മാപ്പത്തോണിലൂടെ നീർച്ചാലുകൾക്ക് പുനർജീവനം

കണ്ണൂർ: സ്റ്റേറ്റ് ഐ.ടി. മിഷന്റെ നേതൃത്വത്തിലുള്ള മാപ്പത്തോൺ കേരളയിലൂടെ ജില്ലയിൽ 17 പഞ്ചായത്തുകളിലെ നീർച്ചാലുകൾ പുനർജീവന പാതയിൽ.
ഉപഗ്രഹചിത്രങ്ങളുടെ നേരിട്ടുള്ള ദർശനത്തിലൂടെയും ഡ്രോണുകളുടെ സഹായത്തോടെയും നീർച്ചാൽ ശൃംഖല പൂർണമായി കണ്ടെത്തി മാപ്പ് ചെയ്താണ് ഇത് നടപ്പാക്കിയത്. തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാണിത്.
ആലക്കോട്, ആറളം, അയ്യങ്കുന്ന്, ചെറുപുഴ, എരുവേശ്ശി, കണിച്ചാർ, കേളകം, കൊട്ടിയൂർ, മുഴക്കുന്ന്, നടുവിൽ, പടിയൂർ, പായം, പയ്യാവൂർ, ഉദയഗിരി, ഉളിക്കൽ, കോളയാട്, പേരാവൂർ എന്നീ പഞ്ചായത്തുകളിലാണ് ആദ്യഘട്ട മാപ്പത്തോൺ നടക്കുന്നത്.
ഇതിന്റെ രണ്ടാംഘട്ടം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും ഹരിത കേരളം മിഷന്റെയും സഹായത്തോടെ നടത്താനാണ് ലക്ഷ്യമിടുന്നത്.ഇനി ഞാൻ ഒഴുകട്ടെ എന്നപേരിൽ നീർച്ചാൽ പുനരുജ്ജീവനം നാല് വർഷമായി നടക്കുന്നുണ്ട്