Connect with us

Kerala

മലപ്പുറത്ത് വീടിന്റെ ടെറസിനു മുകളില്‍ യുവതിയുടെ മൃതദേഹം; ഭര്‍ത്താവിനെ ചോദ്യംചെയ്യുന്നു

Published

on

Share our post

വാഴക്കാട്: മലപ്പുറം കൊണ്ടോട്ടിക്കടുത്ത് വാഴക്കാട് വീടിന്റെ ടെറസ്സിന് മുകളില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. ചെറുവട്ടൂര്‍ നെരോത്ത് താമസിക്കുന്ന മുഹിയുദ്ദീന്റെ ഭാര്യ പൂതാടമ്മല്‍ നജുമുന്നീസയെ (32) ആണ് വീട്ടിലെ ടെറസിന് മുകളില്‍ മരിച്ച നിലയില്‍ ഞായറാഴ്ച പുലര്‍ച്ചെ കണ്ടെത്തിയത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വാഴക്കാട് പോലീസ് സ്ഥലത്തെത്തി. സംഭവ സ്ഥലത്ത് മലപ്പുറത്തുനിന്നെത്തിയ വിരലടയാള വിദഗ്ധരും ഡോഗ്സ്‌ക്വാഡും പരിശോധന നടത്തി.

മലപ്പുറം എസ്.പി.സുജിത്ത്ദാസ്, കൊണ്ടോട്ടി എ.എസ്.പി. വിജയഭാരത റെഡ്ഡി എന്നിവര്‍ സംഭവസ്ഥലത്ത് എത്തി തുടര്‍ അന്വേഷണം നടത്തുകയും ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ഉച്ചയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മൃതദേഹപരിശോധനയ്ക്കായി കൊണ്ടുപോകുകയും ചെയ്തു. മൃതദേഹപരിശോധനയ്ക്ക് ശേഷം രാത്രി വാഴക്കാട് വലിയ ജുമാ മസ്ജിദില്‍ ഖബറടക്കും.

നജുമുന്നീസ കഴിഞ്ഞ ദിവസം മക്കളോടൊത്ത് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത ദിവസം പുലര്‍ച്ചെ ഭര്‍ത്താവ് താമസിക്കുന്ന വീടിന്റെ ടെറസ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ നജുമുന്നീസയുടെ ഭര്‍ത്താവ് മുഹിയുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ സുഹൃത്തുക്കളേയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.

നജുമുന്നീസയുടെ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്നാണ് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ വിവരം ലഭ്യമായാലെ മരണ കാരണം സംബന്ധിച്ച് വ്യക്തവരികയുള്ളൂ.

നജുമുന്നീസയുടെ പിതാവ്: പൂതാടമ്മല്‍ ആലി. മാതാവ്: ആമിന. മക്കള്‍: നജാദ്മുഹമ്മദ് (8), ആസ്മില്‍ ഖൈസ്(6). സഹോദരിമാര്‍: സക്കീന, അഡ്വ: സുനൂബിയ, രഹന


Share our post

Kerala

എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷാഫലം 2025: വിശദ വിവരങ്ങൾ അറിയാം

Published

on

Share our post

നാലാം ക്ലാസ് ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും. ഏപ്രിൽ അവസാനത്തോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് വിവരം. ഫലപ്രഖ്യാപന തീയതി അറിയിക്കാതെ പരീക്ഷ ഭവന്റെ വെബ്സൈറ്റിൽ ഫലം പ്രസിദ്ധീകരിക്കുകയാണ് ചെയ്യുക. ഫെബ്രുവരി 27നാണ് നാലാം ക്ലാസ് (LSS), ഏഴാം ക്ലാസ് (USS) പരീക്ഷകൾ നടന്നത്. വിദ്യാർത്ഥികൾക്ക് പരീക്ഷാഫലം https:// bpekerala.in വഴി അറിയാം. രജിസ്റ്റർ നമ്പർ, ജനനത്തീയതി എന്നിവ നൽകി ഫലം അറിയാം. കഴിഞ്ഞ വർഷം ഏപ്രിൽ 27നാണ് എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചത്.


Share our post
Continue Reading

Kerala

വനിത സി.പി.ഒ: 45 പേർക്ക് കൂടി നിയമന നിർദ്ദേശം

Published

on

Share our post

തിരുവനന്തപുരം: വനിത സിവില്‍ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിന് രണ്ടു ദിവസം മുൻപും പരമാവധി നിയമനം ഉറപ്പാക്കി. 45 ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡ്വൈസ് മെമോ അയച്ചു. കേരള പോലീസ് അക്കാദമിയിൽ വിവിധ കാരണങ്ങളാൽ ഒഴിഞ്ഞ് പോയവരുടെ പോസ്റ്റുകളാണ് തത്സമയം പ്രയോജനപ്പെട്ടത്. പോക്സോ വിഭാഗത്തിൽ വന്ന 28 ഉം പൊലീസ് അക്കാദമിയിൽ നിന്നും വിവിധ സമയങ്ങളിൽ ജോലിനിർത്തിപ്പോയ 13, ജോയിനിങ് ചെയ്യാത്ത 4 പേർഎന്നിങ്ങനെയുള്ള ഒഴിവുകളാണ് അടിയന്തിരമായി പ്രയോജനപ്പെടുത്തിയത്. 2024 ഏപ്രില്‍ 20 നാണ് 964 പേരുള്‍പ്പെട്ട വനിതാ സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. 337 പേരെ ലിസ്റ്റിൽ നിന്നും ഇതുവരെ നിയമന നിർദ്ദേശം ചെയ്തിട്ടുണ്ട്. ഏപ്രിൽ 10 വരെ റിപ്പോർട് ചെയ്ത മുഴുവൻ ഒഴിവുകളുമാണ് 15 ന് അഡ്വൈസ് ചെയ്യപ്പെട്ടിരിക്കുന്നത്.


Share our post
Continue Reading

Kerala

സൗജന്യ സ്കൂൾ യൂണിഫോം; ബി.പി.എല്ലുകാരും എസ്‌.സി-എ.സ്ടി വിഭാഗവും പുറത്ത്

Published

on

Share our post

തിരുവനന്തപുരം: സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിയിൽനിന്ന് രണ്ടുവർഷമായി ഏറ്റവും അർഹതയുള്ള വിഭാഗങ്ങൾ പുറത്ത്. സർക്കാർ ഹൈസ്‌കൂളുകളുടെ ഭാഗമായ എൽ.പി, യു.പി ക്ലാസുകളിലും എട്ടാം ക്ലാസിലും പഠിക്കുന്ന ബി.പി.എൽ, എസ്‌.സി-എ.സ്ടി വിഭാഗങ്ങൾക്കും പെൺകുട്ടികൾക്കുമാണ് രണ്ടുവർഷത്തെ യൂണിഫോം അലവൻസ് കിട്ടാനുള്ളത്. അതേസമയം, സർക്കാർ ഹൈസ്‌കൂളുകളിലെ എപിഎൽ വിഭാഗം ആൺകുട്ടികൾക്കും എയ്ഡഡ് സ്‌കൂളുകളിലെ മുഴുവൻ കുട്ടികൾക്കും തുക കിട്ടിയിട്ടുമുണ്ട്.

ബി.പി.എൽ, എസ്‌.സി-എസ്ടി വിഭാഗങ്ങൾക്കും പെൺകുട്ടികൾക്കും യൂണിഫോം തുക അനുവദിക്കുന്നത് സമഗ്രശിക്ഷ കേരള (എസ്എസ്‍കെ) പദ്ധതിയനുസരിച്ച് കേന്ദ്രഫണ്ടിൽനിന്നാണ്. 2024-25 വർഷം പിഎം ശ്രീ ബ്രാൻഡിങ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് എസ്എസ്‍കെ ഫണ്ട് പൂർണമായും മുടങ്ങിക്കിടക്കുകയാണ്. 2023-24-ൽ 328 കോടി രൂപ നാലുഘട്ടമായി അനുവദിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും രണ്ട് ഗഡു മാത്രമാണ് കിട്ടിയത്. ഇത്തരത്തിൽ കേന്ദ്രഫണ്ട് കുടിശ്ശികയായതിനാലാണു യൂണിഫോം അലവൻസ് വിതരണം മുടങ്ങിയതെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ വിശദീകരണം.

ഗവ. ഹൈസ്‌കൂളുകളിലെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന എപിഎൽ വിഭാഗം ആൺകുട്ടികൾക്കും എയ്ഡഡിലെ മുഴുവൻ കുട്ടികൾക്കും സംസ്ഥാന സർക്കാരാണ് അലവൻസ് നൽകുന്നത്. സ്വതന്ത്രമായി നിൽക്കുന്ന സർക്കാർ എൽപി, യുപി സ്‌കൂളുകളിലെ മുഴുവൻ കുട്ടികൾക്കും എയ്ഡഡ് എൽപിയിലെ കുട്ടികൾക്കും സംസ്ഥാന സർക്കാർ നേരിട്ട് കൈത്തറി യൂണിഫോമും നൽകുന്നു.

അടുത്ത അധ്യയനവർഷത്തെ യൂണിഫോമിനായി 79.01 കോടി രൂപ സംസ്ഥാനം അനുവദിച്ചിട്ടുണ്ടെങ്കിലും സൗജന്യ യൂണിഫോമിന്റെ യഥാർഥ അവകാശികൾ ഇതിലുൾപ്പെടുന്നില്ലെന്നതാണ് പ്രധാനാധ്യാപകരെയും പിടിഎെയയും പ്രതിസന്ധിയിലാക്കുന്നത്. കടം വാങ്ങിയും സ്വന്തം കൈയിൽനിന്ന് പണം ചെലവാക്കിയുമൊക്കെയാണ് പല സ്‌കൂളുകളും ഈ വിഭാഗങ്ങൾക്ക് സൗജന്യ യൂണിഫോം ഉറപ്പുവരുത്തുന്നത്. രണ്ടുവർഷം പിന്നിട്ടിട്ടും കടം വീട്ടാനാകാത്തതിനാൽ പ്രധാനാധ്യാപകർ സമ്മർദത്തിലാണ്. ഇതിനു പുറമേ, സ്വന്തംനിലയിൽ യൂണിഫോം വാങ്ങേണ്ടിവരുന്ന രക്ഷിതാക്കൾ പണം കണ്ടെത്താൻ ഏറെ പ്രയാസപ്പെടുകയാണ്.

20 കോടിയോളം രൂപയാണു സ്‌കൂളുകൾക്ക് കുടിശ്ശികയായി നൽകാനുള്ളത്. എസ്എസ്‍കെ ഫണ്ടിൽ 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാനവിഹിതവുമാണ്. കേന്ദ്രഫണ്ട് തടസ്സപ്പെട്ടാലും 40 ശതമാനം വരുന്ന സർക്കാർ വിഹിതം അനുവദിക്കുകയാണെങ്കിൽ സൗജന്യ യൂണിഫോമിന് യഥാർഥ അർഹതയുള്ള വിഭാഗങ്ങൾക്കും അലവൻസ് ഉറപ്പുവരുത്താനാകും. എന്നാൽ, കേന്ദ്രഫണ്ട് കിട്ടാത്തതിനാൽ സംസ്ഥാനഫണ്ടുമില്ലെന്ന നിലപാടാണ് വിദ്യാഭ്യാസവകുപ്പ് സ്വീകരിക്കുന്നത്.


Share our post
Continue Reading

Trending

error: Content is protected !!