എച്ച്.എം. കവറുകൾ ക്യാരി ബാഗായി ഉപയോഗിക്കരുതെന്ന് ശുചിത്വ മിഷൻ

കണ്ണൂർ: സാധനങ്ങൾ വാങ്ങുന്നതിന് എച്ച്.എം. (ഹൈ മോളിക്ക്യുലാർ) കവറുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ജില്ലാ ശുചിത്വമിഷൻ അറിയിച്ചു.
സീൽ ചെയ്ത ബ്രാൻഡഡ് ഉത്പന്നങ്ങളിൽ ഉത്പാദകരുടെ വിവരങ്ങൾ കവറിൽ പ്രിൻറ് ചെയ്ത് വിപണനം നടത്താൻ മാത്രമേ ഇത്തരം കവറുകൾ ഉപയോഗിക്കാവൂ.
പകരം തുണി, കടലാസ് കൊണ്ടുള്ള സഞ്ചികൾ ഉപയോഗിക്കാം. അനുവദനീയമല്ലാത്ത ആവശ്യങ്ങൾക്ക് എച്ച്.എം. കവർ ഉപയോഗിച്ചാൽ കുറഞ്ഞത് 10,000 രൂപ പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.
നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ enfolsgd@gmail.com എന്ന മെയിൽ വിലാസത്തിൽ പൊതുജനങ്ങൾക്ക് എൻഫോഴ്സ്‌മെന്റ് ടീമിനെ അറിയിക്കാം.