Connect with us

Kerala

വീട്‌ നിർമാണത്തിന്‌ മണ്ണ്‌ മാറ്റാൻ തദ്ദേശസ്ഥാപനങ്ങൾക്ക്‌ അനുമതി നൽകാം

Published

on

Share our post

തിരുവനന്തപുരം: മൂവായിരം ചതുരശ്രയടിവരെയുള്ള വീടുകളുടെ നിർമാണത്തിന്‌ മണ്ണ്‌ മാറ്റാൻ ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്‌ അനുമതി നൽകാം.നിലവിൽ  മൈനിങ്‌ ആൻഡ്‌ ജിയോളജി വകുപ്പിനായിരുന്നു ചുമതല.  മണ്ണ്‌ മാറ്റാനുള്ള ഫീസ്‌ ഓൺലൈനായി ജിയോളജി വകുപ്പിൽ അടയ്‌ക്കാം.

ഇതടക്കമുള്ള ഭേദഗതികൾ മന്ത്രിസഭ അംഗീകരിച്ചതായി മന്ത്രി പി രാജീവ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  നിലവിൽ തദ്ദേശസ്ഥാപനങ്ങളിൽനിന്നുള്ള ഡെവലപ്‌മെന്റ്‌ പ്ലാനിന്റെ അടിസ്ഥാനത്തിലാണ്‌ ജിയോളജി വകുപ്പ്‌ അനുമതി നൽകിയിരുന്നത്‌. ഇത്‌ ജനങ്ങൾക്ക്‌ ഏറെ ബുദ്ധിമുട്ട്‌ ഉണ്ടാക്കിയിരുന്നു.

ദുരന്ത സാഹചര്യങ്ങളിൽ മണ്ണ്‌ മാറ്റാൻ ജിയോളജി വകുപ്പിന്റെ അനുമതിവേണ്ട. ക്വാറികളുടെ റോയൽറ്റികൾ ഇരട്ടിയാക്കി പുതുക്കാനാകും. നേരത്തേ ഖനനമേഖലയുടെ വിസ്‌തീർണം കണക്കാക്കി റോയലിറ്റി നിശ്ചയിച്ചിരുന്നത്‌ ധാതുവിന്റെ അളവിനനുസരിച്ചാക്കി. അനധികൃത ഖനനത്തിന്‌ റോയൽറ്റിയുടെ രണ്ടു മടങ്ങായിരുന്ന പിഴ നാലാക്കി വർധിപ്പിച്ചു.

ക്വാറിയിങ്‌ പെർമിറ്റ്‌ കാലാവധി ഒരു വർഷമെന്നത്‌ മൂന്നുവർഷമാക്കി. ഒരു ഹെക്ടറിൽ കൂടുതലുള്ള സ്ഥലത്തെ ക്വാറിയിങ്‌ ലൈസൻസ്‌ കാലാവധി 12 വർഷമായിരുന്നത്‌ പതിനഞ്ചാക്കി. കാലാവധിക്കുശേഷം ഖനനത്തിനുള്ള പിഴ 25,000ൽനിന്ന്‌ മൂന്നുലക്ഷമായും ഡിപ്പോസിറ്റ്‌ ഒരു ലക്ഷത്തിൽനിന്ന്‌ അഞ്ചു ലക്ഷമായും ഉയർത്തി.

ഖനനവസ്‌തുവിന്റെ മൂല്യവർധന അനുസരിച്ച്‌ റോയൽറ്റി  മാറും. ക്രഷർ യൂണിറ്റുകൾക്ക്‌  ലൈസൻസും ക്വാറികളിൽ വെയിങ്‌ ബ്രിഡ്‌ജും നിർബന്ധമാക്കി.

15 അസി. ജിയോളജിസ്റ്റ്‌ പോസ്റ്റുകൾക്ക്‌ അംഗീകാരം നൽകി.   ക്വാറികളിലെ പരിശോധനയ്‌ക്ക്‌ ഡ്രോൺ സംവിധാനം ഏർപ്പെടുത്തും. മാറ്റങ്ങൾ ശനിയാഴ്‌ച  നിലവിൽവരും. കുടിശ്ശിക അടയ്‌ക്കാൻ അദാലത്ത്‌ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.


Share our post

Kerala

ഇടുക്കി ഡാമിന്റെ ഉള്ളറകൾ തുറന്നുകാട്ടി കെ.എസ്.ഇ.ബി സ്റ്റാൾ

Published

on

Share our post

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന വിപണന മേളയിൽ ശ്രദ്ധേയമായി കെഎസ്ഇബി സ്റ്റാൾ. ഇടുക്കി ഡാമിന്റെ ഉൾക്കാഴ്ചകൾ വെർച്വൽ റിയാലിറ്റിയിലൂടെ അടുത്തറിയാനുള്ള അവസരമാണ് ഇവിടുത്തെ പ്രധാന ആകർഷണം. പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത ഇടുക്കി ആർച്ച് ഡാമിന്റെ മുകൾഭാഗം, സ്പിൽവേ ഷട്ടറുകൾ, ഭൂഗർഭ പവർ ഹൗസ് എന്നിങ്ങനെയുള്ള തന്ത്രപ്രധാനമായ മേഖലകളിലൂടെ ഒരു യാത്ര നടത്തിയ പ്രതീതിയാണ് കെഎസ്ഇബിയുടെ വി ആർ അനുഭവം സമ്മാനിക്കുന്നത്. ഡാമിന്റെ നിർമാണ വൈദഗ്ധ്യവും പ്രവർത്തന രീതികളും ഈ യാത്രയിൽ കാണാം. വൈദ്യുതി ഉപഭോക്താക്കൾക്ക് അറിവും അവബോധവും പകരുന്ന നിരവധി കാര്യങ്ങൾ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. ബോർഡിന്റെ വിവിധ സേവനങ്ങൾ, പുതിയ പദ്ധതികൾ, ഓൺലൈൻ ബിൽ പേയ്‌മെന്റ് സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കുന്ന ബോർഡുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതാഘാതമേൽക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അടിയന്തര ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചുള്ള വിവരങ്ങളും അപകടങ്ങൾ ഒഴിവാക്കാനുള്ള നിർദേശങ്ങളും ചിത്രീകരണങ്ങളും സ്റ്റാളിൽ കാണാം. അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടാനുള്ള കെഎസ്ഇബിയുടെ ഹെൽപ്പ് ലൈൻ നമ്പറുകളും പ്രധാനപ്പെട്ട ഫോൺ നമ്പറുകളും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും രേഖപ്പെടുത്താനായി ഒരു പ്രത്യേക ഡയറിയും സ്റ്റാളിൽ സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്ന് നേരിട്ട് പ്രതികരണങ്ങൾ സ്വീകരിച്ച് സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനാണ് ഇതിലൂടെ വകുപ്പ് ലക്ഷ്യമിടുന്നത്.


Share our post
Continue Reading

Kerala

യു.ജി.സി നെറ്റ് പരീക്ഷ അപേക്ഷിക്കാനുള്ള സമയം നീട്ടി

Published

on

Share our post

യു.ജി.സി നെറ്റ് ജൂൺ 2025 സെഷന് അപേക്ഷിക്കാനുള്ള സമയം മേയ് 12-ന് രാത്രി 11.59 വരെ നീട്ടി. ugcnet.nta.ac.in ൽ കയറി അപേക്ഷ നൽകുന്ന തിനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. അപേക്ഷാഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി മെയ് 13-ന് രാത്രി 11.59 വരെയാണ്. ഫീസ് 13-ന് രാത്രി 11.59 വരെ അടയ്ക്കാം. 14 മുതൽ 15-ന് രാത്രി 11.59 വരെ ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്താം. സഹായങ്ങൾക്ക്: 011-40759000/01169227700. വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി ജൂൺ 21 മുതൽ 30 വരെയാണ് യുജിസി നെറ്റ് പരീക്ഷ.


Share our post
Continue Reading

Kerala

എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി

Published

on

Share our post

ഹരിപ്പാട്: എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി. പല്ലന കെ വി ജെട്ടി കിഴക്കേക്കര മനോജ് ഭവനത്തിൽ മനോജ് സൗമ്യ ദമ്പതികളുടെ മകൾ ആര്യ നന്ദയാണ് (16) വീടിനുള്ളിൽ തൂങ്ങിമരിച്ചത്. നങ്ങ്യാർകുളങ്ങര ബഥനി മാലികാമഠം ഹയർസെക്കൻണ്ടറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു ആര്യ നന്ദ. സഹോദരി ഗൗരി നന്ദ. മൃതദേഹം ഹരിപ്പാട് ഗവൺമെന്റ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Trending

error: Content is protected !!