Kannur
ഉള്‍നാടന്‍ ജലഗതാഗതവും ടൂറിസം സാധ്യതകളും മെച്ചപ്പെടുത്താന്‍ എട്ട് ബോട്ടുജെട്ടികള്‍ ഒരുങ്ങി

ഉള്‍നാടന്‍ പ്രദേശങ്ങളിലെ നദികളുടെ സൗന്ദര്യവും നാടന്‍കലകളും കൈത്തറിയും കൈത്തൊഴിലുമെല്ലാം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനൊരുങ്ങി ജില്ല. ഇത് കൂടുതല്‍ സുഗമമാക്കുന്നതിനായി ആവിഷ്‌കരിച്ച മലനാട് മലബാര്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന ബോട്ടുജെട്ടികള്‍ ഉദ്ഘാടനസജ്ജമായി.
പ്രാദേശിക വിനോദ സഞ്ചാര മേഖലയെ ഏകോപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.ഉള്‍പ്രദേശങ്ങളിലെ ടൂറിസം സാധ്യതകള്‍ വിപുലീകരിച്ച് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാണ് ടൂറിസം വകുപ്പ് ശ്രമിക്കുന്നത്.
കവ്വായി കാലികടപ്പുറം മുക്കുവച്ചേരി,പുന്നക്കടവ്,മയ്യഴിപ്പുഴയോട് ചേര്‍ന്ന് ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഒളവിലം പ്രദേശത്തുള്ള പാത്തിക്കല്‍,കക്കടവ്,അഞ്ചരക്കണ്ടി പുഴയിലെ ചേരിക്കല്‍, മമ്പറം, പാനൂര്‍ നഗരസഭാ പരിധിയിലെ കരിയാട്,പെരിങ്ങത്തൂര്‍ എന്നീ ബോട്ട് ജെട്ടികളാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനൊരുങ്ങുന്നത്.
ബോട്ട്‌ജെട്ടികളുടെ പ്രവര്‍ത്തനമാരംഭിക്കുന്നതിലൂടെ ഉള്‍നാടന്‍ ജലഗതാഗതം എളുപ്പമാവും. അതിലൂടെ ഈ പ്രദേശങ്ങളിലെ വിനോദ സഞ്ചാര മേഖലയുടെ വികസനത്തോടൊപ്പം കച്ചവട സാദ്ധ്യതകള്‍ കൂടി മെച്ചപ്പെടും .
4.5 കോടി രൂപ ചെലവിലാണ് മുക്കുവച്ചേരി ബോട്ടുജെട്ടി നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. അഞ്ചരക്കണ്ടി പുഴയില്‍ നിര്‍മ്മിക്കുന്ന ചേരിക്കല്‍ ബോട്ടുജെട്ടി നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് 3.2 കോടി രൂപ ചെലവിലായിരുന്നു.
ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കഴിയും വിധത്തില്‍ ഹൗസ് ബോട്ടുകളും ചെറുബോട്ടുകളുമടക്കം അടുപ്പിക്കാന്‍ കഴിയും വിധമാണ് ചേരിക്കലില്‍ ബോട്ട് ജെട്ടി നിര്‍മ്മിച്ചിട്ടുള്ളത്. കക്കടവ്,കരിയാട് ബോട്ട് ജെട്ടികളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് 2.8 കോടി രൂപ വീതം ചെലവിട്ടായിരുന്നു.പാത്തിക്കല്‍,പുന്നക്കടവ് ബോട്ടുജെട്ടികള്‍ 1.7 കോടി രൂപ വീതം ചെലവിട്ടാണ് പൂര്‍ത്തിയാക്കിയത്. പെരിങ്ങത്തൂര്‍ ബോട്ടുജെട്ടി നിര്‍മാണത്തിനായി 96 ലക്ഷം രൂപയും മമ്പറം ബോട്ടുജെട്ടിക്കായി 91 ലക്ഷംരൂപയുമാണ് ചെലവാക്കിയത്.
മലനാട്- മലബാര്‍ റിവര്‍ ക്രൂസ് ടൂറിസത്തിന്റെ ഭാഗമായി നേരത്തെ തന്നെ പഴയങ്ങാടി, പറശ്ശിനിക്കടവ്, മോന്താല്‍ തുടങ്ങിയ സ്ഥലങ്ങളിലെ ബോട്ട് ടെര്‍മിനലുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി.
ഉത്തര കേരളത്തിലെ പുഴകളിലൂടെ ബോട്ട് യാത്രയ്ക്കൊപ്പം അവയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളുടെ ചരിത്രം,സംസ്‌കാരം,കല,സംഗീതം,ആചാരങ്ങള്‍,അനുഷ്ഠാനങ്ങള്‍,ആരാധനാ കേന്ദ്രങ്ങള്‍, ആയോധനകലകള്‍,കരകൗശല വസ്തുക്കള്‍,പ്രകൃതി ഭംഗി,കണ്ടല്‍ക്കാടുകള്‍,ഭക്ഷ്യവിഭവങ്ങള്‍ തുടങ്ങി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങൾ കോര്‍ത്തിണക്കിയാണ് മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്.
ഓരോ പ്രദേശങ്ങളിലെയും ടൂറിസം സാധ്യതകള്‍ മനസ്സിലാക്കി അതിനനുസരിച്ചുള്ള പദ്ധതികളാണ് ടൂറിസം വകുപ്പ് ആവിഷ്‌കരിക്കുന്നത്. വിദേശ ആഭ്യന്തര സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള സംവിധാനങ്ങളാണ് നടപ്പിലാക്കുന്നത്്. വാട്ടര്‍, ഹെറിറ്റേജ്, തീരദേശം തുടങ്ങിയ മേഖലകളില്‍ ജില്ലയിലെ ടൂറിസം രംഗം വികസനപാതയിലാണ്.
Kannur
കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഹജ്ജ് പഠന ക്യാമ്പ്

കണ്ണൂർ :കെ.എൻ.എം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ പ്രാവശ്യം ഹജ്ജ് കർമം നിർവഹിക്കാൻ അവസരം ലഭിച്ചവർക്കും ഇനിയും ഹജ്ജിന്നും ഉംറക്കും പോകാൻ ആഗ്രഹിക്കുന്നവർക്കുമായുള്ള KNM ഹജ്ജ് പഠന ക്യാമ്പ് 20/4/25 ഞായറാഴ്ച രാവിലെ 9.30 മുതൽ 1 മണി വരെ കണ്ണൂർ ചേമ്പർ ഹാളിൽ വെച്ച് നടക്കും . ഹജ്ജ് പഠന ക്യാമ്പ് KNM സംസ്ഥാന ഉപാധ്യക്ഷൻ ഡോ : ഹുസൈൻ മടവൂർ നിർവഹിക്കും . ക്യാമ്പിൽ പി. കെ. ഇബ്രാഹിം ഹാജി , ഡോ : സുൽഫിക്കർ അലി, ഡോ : ഏ. ഏ. ബഷീർ , ഇസ്ഹാഖ് അലി കല്ലിക്കണ്ടി, മൗലവി ജൗഹർ അയനിക്കോട് , ഷമീമ ഇസ്‌ലാഹിയ എന്നിവർ പങ്കെടുക്കും.
Kannur
കുടുംബശ്രീ ഫോര്‍ കെയര്‍ പദ്ധതിയിൽ അപേക്ഷിക്കാം

കുടുംബശ്രീയുടെ കെ ഫോര്‍ കെയര്‍ പദ്ധതിയിൽ എക്സിക്യൂട്ടീവാകാന്‍ യുവതികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 25നും 40നും ഇടയില്‍ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍, കുടുംബശ്രീ കുടുബാംഗങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത പത്താം ക്ലാസ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനുമായി ചേര്‍ന്ന് ഒരു മാസത്തെ സര്‍ട്ടിഫൈഡ് കോഴ്സ് പരീശീലനം നൽകും. താത്പര്യമുള്ളവർ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസുകളിൽ ബന്ധപ്പെടുക. കെ ഫോര്‍ കെയര്‍ സേവനങ്ങള്‍ നേടാന്‍ 9188925597 എന്ന നമ്പരില്‍ ബന്ധപ്പെടാം.
Breaking News
പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

വീരാജ്പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക് പൊലീസ് അറസ്റ്റ് ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട് മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ് ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ് (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ് (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ് (40), വേങ്ങാട് കച്ചിപ്പുറത്ത് ഹൗസിൽ ടി. പ്രശാന്ത് (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട് കാട്ടിപ്പൊയിലിലെ ചൂരക്കാട്ട് ഹൗസിൽ ബാലചന്ദ്ര നായിക് (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ് (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ് (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ് (40) എന്നിവരെയാണ് വീരാജ്പേട്ട ഡിവൈ.എസ്.പി പി. അനൂപ് മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീരാജ്പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ് പിടികൂടിയത്. കുടക് എസ്.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്