കല്ലിക്കണ്ടി ശ്രീകൃഷ്ണ ക്ഷേത്രത്തിനു തീ വയ്ക്കാനുള്ള ശ്രമം: ഒരാൾ അറസ്റ്റിൽ

പാനൂർ : കല്ലിക്കണ്ടി ശ്രീകൃഷ്ണ ക്ഷേത്രത്തിനു തീ വയ്ക്കാൻ ശ്രമിച്ച സംഭവത്തിൽ തൂവ്വക്കുന്ന് വൈശ്യാറവിട സൂപ്പിയെ(47) കൊളവല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാർച്ച് 29നു രാത്രിയിലാണു സംഭവം.
ക്ഷേത്രം ശ്രീകോവിലിന്റെയും ഓഫിസിന്റെയും മുൻപിൽ തീയിടുകയായിരുന്നു. തീ പുകയുന്നതു നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉടൻ അണച്ചതിനാൽ കെട്ടിടത്തിലേക്കു പടരുന്നതു ഒഴിവായി.
സംഭവ ദിവസം തന്നെ മണ്ണെണ്ണ പുരട്ടിയ തുണി സമീപത്തെ ഒരു വീട്ടുപറമ്പിലേക്കു വലിച്ചെറിഞ്ഞ് അന്വേഷണത്തെ വഴി തെറ്റിക്കാനുള്ള ശ്രമവും ഉണ്ടായി.
ലിച്ചെറിയുന്നതിന്റെ വിഡിയോ ദൃശ്യം പുറത്തു വന്നതോടെ അന്വേഷണം ഒരാളിലേക്കു തന്നെ നീങ്ങി. പൊലീസിനു പ്രതിയെ കണ്ടെത്തുന്നതിന് ഇതു സഹായകമായി. സൂപ്പിയെ തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി.