വിദ്യാർത്ഥികളുടെ യാത്രാ ഇളവിലെ നിയന്ത്രണം ഒഴിവാക്കണം: എ.ഐ.എസ്.എഫ്

പേരാവൂർ : വിദ്യാർത്ഥികളുടെ യാത്രാ കൺസഷന് നിയന്ത്രണം ഏർപ്പെടുത്താനുള്ള കെ.എസ്.ആർ.ടി.സി തീരുമാനം പ്രതിഷേധാർഹമെന്ന് എ.ഐ.എസ്.എഫ് പേരാവൂർ മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി.
വിദ്യാർത്ഥി വിരുദ്ധമായ സമീപനത്തിൽ നിന്ന് കോർപറേഷനെ പിന്തിരിപ്പിക്കാൻ സർക്കാർ ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് പ്രണോയ് വിജയൻ ഉദ്ഘാടനം ചെയ്തു.വി. സ്വാതി അധ്യക്ഷയായി.സംസ്ഥാന കമ്മിറ്റിയംഗം സി. ജസ്വന്ത് , ടി.വി.പ്രണവ് , അക്ഷയ് മണത്തണ, സാരംഗ് ദിനേശ്, സി.പി.ഐ മണ്ഡലം സെക്രട്ടറി സി .കെ .ചന്ദ്രൻ, വി. ഗീത, സി. പ്രദീപൻ, സി. ശ്രീലത, പി. ദേവദാസ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: വി. സ്വാതി ( പ്രസി. ) , അഭിൻ ദേവ് (വൈസ്. പ്രസി.) , സാരംഗ് ദിനേശ് (സെക്ര.), നന്ദന ഷാജി(ജോ. സെക്ര.).