മുഖ്യമന്ത്രിക്ക് താത്കാലിക ആശ്വാസം: ദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ് ഫുള്‍ ബഞ്ചിന് വിട്ടു

Share our post

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തെന്ന പരാതിയില്‍ സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും താല്‍ക്കാലിക ആശ്വാസം. ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിട്ട് ലോകായുക്ത ഉത്തരവിട്ടു. ലോകായുക്ത ബഞ്ചില്‍ ഭിന്നവിധിയുള്ള സാഹചര്യത്തില്‍ മൂന്നംഗ ഫുള്‍ ബഞ്ചിന് ഹര്‍ജി വിടുകയാണെന്നാണ് ഉത്തരവില്‍ പറയുന്നത്‌

മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സര്‍ക്കാരിലെ 18 മന്ത്രിമാര്‍ക്കുമെതിരായാണ് പരാതി നല്‍കിയിരുന്നത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്.
പരേതനായ എന്‍.സി.പി.നേതാവ് ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസച്ചെലവുകള്‍ക്ക് 25 ലക്ഷവും പരേതനായ ചെങ്ങന്നൂര്‍ എം.എല്‍.എ. കെ.കെ. രാമചന്ദ്രന്‍ നായരുടെ മകന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ജോലിക്കുപുറമേ ഭാര്യയുടെ സ്വര്‍ണപ്പണയം തിരിച്ചെടുക്കുന്നതിനും കാര്‍ വായ്പയ്ക്കുമായി എട്ടര ലക്ഷവും അനുവദിച്ചതിനെതിരേയാണ് ഹര്‍ജി.
കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ മരിച്ച സിവില്‍ പോലീസ് ഓഫീസറുടെ ഭാര്യക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിനും മറ്റു ആനുകൂല്യങ്ങള്‍ക്കുംപുറമേ 20 ലക്ഷം രൂപ അനുവദിച്ചതിനെതിരേയും കൂടിയാണ് പരാതി നല്‍കിയിരുന്നത്.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!