നാദാപുരം റോഡിൽ ഗതാഗത നിയന്ത്രണം ഇന്ന് മുതൽ

പാനൂർ: നാദാപുരം റോഡിൽ കല്ലിക്കണ്ടി പാലം പുനർനിർമാണ പ്രവൃത്തിയുടെ ഭാഗമായി അനുബന്ധ റോഡ് ടാറിങ്ങ് നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം ഇന്ന്മുതൽ ഏഴ് ദിവസത്തേക്കു പൂർണമായി നിരോധിച്ചു.
പാനൂർ പാറാട് വഴി നാദാപുരം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ പാറാട് കുന്നോത്ത്പറമ്പ് തൂവ്വക്കുന്ന് കല്ലിക്കണ്ടി വഴിയും പാറാട് വഴി പാനൂരിലേക്കു പോകേണ്ട വാഹനങ്ങൾ കല്ലിക്കണ്ടി തൂവ്വക്കുന്ന് കുന്നോത്ത്പറമ്പ് വഴി പാറാടിലേക്കും പോകണമെന്ന് കണ്ണൂർ പൊതുമരാമത്ത് പാലങ്ങൾ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.