ഓപ്പൺ ചെസ് ടൂർണമെന്റ്

പയ്യന്നൂർ: ചെസ് കുടുംബം കണ്ടോത്ത്, പയ്യന്നൂർ കോളേജ് ഐ.ക്യു.എഫ്.സി. ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഉത്തര കേരള ഓപ്പൺ ചെസ് ടൂർണമെന്റ് എട്ടിന് നടക്കും.
രാവിലെ 9.30 മുതൽ പയ്യന്നൂർ കോളേജ് സെമിനാർ ഹാളിലാണ് മത്സരം. പങ്കെടുക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. അവസാനതീയതി ഏഴിന് വൈകീട്ട് അഞ്ചുമണി. ഫോൺ: 94226390000, 9995189718.