വിനീതയുടെ ‘അസെറ്റാ’ണ് മാർബിൾ ടേബിളുകൾ

Share our post

കണ്ണൂർ: കേരളത്തിൽ അധികം പ്രചാരമില്ലാത്ത ഇ പോക്‌സി ടേബിളുകളുമായാണ്‌ വിപണിയിൽ വിനീത സാന്നിധ്യമറിയിക്കുന്നത്‌. മാർബിൾ ഉപയോഗിച്ചുള്ള ടേബിൾ ടോപ്, കൗണ്ടർ ടോപ്‌, കോഫി ടേബിളുകളാണ്‌ വിനീതയുടെ മാസ്‌റ്റർ പീസ്‌.

വീടിന്റെ ഇന്റീരിയറിന്‌ അനുസരിച്ച്‌ ടേബിൾ ടോപ്പ്‌ നിർമിച്ചു നൽകുന്ന വിനീതയുടെ ‘അസെറ്റ്‌ ’ ട്രെയ്‌ഡിങ്ങ്‌ അന്വേഷിച്ച്‌ എത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. കോവിഡ്‌ കാരണം തളർന്ന വിപണിയിൽ രണ്ടുവർഷം മുമ്പാണ്‌ വിനീത മാർബിൾ കൊണ്ടുള്ള ടേബിളുകളുമായെത്തിയത്‌.

ഒരു പുതിയ സംരംഭം തുടങ്ങാമെന്ന ആലോചനയ്‌ക്കൊടുവിൽ യൂട്യൂബിൽനിന്നാണ്‌ ഈ ആശയം ലഭിച്ചത്‌. രാജസ്ഥാനിലെ എംടി റെസിൻ ആർട്‌സ്‌ എന്ന സ്ഥാപനത്തിൽനിന്നും പരിശീലനം നേടി.
വിപണിയിൽ പെട്ടെന്ന്‌ സാന്നിധ്യമാവുകയെന്ന ലക്ഷ്യത്തോടെയാണ്‌ അധികം പ്രചാരമില്ലാത്ത ഇപോക്‌സി ടേബിൾ തെരഞ്ഞെടുത്തത്‌.

മരമോ ഇരുമ്പോ കൊണ്ടുള്ള ഫ്രെയിമിലാണ്‌ മാർബിൾ പ്രതലം ഉറപ്പിക്കുന്നത്‌. മാർബിൾ ആവശ്യമുള്ള ആകൃതിയിൽ മുറിച്ചെടുത്ത്‌ രാസവസ്‌തുക്കൾ ഉപയോഗിച്ചാണ്‌ മിനുക്കിയെടുക്കുന്നത്‌. രാസവസ്‌തുക്കൾ രാജസ്ഥാനിൽനിന്നാണ്‌ എത്തിക്കുന്നത്‌.

കോട്ടൺ വേസ്‌റ്റ്‌ നിർമിക്കുന്ന യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്‌. തിരുപ്പൂർ, മുംബൈ എന്നിവിടങ്ങളിൽനിന്ന്‌ തുണി എത്തിച്ചാണ്‌ കോട്ടൺ വേസ്‌റ്റ്‌ എടുക്കുന്നത്‌. അറുപതിലേറെ സ്‌ത്രീകൾ വീട്ടിലിരുന്ന്‌ പാർട്‌ ടൈമായാണ്‌ ബനിയൻ തുണികളിൽനിന്ന്‌ നൂൽ വേർതിരിച്ചെടുക്കുന്നത്‌.

പിന്നീട്‌ വീടുകളിൽനിന്ന്‌ കോട്ടൺ വെയ്‌സ്‌റ്റ്‌ ശേഖരിച്ച്‌ ആവശ്യമുള്ള കടകളിൽ എത്തിച്ചു നൽകുന്നു. ഭർത്താവ്‌ ഉളിയിൽ മോച്ചേരി സിന്ദൂരയിൽ പി പ്രകാശനും വിനീതയ്‌ക്ക്‌ പിന്തുണയുമായുണ്ട്‌. അദ്വൈതും ആൻവിയയുമാണ്‌ മക്കൾ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!