മുസ്ലിം യൂത്ത് ലീഗ് ഇരിട്ടിയിൽ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു

ഇരിട്ടി : മുസ്‌ലിം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇരിട്ടിയിൽ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു.ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ ഉദ്ഘാടനം ചെയ്തു.പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട് അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ,ജനറൽ സെക്രട്ടറി ഒമ്പാൻ ഹംസ, എം. കെ .ഹാരിസ്എം .കെ. മുഹമ്മദ്, സി .ഹാരിസ്, കെ.വി. റഷീദ്, സിറാജ് പൂക്കോത്ത്, ഇജാസ് ആറളം, കെ.പി .റംഷാദ് എന്നിവർ സംസാരിച്ചു
അജ്മൽ ആറളം, പി.സി .ഷംനാസ്, ഷഹീർ കീഴ്പ്പള്ളി, പി.കെ .അബ്ദുൽ ഖാദർ, റഹ്മാൻ കേളകം, ഷഫീഖ് പേരാവൂർ, കെ.വി .ഫാസിൽ, ഖാലിദ് തിട്ടയിൽ, ഇ.കെ .സവാദ്, സി .എം .ഷാകിർ, കെ.വി .റഹൂഫ്, അസ്‌ലം മുഴക്കുന്ന്, റഫീഖ് വള്ളിത്തോട്, സി .എസ്. ഷുഹൈബ് കേളകം എന്നിവർ നേതൃത്വം നൽകി.