സ്ഥലം നല്‍കി അയല്‍വാസികള്‍; ഹാജറയുടെ വീടെന്ന സ്വപ്നം പൂവണിയും

ഉടുമ്പന്നൂര്‍: ഒറ്റത്തോട്ടത്തില്‍ ഒ.കെ. ഹാജറയുടെ സ്വന്തം സ്ഥലവും വീടും എന്ന സ്വപ്നം പൂവണിയുന്നു.
ഹാജറയ്ക്കും എട്ടുവയസ്സുകാരി മകള്‍ അല്‍ഫിയക്കും മൂന്ന് സെന്റ് സ്ഥലം ഹാജിറയുടെ അയല്‍വാസികളായ പെരുമ്പിള്ളില്‍ അജിനാസ് -ഫെമിന ദമ്പതിമാര്‍ സൗജന്യമായി നല്‍കി.
സ്ഥലത്തിന്റെ അവകാശം അടങ്ങുന്ന രേഖകള്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഹാജറയ്ക്ക് കൈമാറി. ലൈഫ് മിഷന്‍ പദ്ധതിയില്‍പ്പെടുത്തി വീട് നിര്‍മിക്കാന്‍ പഞ്ചാത്ത് തുകയും അനുവദിച്ചിട്ടുണ്ട്.
സ്ഥലം നല്‍കിയ അജീനാസിനേയും കുടുംബത്തെയും ചടങ്ങില്‍ ജില്ലാ കളക്ടര്‍ ആദരിച്ചു