Connect with us

Kannur

മാട്ടൂൽ–പറശ്ശിനിക്കടവ് ബോട്ട് സർവീസ് അഞ്ചു മുതൽ; ആലപ്പുഴയിൽ നിന്ന് പുതിയ ടൂറിസ്റ്റ് ഡെക്കർ ബോട്ട് എത്തിച്ചു

Published

on

Share our post

മാട്ടൂൽ: സർവീസ് നിലച്ചിട്ട് രണ്ട് മാസം പിന്നിട്ട മാട്ടൂൽ–പറശ്ശിനിക്കടവ് റൂട്ടിൽ സർവീസ് പുനരാരംഭിക്കാൻ നടപടിയായി. ഇതിനായി ആലപ്പുഴയിൽ നിന്ന് പുതിയ ടൂറിസ്റ്റ് ഡെക്കർ ബോട്ട് എത്തിച്ചു.

58 ദിവസമായി ബോട്ട് സർവീസ് നിലച്ചത് മലയാള മനോരമ ചിത്രം സഹിതം വാർത്ത നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പ്രശ്നത്തിൽ ജനപ്രതിനിധികളും ഇടപെട്ടു. 5ന് സർവീസ് ആരംഭിക്കാനാണ് തീരുമാനം.

ഇതിന്റെ ഭാഗമായി ഇന്ന് ജലപാതയിൽ പരിശോധന നടക്കും. നേരത്തെ സർവീസ് നടത്തിയിരുന്ന ബോട്ട് അറ്റകുറ്റപ്പണി കഴിഞ്ഞ് വരുന്നത് വരെ ഡക്ക് ബോട്ട് തന്നെ സർവീസ് നടത്തും. രാവിലെ 11.45ന് പറശ്ശിനിക്കടവിൽ നിന്ന് മാട്ടൂലിലേക്ക് സർവീസ് ആരംഭിക്കും. ഉച്ചയ്ക്ക് 2ന് മാട്ടൂലിൽ നിന്നും പറശ്ശിനിക്കടവിലേക്ക് തിരിക്കും.

ടൂറിസ്റ്റ് ബോട്ട് ഉപയോഗപ്പെടുത്തി പറശ്ശിനിക്കടവ് കേന്ദ്രീകരിച്ച് വിനോദ യാത്രയ്ക്കുളള സൗകര്യവും ഒരുക്കും.

അവധികാലമായതിനാൽ സർവീസ് വിജയകരമാകും എന്നാണ് പ്രതീക്ഷ. ആലപ്പുഴയിൽ നിന്നും എസ് 26 അപ്പർ ഡക്ക് ബോട്ട് ഇന്നലെ വൈകിട്ട് 3നാണ് മാട്ടൂൽ വഴി അഴീക്കൽ ബോട്ട് പാലത്തിന് സമീപം എത്തിയത്. ബോട്ടിൽ കണ്ണൂർ പറശ്ശിനിക്കടവ് സ്റ്റേഷൻ മാസ്റ്റർ ടി.എസ്.സുനിൽകുമാർ, സെക്കൻഡ് ക്ലാസ് മാസ്റ്റർ എൻ.കെ.സരീഷ്, ഡ്രൈവർ പി.ദിലീപ് കുമാർ, ലാസ്കർ മാരായ എം.സന്ദീപ്, പി.സജീവൻ എന്നിവർ ഉണ്ടായിരുന്നു.

സർവീസ് നീട്ടാനും ആലോചന

നിലവിൽ നടത്തി വരുന്ന സർവീസിന് പുറമേ കോറളായി ദ്വീപ്, മാട്ടൂൽ പെറ്റ് സ്റ്റേഷൻ എന്നിവിടങ്ങളിൽ വരെ സർവീസ് നീട്ടാനും ആലോചനയുണ്ട്. ഇതിനായി വേലിയേറ്റം, വേലിയിറക്കം എന്നിവയുടെ സമയം കൂടി പഠിക്കും. ഇതിനു ശേഷം മാത്രമേ ഈ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കൂ.

നിലവിലെ സർവീസ്

രാവിലെ 9.30ന് പറശ്ശിനിക്കടവിൽ നിന്ന് ആരംഭിക്കുന്ന ബോട്ട് സർവീസ് മാങ്കടവ്, പാമ്പുരുത്തി, നാറാത്ത്, പാപ്പിനിശ്ശേരി, അഴീക്കോട് എന്നിവിടങ്ങളിൽ പോയ ശേഷമാണ് മാട്ടൂൽ സൗത്ത് ബോട്ട് പാലത്തിന് സമീപം എത്തുക.


Share our post

Kannur

യു.ഡി.എഫ് ഫോറസ്റ്റ് ഓഫീസ് മാർച്ച് ഇരിട്ടിയിൽ

Published

on

Share our post

കണ്ണൂർ:വന്യമൃഗ ആക്രമണത്തിനെതിരെ യുഡിഎഫ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിര നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ തുടർച്ചയായി ഏപ്രിൽ 10 ന് രാവിലെ 10 മണിക്ക് ഇരിട്ടി വൈൽഡ് ലൈഫ് വാർഡൻ ഓഫീസിലേക്ക് മാർച്ച് നടത്തുവാൻ യുഡിഎഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. മാർച്ചിന്റെ സംഘാടകസമിതി രൂപീകരിക്കുന്നതിന് ഇരിക്കൂർ, പേരാവൂർ, മട്ടന്നൂർഎന്നീ നിയോജകമണ്ഡലം യു.ഡി.എഫ് നേതാക്കളുടെയും പ്രധാന പ്രവർത്തകരുടെയും യോഗം ഏപ്രിൽ 6 ന് കാലത്ത് 10 മണിക്ക് പുന്നാട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേരും. കടൽ മണൽ ഖനനം, തീരദേശ ഹൈവേ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ, മത്സ്യത്തൊഴിലാളികൾ നേരിടുന്ന ഗുരുതര പ്രതിസന്ധികൾ എന്നീ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന തീരദേശ സമര യാത്രയ്ക്ക് ഏപ്രിൽ 22ന് വൈകുന്നേരം 4 മണിക്ക് കണ്ണൂർ ആയിക്കര കടപ്പുറത്തും, 5 മണിക്ക് തലശ്ശേരിയിലും സ്വീകരണം നൽകും .

സ്വീകരണ പരിപാടികളുടെ വിജയത്തിന് സംഘാടകസമിതികൾ രൂപീകരിക്കുന്നതിന് കണ്ണൂർ ,അഴീക്കോട്, കല്യാശേരി, പയ്യന്നൂർ നിയോജകമണ്ഡലങ്ങളിലെ യു ഡി എഫ് നേതാക്കളുടെയും പ്രധാന പ്രവർത്തകരുടെയും യോഗം ഏപ്രിൽ 7 ന് വൈകുന്നേരം 6 മണിക്ക് കണ്ണൂർ ഡി.സി.സി ഓഫീസിലും. തലശ്ശേരി, ധർമ്മടം നിയോജക മണ്ഡലങ്ങളിലെ യു.ഡി.എഫ് നേതാക്കളുടെയും പ്രധാന പ്രവർത്തകരുടെയും യോഗം 4 മണിക്ക് തലശ്ശേരിയിലും ചേരും.ജില്ലാതല തീരദേശ പ്രക്ഷോഭ കൺവെൻഷൻ ഏപ്രിൽ 11ന് വൈകുന്നേരം 3 മണിക്ക് കണ്ണൂർ ഡി.സി.സി ഓഡിറ്റോറിയത്തിൽ നടക്കും .പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.മേൽ പരിപാടികളും തദ്ദേശസ്ഥാപനങ്ങൾക്ക് ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് ഏപ്രിൽ 4 ന് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് മുമ്പിൽ നടക്കുന്ന രാപ്പകൽ സമരവും വൻ വിജയമാക്കാൻ നേതൃയോഗം അഭ്യർത്ഥിച്ചു. ജില്ലാ ചെയർമാൻ പിടി മാത്യു, കൺവീനർ അഡ്വ. അബ്ദുൽ കരീം ചേലേരി, ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ്, ഘടകകക്ഷി നേതാക്കളായ സി.എ.അജീർ, മഹമൂദ് കടവത്തൂർ, ഇല്ലിക്കൽ ആഗസ്റ്റി, അഡ്വ. റോജസ് സെബാസ്റ്റ്യൻ പങ്കെടുത്തു.


Share our post
Continue Reading

Kannur

പച്ച മലയാളം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ: സംസ്ഥാന സാക്ഷരതാ മിഷന്റെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പച്ചമലയാളം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതില്‍ ആറുമാസം അടിസ്ഥാന കോഴ്‌സും ആറുമാസം അഡ്വാന്‍സ് കോഴ്‌സുമാണ്. അടിസ്ഥാന കോഴ്‌സില്‍ 60 മണിക്കൂര്‍ ഓഫ്‌ലൈനും 30 മണിക്കൂര്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളുമാണ്. ഞായറാഴ്ചകളില്‍ കണ്ണൂര്‍ മുന്‍സിപ്പല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സമ്പര്‍ക്ക പഠന ക്ലാസ്. 0497 – 2707699, 9048105590 എന്നീ നമ്പറുകള്‍ വഴിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രേരക്മാര്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം. വെബ്‌സൈറ്റ് : http:// www.literacymissionkerala.org


Share our post
Continue Reading

Kannur

കണ്ണൂർ സർവകലാശാല വാർത്തകൾ, അറിയിപ്പുകൾ

Published

on

Share our post

കണ്ണൂർ: ഏപ്രിൽ ഏഴിന് തുടങ്ങുന്ന അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദം (റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025 പരീക്ഷകളുടെ സമയക്രമത്തിൽ മാറ്റമില്ല. സർവകലാശാല പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ എം കോം (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) ഡിഗ്രി (സി.ബി.സി.എസ്.എസ് സപ്ലിമെന്ററി) മേയ് 2025 പരീക്ഷകൾക്ക് പിഴയില്ലാതെ ഏപ്രിൽ മൂന്ന് മുതൽ അഞ്ച് വരെയും പിഴയോടെ ഏഴുവരെയും അപേക്ഷിക്കാം. സർവകലാശാല പഠന വകുപ്പിലെ നാലാം സെമസ്റ്റർ എം കോം (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) ഡിഗ്രി (സി ബി സി എസ് എസ് റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) മേയ് 2025 പരീക്ഷകൾക്ക് പിഴയില്ലാതെ ഏപ്രിൽ 10 മുതൽ 16 വരെയും പിഴയോടെ 19 വരെയും അപേക്ഷിക്കാം. പരീക്ഷകൾ രാവിലെ തുടങ്ങും. എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ്‌ സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് (ഏപ്രിൽ 2025) പരീക്ഷകൾ രാവിലെ 10 മുതൽ ഉച്ചക്ക് ഒന്ന് വരെ നടക്കും. (വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ). പരീക്ഷ തീയതിയിൽ മാറ്റമില്ല.


Share our post
Continue Reading

Trending

error: Content is protected !!