കോളയാട് സെയ്ന്റ് കൊർണേലിയൂസ് എച്ച്.എസ്.എസ് 1977-78 ബാച്ച് പൂർവ വിദ്യാർഥി-അധ്യാപക സംഗമം

കോളയാട് : സെയ്ന്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്‌കൂളിലെ 1977-78 എസ്.എസ്.എൽ.സി. ബാച്ച് കൂട്ടായ്മ പൂർവ വിദ്യാർത്ഥി-പൂർവ അധ്യാപക സംഗമം നടത്തി.
സ്‌കൂൾ പ്രിൻസിപ്പൾ ഫാദർ കെ.ഗിനീഷ് ബാബു ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥി പ്രതിനിധി കെ.ടി.തോമസ് അധ്യക്ഷത വഹിച്ചു.
പൂർവ അധ്യാപകരായ ആലീസ് ഇമ്മാനുവൽ,പി.എം.മാത്യു,കെ.ജെ.മേരി,മേരിക്കുട്ടി തോമസ്, പി.കെ.വിമല, സി.സോമസുന്ദരൻ,കെ.പി.ബാലകൃഷ്ണൻ, ടി.എം.ദാമു എന്നിവരെ ആദരിച്ചു.
പി.ഗണേഷ് ബാബു,പി.സുകുമാരൻ,കെ.ദിവാകരൻ,കെ.എൻ.സുനിൽകുമാർ,ഒ.സി.ശ്രീകുമാരൻ,പി.കെ.ലക്ഷ്മണൻ, സിബി ജോർജ്,സുഗത പത്മനാഭൻ,കെ.പ്രഭാകരൻ,രമ ചാത്തമ്പള്ളി എന്നിവർ പ്രസംഗിച്ചു.
പൂർവ വിദ്യാർത്ഥി കൂട്ടായ്മ അവതരിപ്പിച്ച കലാ പരിപാടികളും സ്‌നേഹവിരുന്നും നടന്നു.