മഹിളാ അസോസിയേഷന്‍ പ്രതിഷേധിച്ചു

കണ്ണൂർ: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പ്രകടനം നടത്തി.
കണ്ണൂർ ജവഹർ സ്റ്റേഡിയം പരിസരത്തുനിന്നാരംഭിച്ച പ്രകടനം കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ പരിസരത്ത് സമാപിച്ചു.
കെ. സുരേന്ദ്രനെതിരെ ജില്ലാ കമ്മിറ്റിയും കണ്ണൂർ ഏരിയാ കമ്മിറ്റിയും കണ്ണൂർ ടൗൺ സ്റ്റേഷനിൽ പരാതിയും നൽകി.
സംസ്ഥാന വൈസ് പ്രസിഡന്റ് എം. വി സരള ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി പി .കെ ശ്യാമള, പി .പി ദിവ്യ, ദിഷ്ണ പ്രസാദ് എന്നിവർ സംസാരിച്ചു.