Kerala
സംസ്ഥാനത്ത് ടോള് പ്ലാസകളില് ഇന്ന് അര്ദ്ധരാത്രി മുതല് ടോള് നിരക്ക് കൂടും

സംസ്ഥാനത്ത് ടോള് പ്ലാസകളില് ഇന്ന് അര്ദ്ധരാത്രി മുതല് ടോള് നിരക്ക് കൂടും. കാര്, ജീപ്പ് തുടങ്ങിയ ചെറുവാഹനങ്ങള്ക്ക് 110 രൂപയാകും.
ബസ്, ട്രക്ക് 340 രൂപ, വലിയ വാഹനകള് 515, ചെറിയ വാണിജ്യ വാഹനങ്ങള് 165 എന്നിങ്ങനെയാണ് നിരക്ക്.
വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ പന്നിയങ്കര ടോള് കേന്ദ്രത്തിലും വാളയാര്-വടക്കഞ്ചേരി നാലുവരിപ്പാതയിലെ വാളയാര് ടോള്കേന്ദ്രത്തിലും നിരക്ക് കൂടും.
Kerala
കുട്ടികൾക്കായി കെ.ടി.ഡി.സിയുടെ അവധിക്കാല പാക്കേജ്

കേരളത്തിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയായ കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ കുട്ടികൾക്കായി സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ കുടുംബസമേതം സന്ദർശിക്കാൻ അവധിക്കാല പാക്കേജുകൾ ഒരുക്കുന്നു.പ്രശാന്ത സുന്ദരമായ കോവളം, വന്യജീവി സംരക്ഷണകേന്ദ്രമായ തേക്കടി, സുഖശീതള കാലാവസ്ഥയുള്ള മൂന്നാറും പൊന്മുടിയും വയനാടും, കായൽപ്പരപ്പിന്റെ പ്രശാന്തതയുള്ള കുമരകവും ആലപ്പുഴയും കൊല്ലവും, കൊച്ചിയും കൂടാതെ തിരുവനന്തപുരത്തെയും മലമ്പുഴയിലെയും കെ.ടി.ഡി.സി. റിസോർട്ടുകളിലും മണ്ണാർക്കാട്, നിലമ്പൂർ , കൊണ്ടോട്ടി തുടങ്ങിയ ടാമറിൻഡ് ഈസി ഹോട്ടലുകളിലുമാണ് അവധിക്കാല പാക്കേജുകൾ ഒരുക്കിയിട്ടുള്ളത്.
രക്ഷിതാക്കൾക്കും 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും രണ്ട് രാത്രി / മൂന്ന് പകലുകൾക്കുമുള്ള മുറി വാടക, പ്രാതൽ, നികുതി എന്നിവ ഉൾപ്പെടെ 4,555/- രൂപ മുതൽ 38,999/- രൂപ വരെയുള്ള പാക്കേജുകൾ 2025 ഏപ്രിൽ മെയ് മാസങ്ങളിൽ ലഭ്യമാണ്. ഇതിനുപുറമെ ‘കെ.ടി.ഡി.സി. മൊമെൻറ്സ്’, ‘കെ.ടി.ഡി.സി. മാർവെൽ’, ‘കെ.ടി.ഡി.സി. മാജിക്’, എൽ.ടി.സി തുടങ്ങിയ പാക്കേജുകൾ ഗതാഗത സൗകര്യങ്ങളുൾപ്പെടെ നൽകിവരുന്നു.കൂടുതൽ വിവരങ്ങൾക്ക് കെ.ടി.ഡി.സി. വെബ്സൈറ്റ് www.ktdc.com /packages ലോ 9400008585 / 18004250123/ 0471 -2316736 , 2725213, എന്ന നമ്പരിലോ centralreservations@ktdc.com ലോ നേരിട്ട് അതാത് റിസോർട്ടുകളിലോ ബന്ധപ്പെടാവുന്നതാണ്.
Kerala
പെന്ഷന്കാര്ക്ക് വിഷു കൈനീട്ടം: ഒരുഗഡു കൂടി അനുവദിച്ചു

വിഷുവിന് മുന്നോടിയായി ഒരു ഗഡു ക്ഷേമ പെന്ഷന് കൂടി അനുവദിച്ച് സംസ്ഥാന സര്ക്കാര്. സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്ഷന് ഗുണഭോക്താക്കള്ക്ക് ഏപ്രില് മാസത്തെ പെന്ഷൻ വിഷുവിന് മുന്പ് വിതരണം ചെയ്യും. ഇതിനായി 820 കോടി അനുവദിച്ചെന്ന് ധനമന്ത്രി കെ എന് ബാലഗോപാല് അറിയിച്ചു. 62 ലക്ഷത്തോളം പേര്ക്ക് 1600 രൂപ വീതം ലഭിക്കും. 26 ലക്ഷത്തിലേറെ പേര്ക്ക് ബാങ്ക് അക്കൗണ്ടില് തുക എത്തും. മറ്റുള്ളവര്ക്ക് സഹകരണ ബാങ്ക് വഴി വീട്ടിൽ എത്തി പെന്ഷന് കൈമാറും.
Kerala
ഊട്ടി, കൊടൈക്കനാല് ട്രിപ് പ്ലാന് ചെയ്യുന്നുണ്ടോ; ഇ- പാസ് നിര്ബന്ധം

കോയമ്പത്തൂർ: ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും യാത്ര പോകാനൊരുങ്ങുന്ന സഞ്ചാരികള്ക്ക് ഇ- പാസ് നിര്ബന്ധം. ഹില് സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുന്നതിന് ഹൈക്കോടതി ഇടപെടലിനെ തുടര്ന്നാണ് അധികൃതര് നടപടി സ്വീകരിച്ചത്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെ ദിവസേന 6000 വാഹനങ്ങൾക്കും ശനി, ഞായർ ദിവസങ്ങളിൽ 8000 വാഹനങ്ങൾക്കും മാത്രമാണു നീലഗിരി ജില്ലയിലേക്കു പ്രവേശനം. നീലഗിരിയിലേക്കുള്ള പ്രധാന മാർഗമായ മേട്ടുപ്പാളയം കല്ലാറിലൂടെ ഇന്നലെ വൈകിട്ട് 5 വരെ 2,000 വാഹനങ്ങൾ കടന്നുപോയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
എത്തിയ പലർക്കും പാസ് സംബന്ധിച്ച അറിവുണ്ടായിരുന്നില്ല. ഇവർക്ക് ഇ–പാസ് ലഭിച്ച ശേഷമാണു ചെക്പോസ്റ്റ് കടത്തിവിട്ടത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവർ പ്രധാനമായും ആശ്രയിക്കുന്ന നാടുകാണിയിലും ഒട്ടേറെ വാഹനങ്ങൾ എത്തി. കണ്ണൂർ, വയനാട് അതിർത്തിയായ പാട്ടവയൽ, കർണാടക അതിർത്തിയായ കക്കനല്ല എന്നിവിടങ്ങളിലും സാമാന്യം തിരക്കുണ്ടായിരുന്നു. ഇവകൂടാതെ നീലഗിരിയിലേക്കുള്ള 8 ചെക്പോസ്റ്റുകളിൽകൂടി പരിശോധന നടത്തുന്നുണ്ട്. കൊടൈക്കനാലിലും ഇ–പാസിനെതിരെ വ്യാപാരികൾ പ്രതിഷേധിക്കുന്നുണ്ട്.
♦️ നീലഗിരിയിൽ ഹർത്താലുമായി വ്യാപാരികൾ
എടക്കര ∙ ഊട്ടി സന്ദർശനത്തിനു സഞ്ചാരികൾക്ക് ഇ– പാസ് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെതിരെ നീലഗിരിയിൽ വ്യാപാരികൾ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. ഊട്ടി, ഗൂഡല്ലൂർ, പന്തല്ലൂർ, നാടുകാണി ഉൾപ്പെടെയുള്ള ടൗണുകളിലെ കച്ചവട സ്ഥാപനങ്ങൾ പൂർണമായും അടച്ചിട്ടു. ഹർത്താൽ മുന്നറിയിപ്പിനെ തുടർന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളെ അപേക്ഷിച്ച്, ചുരം കയറിയെത്തിയ യാത്രക്കാർ കുറവായിരുന്നു. ഭക്ഷണവും വെള്ളവും ലഭിക്കാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി കുടുംബസമേതമെത്തിയ ചിലരെല്ലാം നാടുകാണിയിൽനിന്നു മടങ്ങി.
ബസുകളും സ്വകാര്യ വാഹനങ്ങളുമെല്ലാം പതിവുപോലെ സർവീസ് നടത്തി. ഇന്നലെ രാവിലെ ആറു മുതൽ ഇന്നു രാവിലെ ആറു വരെയാണു നീലഗിരിയിലെ വിവിധ വ്യാപാരി സംഘടനകളുടെ നേതൃത്വത്തിൽ ഹർത്താൽ പ്രഖ്യാപിച്ചത്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഊട്ടിയിലേക്കും മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും സഞ്ചാരികൾ എത്തുന്നത് കുറയാൻ ഇടയാക്കുമെന്നും ഇതു വ്യാപാര മേഖലയ്ക്ക് തിരിച്ചടിയാകുമെന്നുമെന്നുമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്