എല്ലാവർക്കും റേഷൻ കാർഡ്: നേട്ടം കൈവരിക്കാനൊരുങ്ങി ക​ണ്ണൂ​ർ ജില്ല

Share our post

ക​ണ്ണൂ​ർ: റേ​ഷ​ന്‍ കാ​ര്‍ഡി​ല്‍ പേ​രി​ല്ലാ​ത്ത ഒ​രാ​ള്‍ പോ​ലു​മി​ല്ലാ​യെ​ന്ന നേ​ട്ടം കൈ​വ​രി​ക്കാ​നൊ​രു​ങ്ങി ജി​ല്ല. അ​തി​ദാ​രി​ദ്ര്യ നി​ര്‍മാ​ര്‍ജ​ന യ​ജ്ഞ​ത്തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ സ്വ​ന്ത​മാ​യി റേ​ഷ​ന്‍ കാ​ര്‍ഡ് ഇ​ല്ലാ​ത്ത​താ​യി 284 പേ​രെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ല്‍ 272 പേ​ര്‍ക്ക് കാ​ര്‍ഡ് ല​ഭ്യ​മാ​ക്കി.

ബാ​ക്കി​യു​ള്ള 12 പേ​ര്‍ക്ക് ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നു. ഇ​തു​കൂ​ടി പൂ​ര്‍ത്തി​യാ​കു​ന്ന​തോ​ടെ സ്വ​ന്ത​മാ​യി റേ​ഷ​ന്‍ കാ​ര്‍ഡ് ഇ​ല്ലാ​ത്ത​തോ ഒ​രു റേ​ഷ​ന്‍ കാ​ര്‍ഡി​ല്‍ പേ​രി​ല്ലാ​ത്ത​തോ ആ​യ ഒ​രാ​ള്‍ പോ​ലും ഇ​ല്ലാ​ത്ത ജി​ല്ല​യാ​യി ക​ണ്ണൂ​ര്‍ മാ​റും.

ഇ​തി​നു​പു​റ​മെ ഓ​പ​റേ​ഷ​ന്‍ യെ​ല്ലോ​യി​ലൂ​ടെ അ​ന​ര്‍ഹ​മാ​യി മു​ന്‍ഗ​ണ​ന റേ​ഷ​ന്‍ കാ​ര്‍ഡു​ക​ള്‍ കൈ​വ​ശ​മു​ള്ള​വ​രെ ക​ണ്ടെ​ത്തി മു​ന്‍ഗ​ണ​നേ​ത​ര വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റു​ക​യും അ​ര്‍ഹ​രാ​യ​വ​ര്‍ക്ക് മു​ന്‍ഗ​ണ​ന കാ​ര്‍ഡ് അ​നു​വ​ദി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

ജി​ല്ല​യി​ലാ​കെ 1666 മു​ന്‍ഗ​ണ​ന കാ​ര്‍ഡു​ക​ള്‍ പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റു​ക​യും 30.52 ല​ക്ഷം രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു.

മു​ന്‍ഗ​ണ​ന വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ ഓ​ണ്‍ലൈ​നാ​യാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. മാ​ര​ക​രോ​ഗ​ങ്ങ​ള്‍ പി​ടി​പ്പെ​ട്ട​വ​രു​ടെ റേ​ഷ​ന്‍ കാ​ര്‍ഡു​ക​ള്‍ മു​ന്‍ഗ​ണ​ന വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു​ള​ള അ​പേ​ക്ഷ​ക​ള്‍ അ​ത​ത് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സു​ക​ളി​ല്‍ നേ​രി​ട്ട് സ്വീ​ക​രി​ക്കും.

മു​ന്‍ഗ​ണ​ന മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലു​ള്‍പ്പെ​ടാ​ത്ത​തും ഗു​രു​ത​ര രോ​ഗ​ങ്ങ​ള്‍ (കാ​ന്‍സ​ര്‍, ഡ​യാ​ലി​സി​സ്, ഓ​ട്ടി​സം, കി​ട​പ്പു​രോ​ഗി​ക​ള്‍) ഉ​ള്ളവ​രു​ള്‍പ്പെ​ട്ട അം​ഗ​ങ്ങ​ളു​ള്ള 36 റേ​ഷ​ന്‍ കാ​ര്‍ഡു​ക​ള്‍ മു​ന്‍ഗ​ണ​ന മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ ഇ​ള​വു​ന​ല്‍കി മു​ന്‍ഗ​ണ​ന വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

മു​ന്‍ഗ​ണ​ന മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലു​ള്‍പ്പെ​ട്ട മാ​ര​ക​രോ​ഗ​മു​ള്ള​വ​രു​ള്ള കു​ടും​ബ​ങ്ങ​ള്‍ക്ക് 469 റേ​ഷ​ന്‍ കാ​ര്‍ഡു​ക​ള്‍ മു​ന്‍ഗ​ണ​ന കാ​ര്‍ഡു​ക​ളാ​ക്കി മാ​റ്റി. കൂ​ടാ​തെ എ.​എ.​വൈ വി​ഭാ​ഗ​ത്തി​ലേ​ക്ക് 655 റേ​ഷ​ന്‍ കാ​ര്‍ഡു​ക​ളും പി.​എ​ച്ച്.​എ​ച്ച് വി​ഭാ​ഗ​ത്തി​ലേ​ക്ക് 6399 റേ​ഷ​ന്‍ കാ​ര്‍ഡു​ക​ളും മാ​റ്റി​ന​ല്‍കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!