പീഡനക്കേസിൽ പ്രതിക്ക് 62 വർഷം തടവ്

മട്ടന്നൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ 62 വർഷം തടവിനും 1.30 ലക്ഷം രൂപ പിഴയ്ക്കും മട്ടന്നൂർ പോക്സോ കോടതി ശിക്ഷിച്ചു.
മണ്ണൂർ മുള്ള്യം സ്വദേശി ഷിജു(28)വിനെയാണ് മട്ടന്നൂർ പോക്സോ അതിവേഗ കോടതി ജഡ്ജി അനീറ്റ് ജോസഫ് ശിക്ഷിച്ചത്.
വിവിധ വകുപ്പുകളിലായാണ് 62 വർഷം തടവ്. ശിക്ഷയൊരുമിച്ച് അനുഭവിച്ചാൽ മതി. അതിനാൽ 20 വർഷമാണ് തടവിൽ കഴിയേണ്ടി വരിക.
പിഴത്തുകയിൽ ഒരുലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണം. 2019-ൽ മട്ടന്നൂർ സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ സബ് ഇൻസ്പെക്ടർ സി.സി.ലതീഷാണ് കേസ് രജിസ്റ്റർചെയ്തത്.
ഇൻസ്പെക്ടർ കെ.രാജീവ്‌കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി കുറ്റപത്രം നൽകി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.വി.ഷീന ഹാജരായി.