കണ്ണൂര്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി പാരാലീഗല്‍ വളണ്ടിയര്‍മാരെ തിരഞ്ഞെടുക്കുന്നു

Share our post

കണ്ണൂര്‍ :ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി പാരാ ലീഗല്‍ വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നു. നിയമ സേവന സ്ഥാപനങ്ങളുടെ സൗജന്യ നിയമ സഹായം, നിയമ ബോധവത്കരണം, ബദല്‍ തര്‍ക്ക പരിഹാര മാര്‍ഗങ്ങള്‍ തുടങ്ങിയവ ജനങ്ങളിലെത്തിക്കുകയാണ് പാരാലീഗല്‍ വളണ്ടിയര്‍മാരുടെ ചുമതലകള്‍.

അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. അധ്യാപകര്‍, വിരമിച്ച ജീവനക്കാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, നിയമ വിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്‍. സി. സി, എന്‍ .എസ് .എസ് വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം.

തെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനം നല്‍കും. സേവനത്തിന് ഓണറേറിയം നല്‍കുമെങ്കിലും വരുമാനമാര്‍ഗമായി സേവനത്തെ കാണരുത്. അപേക്ഷാ ഫോറം തലശ്ശേരി ജില്ലാ കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ നിയമ സേവന അതോറിറ്റിയില്‍ ലഭിക്കും.

അപേക്ഷകന്റെ ഫോട്ടോ സഹിതമുള്ള അപേക്ഷ ഏപ്രില്‍ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്കകം ഓഫീസില്‍ ലഭിക്കണം.അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

നിലവില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വളണ്ടിയര്‍മാരില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വീണ്ടും അപേക്ഷിക്കാം. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനുമുമ്പ് അവര്‍ നിലവിലെ തിരിച്ചറിയല്‍ കാര്‍ഡ് ഓഫീസില്‍ തിരിച്ചേല്‍പ്പിക്കണം. ഫോണ്‍: 04902 344666


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!