പേരാവൂർ ടൗണിലെ ചുമട്ട് തൊഴിലിൽ നിന്ന് വിരമിച്ചവർക്കുള്ള യാത്രയയപ്പും ആദരവും

പേരാവൂർ: ടൗണിലെ ചുമട്ട് തൊഴിലിൽ നിന്ന് വിരമിച്ച പി.വി.ജോൺ,പി.എം.സുരേഷ് എന്നിവർക്കുള്ള യാത്രയയപ്പും വ്യാപാര മേഖലയിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന ടി.കുമാരൻ,കെ.കാദർ,സി.ബാലൻ,
കെ.കുഞ്ഞിമുഹമ്മദ് എന്നിവർക്കുള്ള ആദരവും നടത്തി.
സി.ഐ.ടി.യു പേരാവൂർ ടൗൺ യൂണിറ്റ് സംഘടിപ്പിച്ച ചടങ്ങ് ഏരിയാ സെക്രട്ടറി പി.വി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.സി. ഐ. ടി.യു ഏരിയ കമ്മിറ്റി അംഗം
കെ. ജെ. ജോയിക്കുട്ടി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ആദരവ് നടത്തി.സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.എ.രജീഷ് മുഖ്യാഥിതിയായി.
കെ. കെ. രാമചന്ദ്രൻ, കെ. എം. ബഷീർ, അഷറഫ് ചെവിടിക്കുന്ന്,യു. വി. അനിൽ കുമാർ,എൻ. രാജേഷ് എന്നിവർ സംസാരിച്ചു.