Connect with us

Kannur

വനിതകൾക്ക്‌ സുരക്ഷിത വിനോദയാത്രയൊരുക്കാൻ കുടുംബശ്രീ ട്രാവൽസ്

Published

on

Share our post

കണ്ണൂർ: കാടും മേടും താണ്ടിയുള്ള പെൺയാത്രകൾക്കായി വാതിലുകൾ തുറന്ന്‌ ‘ദി ട്രാവലർ’ . വനിതകൾക്ക്‌ സുരക്ഷിതവും ആനന്ദകരവുമായ വിനോദയാത്രയൊരുക്കാൻ സ്‌ത്രീകളുടെ മാത്രം നേതൃത്വത്തിൽ കുടുംബശ്രീ ആരംഭിച്ച സംസ്ഥാനത്തെ ആദ്യസംരംഭമാണിത്‌.

വിനോദസഞ്ചാരരംഗത്ത്‌ താത്‌പര്യമുള്ള 18 യുവതികളെ കണ്ടെത്തിയാണ്‌ സംരഭപ്രവർത്തനങ്ങൾക്ക്‌ തുടക്കമിട്ടത്‌. അവർക്ക്‌ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവൽ ആൻഡ്‌ ടൂറിസം സ്റ്റഡീസിന്റെ (കിറ്റ്സ്) തലശേരി കേന്ദ്രം വഴി ടൂർ ഓപ്പറേഷനിൽ പ്രത്യേക പരിശീലനം നൽകി.

തെരഞ്ഞെടുത്ത പത്തുപേർ ചേർന്ന്‌ സംരഭക ഗ്രൂപ്പുണ്ടാക്കി. ലയ പ്രേം പ്രസിഡന്റായും ഷജിന കുറ്റ്യാട്ടൂർ സെക്രട്ടറിയായും ജില്ലാ മിഷനിൽ രജിസ്റ്റർ ചെയ്‌തു. സംരംഭത്തിനാവശ്യമായ പ്രാഥമിക മുതൽമുടക്ക്‌ കുടുംബശ്രീയുടെ സ്റ്റാർട്ടപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ മിഷൻ നൽകി.

പതുടർപ്രവർത്തനത്തിനാവശ്യമായ പണം തദ്ദേശസ്ഥാപനങ്ങളുടെ അടുത്ത വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയും സംസ്ഥാന മിഷന്റെ നൂതന സംരംഭപദ്ധതിയിൽനിന്നും കണ്ടെത്താനാണ് ശ്രമമെന്ന്‌ ജില്ലാ മിഷൻ കോ ഓഡിനേറ്റർ ഡോ. എം സുർജിത്‌ പറഞ്ഞു.

ഉടൻ സ്വന്തമായി ഓഫീസ്‌ സജ്ജമാക്കും. യാത്രകൾ സ്വകാര്യബസുകളും കെഎസ്‌ആർടിസി ബസുകളും വാടകയ്‌ക്കെടുത്താണ്‌. യാത്രക്കാർക്ക്കുടുംബശ്രീ യൂണിറ്റ് മുഖേന ഭക്ഷണസൗകര്യവുമുണ്ടാകും.

കുടകിന്റെ ഭംഗിനുകരാൻ ‘ദി ട്രാവലറി’ന്റെ ആദ്യസംഘം വ്യാഴാഴ്‌ച പുറപ്പെടും. കതിരൂർ പഞ്ചായത്തിലെ 45 കുടുംബശ്രീ പ്രവർത്തകരാണ് സംഘത്തിൽ.


Share our post

Kannur

മൂന്നാംപാലത്ത്‌ എ.കെ.ജി ഹെറിറ്റേജ് സ്‌ക്വയർ വരുന്നു

Published

on

Share our post

മാവിലായി:മാവിലായി മൂന്നാംപാലത്ത് വലിയ തോടിന് സമീപത്തായി ആധുനിക സൗകര്യങ്ങളോടെ ഹെറിറ്റേജ് സ്ക്വയർ വരുന്നു. കണ്ണൂർ–- കൂത്തുപറമ്പ് സംസ്ഥാന പാതയോടുചേർന്ന്‌ എ കെ ജിയുടെ പേരിൽ നിർമിക്കുന്ന ചത്വരത്തിന് കിഫ്ബി അംഗീകാരം നൽകി.പെരളശേരി പഞ്ചായത്തിലെ മൂന്നാംപാലത്ത് തകരാറിലായ രണ്ടു പാലങ്ങൾ പുനർനിർമിക്കുന്നതിന്റെ ഭാഗമായി രണ്ടുമീറ്ററോളം റോഡ് ഉയർത്തേണ്ടി വന്നപ്പോൾ പല കച്ചവടസ്ഥാപനങ്ങളും താഴെയായിരുന്നു. ഇത്‌ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥലം സന്ദർശിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ്‌ മാവിലായിയിൽ ആവശ്യമായ സ്ഥലം ഏറ്റെടുത്ത് വിപുലമായ സൗകര്യങ്ങളോടെ എ കെ ജി ഹെറിറ്റേജ് സ്ക്വയർ നിർമിക്കാൻ ബജറ്റിൽ 25 കോടി അനുവദിച്ചത്‌.
ഓപ്പൺ എയർ തിയറ്റർ, ഷോപ്പിങ്‌ കിയോസ്‌കുകൾ, കോഫി ഷോപ്പ്, ടോയ്‌ലെറ്റ്, കാർ പാർക്കിങ്ങ് തുടങ്ങി വിവിധ സൗകര്യങ്ങളുള്ള വിശാലമായ ടേക്ക് എ ബ്രേക്ക് സംവിധാനമാണ് ആദ്യഘട്ട പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുള്ളത്. സഞ്ചാരികൾക്ക് വിശ്രമിക്കാനും സമീപ പ്രദേശങ്ങളിലെ കാഴ്ചകൾ ആസ്വദിക്കാനുംകൂടി ലക്ഷ്യമിട്ടാണ് ഹെറിറ്റേജ് സ്‌ക്വയർ രൂപകൽപ്പന ചെയ്തത്. കരകൗശല വസ്തുക്കളുടെയും കാർഷിക ഉൽപ്പന്നങ്ങളുടെയും വിൽപ്പനയും ലക്ഷ്യമിടുന്നു. ഓപ്പൺ എയർ തിയറ്ററിൽ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും.
പെരളശേരി എ കെ ജി മ്യൂസിയം, മക്രേരി അമ്പലം, പെരളശേരി അമ്പലം, ചെറുമാവിലായി ഡാം സൈറ്റ് പാർക്ക്, അടി ഉത്സവം നടക്കുന്ന മാവിലാക്കാവ് എന്നിവയൊക്കെ ടൂറിസത്തിന്റെ അനന്തസാധ്യതകളിലേക്കാണ് വാതിൽ തുറന്നിടുന്നത്. സ്വദേശികൾക്കും വിദേശികൾക്കും ഒന്നിച്ചൊത്തുകൂടാനും സാംസ്കാരിക പരിപാടികൾ ആസ്വദിച്ച് സായാഹ്നം ചെലവഴിക്കാനുമുള്ള പൊതുഇടമായി മാവിലായി ഹെറിറ്റേജ് സ്ക്വയർ മാറും.


Share our post
Continue Reading

Kannur

മിനി ജോബ് ഫെയര്‍

Published

on

Share our post

കണ്ണൂര്‍: ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മിനി ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ലോണ്‍ ഓഫീസര്‍, ടെക്നിഷ്യന്‍ (ഓട്ടോമൊബൈല്‍), സര്‍വീസ് അഡൈ്വസര്‍, ഫീല്‍ഡ് സെയില്‍സ്, സെയില്‍സ് ഓഫീസര്‍, മെയിന്റ്റയിനെന്‍സ് എക്‌സിക്യൂട്ടീവ്, ഡ്രൈവര്‍ (എല്‍ എം വി), അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍, മോട്ടോര്‍സൈക്കിള്‍ കണ്‍സള്‍റ്റന്റ്, സ്‌പൈര്‍ പാര്‍ട്‌സ് എക്‌സിക്യൂട്ടീവ്, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ്, സി സി ടി വി ടെക്നിഷ്യന്‍, പ്രോഡക്റ്റ് പ്രോക്യോറ്‌മെന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, കാറ്റലോഗ് എക്‌സിക്യൂട്ടീവ്, ഗസ്റ്റ് റിലേഷന്‍ എക്‌സിക്യൂട്ടീവ്, ഫീല്‍ഡ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, പെര്‍ച്ചസ് എക്‌സിക്യൂട്ടീവ്, ഷോറൂം സെയില്‍സ് തസ്തികകളിലേക്ക് നവംബര്‍ 23ന് രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ അഭിമുഖം നടത്തും. പ്ലസ് ടു, ഡിഗ്രി, ബി ടെക്ക്/ഡിപ്ലോമ (ഓട്ടോമൊബൈല്‍/ മെക്കാനിക്കല്‍), ഐ ടി ഐ/ഡിപ്ലോമ (ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്) യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.

ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് പങ്കെടുക്കാം. ഫോണ്‍ : 0497 2707610, 6282942066.


Share our post
Continue Reading

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

PERAVOOR26 mins ago

കാനറ ബാങ്ക് പേരാവൂർ മാരത്തൺ ആറാം എഡിഷൻ ഡിസംബർ 21ന്

India55 mins ago

എഴുത്തുകാരൻ ഓംചേരി എന്‍.എന്‍ പിള്ള അന്തരിച്ചു

Kerala2 hours ago

ശബരിമല; തീർഥാടകരുടെ ദാഹമകറ്റി ശബരീതീർഥം

Social2 hours ago

സ്റ്റാറ്റസ് ഇട്ടത് ഗ്രൂപ്പ് മൊത്തം അറിയിക്കാം; പുതിയ കിടിലൻ അപ്‌ഡേറ്റുമായി വാട്‌സാപ്പ്

Kerala2 hours ago

ശബരിമല; തീർഥാടകർക്ക് കാനന യാത്രയോട്‌ പ്രിയമേറുന്നു

Kerala2 hours ago

കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു

Kannur3 hours ago

മൂന്നാംപാലത്ത്‌ എ.കെ.ജി ഹെറിറ്റേജ് സ്‌ക്വയർ വരുന്നു

IRITTY3 hours ago

കിളിയന്തറയിൽ സഹകരണ റബർ ഫാക്ടറി സജ്ജം

Kannur4 hours ago

മിനി ജോബ് ഫെയര്‍

Kerala5 hours ago

ഷൊർണൂർ-നിലമ്പൂർ മെമു അടിയന്തര പരിഗണനയിൽ- ദക്ഷിണ റെയിൽവേ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!