിപ്പുഴക്കരയിൽ തണ്ണീർക്കുടി ചടങ്ങ് പൂർത്തീകരിച്ചു. കുത്തോട് മണ്ഡപത്തിൽ സമുദായിയുടെ സാന്നിധ്യത്തിൽ ശ്രീ വത്സൻ നമ്പൂതിരി അവിൽ അളന്നു. ഇക്കരെ ക്ഷേത്രം ശ്രീകോവിലിന് മുന്നിൽ നെല്ലളവും നടത്തി.


Share our post
Continue Reading

Trending

error: Content is protected !!