യുവതി പീഡനത്തിനിരയായത് ഏഴുവർഷം, ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ

Share our post

കുറ്റിയാടി : ദേവർകോവിൽ കരിക്കാടൻപൊയിലിൽ ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കമ്മനകുന്നുമ്മൽ ജംഷീറിനെയും (36) ഭർതൃമാതാവ് നഫീസയെയും (65) പൊലീസ് അറസ്റ്റ് ചെയ്തു.

നാദാപുരം നരിക്കാട്ടേരി പുത്തൻപുരയിൽ അസ്മിന(28)യാണ് ദുരൂഹ സാഹചര്യത്തിൽ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.

നാദാപുരം ഡി.വൈ.എസ്.പി വി.വി ലതീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ കുറ്റത്തിനുമാണ് കേസ് എടുത്തത്. നാദാപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

കഴിഞ്ഞ മാർച്ച് 13 നായിരുന്നു അസ്മിന ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. തുടക്കത്തിൽ തൊട്ടിൽപ്പാലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പിന്നീട് നാദാപുരം ഡി.വൈ.എസ്.പി അന്വേഷണ ചുമതല ഏറ്റെടുക്കുകയായിരുന്നു.

കഴിഞ്ഞ ഏഴ് വർഷമായി അസ്മിന ഭർതൃവീട്ടിൽ വെച്ച് പീഡനത്തിനിരയായതായി തെളിവുകൾ പുറത്തു വന്നിരുന്നു. സാമൂഹിക മാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായതോടെയാണ് കേസ് അന്വേഷണം ത്വരിതപ്പെട്ടത്. കേസിൽ കൂടുതൽ അറസ്റ്റിന് സാദ്ധ്യതയുള്ളതായി പൊലീസ് സൂചനകൾ നൽകുന്നുണ്ട്.

അസ്മിനയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപെട്ട്ആക്ഷൻ കമ്മിറ്റി രൂപികരിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!