തളാപ്പ് സുന്ദരേശ്വര ക്ഷേത്രാേത്സവത്തിന് കൊടിയേറി

കണ്ണൂർ: തളാപ്പ് സുന്ദരേശ്വര ക്ഷേത്രം ഉത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി ബി എൻ തങ്കപ്പൻ പറവൂരിന്റെ കാർമികത്വത്തിൽ കൊടിയേറ്റം നടത്തി.
തുടർന്ന് ക്ഷേത്ര മഹിളാസംഘം നടത്തിയ ഭജന നടന്നു. കക്കാട്, തുളിച്ചേരി ഉത്സവ കമ്മിറ്റി വകയായിരുന്നു വെള്ളിയാഴ്ചത്തെ ഉത്സവം. നാദലയം കാഴ്ചവരവ് എന്നിവയും നടന്നു.
ശനി ചൊവ്വ ഉത്സവ കമ്മിറ്റി വക നടക്കുന്ന ഉത്സവത്തിൽ രാവിലെ 8.30നും വൈകിട്ട് 7.30നും ശീവേലി എഴുന്നള്ളത്ത്, തുടർന്ന് വിശേഷാൽ പൂജകൾ, അധ്യാത്മിക പ്രഭാഷണം, വിദ്യാർഥികളുടെ പഞ്ചവാദ്യം എന്നിവ നടക്കും. രാത്രി 11ന് മോതിരംവച്ച് തൊഴൽ, 11.30 മുതൽ ഉത്സവം നടക്കും.