Connect with us

Kerala

ശമ്പളം ലഭിക്കാത്തതിന് ബാഡ്‌ജ് കുത്തി പ്രതിഷേധിച്ച വനിത കണ്ടക്‌ടറെ സ്ഥലംമാറ്റി

Published

on

Share our post

വൈക്കം: ശമ്പളം ലഭിക്കാത്തതിന് ബാഡ്‌ജ് കുത്തി പ്രതിഷേധിച്ച വനിത കണ്ടക്‌ടറെ സ്ഥലംമാറ്റി കെ .എസ് .ആർ .ടി സി. വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില.എസ്.നായർക്കെതിരെയാണ് നടപടി.

സർക്കാരിനെയും കെ .എസ് .ആർ .ടി സിയേയും അപകീർത്തിപെടുത്തിയെന്നാണ് സ്ഥലംമാറ്റ ഉത്തരവിൽ കാരണമായി പറയുന്നത്.

വൈക്കം ഡിപ്പോയിൽ നിന്ന് അഖിലയെ പാല യൂണിറ്റിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ബാഡ്‌ജ് കുത്തി പ്രതിഷേധിച്ച അഖിലയുടെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

‘ശമ്പള രഹിത സേവനം 44ാം ദിവസം’ എന്ന ബാഡ്‌ജായിരുന്നു അഖില ധരിച്ചത്‌.


Share our post

Kerala

ഹെൽമെറ്റും സീറ്റ് ബെൽറ്റും മറക്കണ്ട, അമിത വേഗം വേണ്ടേ വേണ്ട, നിരത്തിൽ പൊലീസുണ്ട്

Published

on

Share our post

തിരുവനന്തപുരം: റോഡ് യാത്ര സുരക്ഷിതമാക്കുന്നതിനും ചരക്കുനീക്കം സുഗമമാക്കാനും കേരള പൊലീസിന്‍റെ ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി മാനേജ്മെന്‍റ് വിഭാഗത്തിന്‍റെ പരിശോധന. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 32.49 ലക്ഷം രൂപ പിഴ ഈടാക്കി. 84 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഏപ്രില്‍ 8 മുതല്‍ 14 വരെ ഏഴ് ദിവസം നീണ്ട പരിശോധനാ കാലയളവില്‍ 40,791 വാഹനങ്ങള്‍ പരിശോധിക്കുകയും 10,227 ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുകയും ചെയ്തു. സംസ്ഥാന പാതകളില്‍ 3760, ദേശീയ പാതകളില്‍ 2973, മറ്റ് പാതകളില്‍ 3494 എന്ന രീതിയിലാണ് നിയമലംഘനങ്ങള്‍ നടന്നതായി കണ്ടെത്തിയിട്ടുള്ളത്. അശ്രദ്ധമായ ഡ്രൈവിംഗിനും അമിത വേഗതക്കും 1211 പേര്‍ക്കും അനധികൃത പാര്‍ക്കിങിന് 6685 പേര്‍ക്കും പിഴ ചുമത്തി.


Share our post
Continue Reading

Kerala

എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷാഫലം 2025: വിശദ വിവരങ്ങൾ അറിയാം

Published

on

Share our post

നാലാം ക്ലാസ് ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും. ഏപ്രിൽ അവസാനത്തോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് വിവരം. ഫലപ്രഖ്യാപന തീയതി അറിയിക്കാതെ പരീക്ഷ ഭവന്റെ വെബ്സൈറ്റിൽ ഫലം പ്രസിദ്ധീകരിക്കുകയാണ് ചെയ്യുക. ഫെബ്രുവരി 27നാണ് നാലാം ക്ലാസ് (LSS), ഏഴാം ക്ലാസ് (USS) പരീക്ഷകൾ നടന്നത്. വിദ്യാർത്ഥികൾക്ക് പരീക്ഷാഫലം https:// bpekerala.in വഴി അറിയാം. രജിസ്റ്റർ നമ്പർ, ജനനത്തീയതി എന്നിവ നൽകി ഫലം അറിയാം. കഴിഞ്ഞ വർഷം ഏപ്രിൽ 27നാണ് എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചത്.


Share our post
Continue Reading

Kerala

വനിത സി.പി.ഒ: 45 പേർക്ക് കൂടി നിയമന നിർദ്ദേശം

Published

on

Share our post

തിരുവനന്തപുരം: വനിത സിവില്‍ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിന് രണ്ടു ദിവസം മുൻപും പരമാവധി നിയമനം ഉറപ്പാക്കി. 45 ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡ്വൈസ് മെമോ അയച്ചു. കേരള പോലീസ് അക്കാദമിയിൽ വിവിധ കാരണങ്ങളാൽ ഒഴിഞ്ഞ് പോയവരുടെ പോസ്റ്റുകളാണ് തത്സമയം പ്രയോജനപ്പെട്ടത്. പോക്സോ വിഭാഗത്തിൽ വന്ന 28 ഉം പൊലീസ് അക്കാദമിയിൽ നിന്നും വിവിധ സമയങ്ങളിൽ ജോലിനിർത്തിപ്പോയ 13, ജോയിനിങ് ചെയ്യാത്ത 4 പേർഎന്നിങ്ങനെയുള്ള ഒഴിവുകളാണ് അടിയന്തിരമായി പ്രയോജനപ്പെടുത്തിയത്. 2024 ഏപ്രില്‍ 20 നാണ് 964 പേരുള്‍പ്പെട്ട വനിതാ സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. 337 പേരെ ലിസ്റ്റിൽ നിന്നും ഇതുവരെ നിയമന നിർദ്ദേശം ചെയ്തിട്ടുണ്ട്. ഏപ്രിൽ 10 വരെ റിപ്പോർട് ചെയ്ത മുഴുവൻ ഒഴിവുകളുമാണ് 15 ന് അഡ്വൈസ് ചെയ്യപ്പെട്ടിരിക്കുന്നത്.


Share our post
Continue Reading

Trending

error: Content is protected !!