പേരാവൂർ താലൂക്കാസ്പത്രിയിൽ ജോലി ഒഴിവുകൾ
പേരാവൂർ:താലൂക്ക് ആസ്പത്രിയിലേക്ക് ദിവസ വേതനം അടിസ്ഥാനത്തിൽ മോഡേൺ മെഡിസിൻ ഡോക്ടർ, ഡയാലിസിസ് ടെക്‌നിഷ്യൻ ഫാർമസിസ്റ്റ്, നഴ്‌സിങ്ങ് അസിസ്റ്റന്റ്, ഗ്രേഡ് 2 ഹോസ്പിറ്റൽ അറ്റൻഡർ, സ്റ്റാഫ് നഴ്‌സ് തസ്തികകളിൽ നിയമനം നടത്തുന്നു.
അഭിമുഖം ഏപ്രിൽ 11, 13, 17 തീയതികളിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നടത്തും. ഉദ്യോഗാർഥികളുടെ പ്രായം 40ൽ താഴെ ആയിരിക്കണം.
പി.എസ്.സി നിർദേശിക്കുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം. ആസ്പത്രി ജോലികളിൽ പരിചയം ഉളളവർക്ക് മുൻഗണന ഉണ്ടായിരിക്കും.
ഡോക്ടർ, ഡയാലിസിസ് ടെക്‌നിഷ്യൻ ഫാർമസിസ്റ്റ് തസ്തികകളിലേക്കുള്ള ഇന്റർവ്യൂ 11ന് രാവിലെ പത്തിനും നഴ്‌സിങ്ങ് അസിസ്റ്റന്റ്, ഗ്രേഡ് 2 ഹോസ്പിറ്റൽ അറ്റൻഡർ തസ്തികകളിലേക്ക് ഉള്ള ഇന്റർവ്യൂ 13ന് പത്ത് മണിക്കും സ്റ്റാഫ് നഴ്‌സ് ഇന്റർവ്യൂ 17ന് പത്ത് മണിക്കും നടത്തും.ഫോൺ.0490 2445355.