ജനറൽ ആസ്പത്രിയിലെ ഡോക്‌ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ

പത്തനംതിട്ട: ഡോക്‌ടർ താമസസ്ഥലത്ത് മരിച്ചനിലയിൽ. പത്തനംതിട്ട ജനറൽ ആസ്പത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഗണേശ് കുമാറിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
പത്തനംതിട്ട പുന്നലത്തുപടിയിലെ താമസസ്ഥലത്താണ് മൃതദേഹം കണ്ടത്.തിരുവനന്തപുരം സ്വദേശിയാണ് ഗണേഷ് കുമാർ.
കുടുംബപരമായ വിഷയങ്ങളാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു.