Kerala
രണ്ട് ദിവസം കൂടിക്കഴിഞ്ഞാൽ നിങ്ങൾ ഉപയോഗിക്കുന്ന, നിങ്ങൾക്ക് സ്വന്തമായിട്ടുള്ള എന്തൊക്കെ വസ്‌തുക്കൾക്കാണ് വില കൂടുന്നതെന്ന് അറിയുമോ?

തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന ബഡ‌്ജറ്റുകളിൽ പ്രഖ്യാപിച്ച നികുതി വർദ്ധനയ്ക്കൊപ്പം ജീവൻ രക്ഷാ മരുന്നുകളുടെ വിലയും കൂടുന്നതോടെ ,ഏപ്രിൽ ഒന്നു മുതൽ സംസ്ഥാനത്ത് സകല മേഖലകളിലും വരുന്നത് വൻ വർദ്ധന. സാധാരണക്കാരുടെ ജീവിതത്തെ ഇത് സാരമായി ബാധിക്കും.
മരുന്നുകളുടെ മൊത്തവില സൂചികയിൽ വർഷം തോറും 12.12 ശതമാനം വരെ വർദ്ധനവിന് കേന്ദ്രം കഴിഞ്ഞ വർഷം അനുമതി നൽകിയിരുന്നു. ഇതനുസരിച്ച് 900 ത്തോളം മരുന്നുകളുണ്ടാക്കാൻ ഉപയോഗിക്കുന്ന 384 മോളിക്യൂളുകളുടെ വില ഗണ്യമായി ഉയരുന്നതാണ് ജീവൻ രക്ഷാ മരുന്നുകളുടെ വിലയിലും 2% വർദ്ധനയ്ക്ക് ഇടയാക്കുന്നത്.
സംസ്ഥാന ബഡ്ജറ്റിലെ ലിറ്ററിന് രണ്ടു രൂപ ഇന്ധന സെസ് ചരക്ക് ഗതാഗത മേഖലയെ ബാധിക്കും. അവശ്യസാധനങ്ങളുടെ വില വർദ്ധനയ്ക്ക് അത് കാരണമാകും. ഭൂമിയുടെ ന്യായവില 20 ശതമാനം വർദ്ധിക്കും. ഇതനുസരിച്ച് രജിസ്ട്രേഷൻ ഫീസിലും വർദ്ധനയുണ്ടാകും. കോർട്ട് ഫീ സ്റ്റാമ്പ്, ഫ്ളാറ്റുകളുടെ മുദ്രപ്പത്ര വിലയും കൂട്ടും.
കെട്ടിട നികുതിയും കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസും വർദ്ധിക്കും. വൈദ്യുതി തീരുവയിലും മാറ്റം വരും.കേന്ദ്ര ബഡ്ജറ്റ് പ്രകാരം സ്വർണം, വെള്ളി, രത്നം, വസ്ത്രങ്ങൾ, കുട എന്നിവയുടെ വില കൂടും. സ്വർണക്കട്ടികൾ കൊണ്ട് നിർമ്മിച്ചവയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ വർദ്ധിക്കുന്നതോടെ സ്വർണത്തിന് വീണ്ടും വില ഉയരും. സംസ്ഥാന ബഡ്ജറ്റിലൂടെ മദ്യത്തിനും കേന്ദ്ര ബഡ്ജറ്റിലൂടെ സിഗററ്റിനും വില കൂടും.
വില കൂടുന്ന മരുന്നുകൾജീവൻരക്ഷാ മരുന്നുകൾ,വേദന സംഹാരികൾ,ഹൃദ്രോഗ മരുന്നുകൾ,ആന്റിബയോട്ടിക്സ്, പ്രതിരോധ മരുന്നുകൾ. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി ജീവൻ രക്ഷാമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാൽ അത്തരം മരുന്നുകളുടെ വില വർദ്ധന 2% ആയി പരിമിതപ്പെടും.വാഹനവിലയും വർദ്ധിക്കും1. കേന്ദ്ര ബഡ്ജറ്റിൽ: ഇറക്കുമതി ചെയ്ത ആഡംബര കാറുകൾക്കും ഇലക്ട്രിക് വാഹനങ്ങൾക്കുള്ള കസ്റ്റംസ് ഡ്യൂട്ടി 60ൽ നിന്ന് 70 ശതമാനമായി ഉയർത്തിയിട്ടുണ്ട്.
വാഹനങ്ങളിൽ തത്സമയം മലിനീകരണം പരിശോധിക്കുന്ന ഓൺ ബോർഡ് ഡയഗ്‌നോസ്റ്റിക് ഉപകരണം ഘടിപ്പിക്കേണ്ടി വരുന്നത് കൂടിയാകുമ്പോൾ 10,000 മുതൽ 30,000 രൂപ വരെ വില വർദ്ധിക്കും. എൻട്രി ലെവൽ സ്‌കൂട്ടറുകൾക്ക് 2500രൂപ കൂടും.
2. സംസ്ഥാന ബഡ്ജറ്റിൽ: 5 ലക്ഷം വരെ വിലയുള്ള വാഹനങ്ങൾക്ക് 1%, 5 മുതൽ 15ലക്ഷം വരെയുള്ളവയ്ക്ക് 2%, അതിനു മുകളിൽ ഒരു ശതമാനം നികുതി വർദ്ധന. ഇതിലൂടെ വാഹനങ്ങൾക്ക് 30,000 രൂപ വരെ കൂടും.
Kerala
പൊലീസ് പറഞ്ഞതിലും അരമണിക്കൂര്‍ നേരത്ത, ഷൈൻ ടോം ചാക്കോ പൊലീസ് സ്റ്റേഷനിൽ ഹാജരായി

കൊച്ചി: നടന്‍ ഷൈൻ ടോം ചാക്കോ നോര്‍ത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി. പൊലീസ് നിര്‍ദേശിച്ചതിലും അരമണിക്കൂര്‍ നേരത്തയാണ് ഷൈൻ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ലഹരി റെയ്ഡിനിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയതിന്‍റെ കാരണം നേരിട്ട് ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ച് കൊണ്ടാണ് പൊലീസ് ഇന്നലെ ഷൈന്‍ ടോം ചാക്കോയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് തയാറാക്കിയത്. ഹോട്ടലിൽ പരിശോധന നടന്ന രാത്രിയിൽ ഉണ്ടായ സംഭവങ്ങൾ ഇഴകീറി ചോദിക്കാനാണ് നീക്കം. ഷൈൻ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ കോൾ ലോഗുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സമീപകാലത്ത് ഷൈൻ നഗരത്തിൽ താമസിച്ച 6 ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. ഹോട്ടലുകളിൽ താമസിച്ചിരുന്ന ദിവസങ്ങളിൽ ഷൈനിനെ സന്ദർശിച്ചവരുടെ പട്ടികയും പൊലീസ് തയാറാക്കിയിട്ടുണ്ട്. അടുത്തിടെ ഷൈൻ കേരളത്തിനു പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഷൈനുമായി ബന്ധപ്പെട്ട് എക്സൈസിന് കിട്ടിയ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
Kerala
പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍; പ്രവാസി ഹജ്ജ് തീര്‍ഥാടകര്‍ക്ക് തിരിച്ചടിയായി കേന്ദ്രത്തിന്റെ പുതിയ സര്‍ക്കുലര്‍

കേന്ദ്ര സര്‍ക്കാര്‍ ക്വാട്ട വഴി ഹജ്ജിന് അപേക്ഷ സമര്‍പ്പിച്ച പ്രവാസികള്‍ക്ക് തിരിച്ചടിയായി വിദേശകാര്യമന്ത്രാലയത്തിന്റെ സര്‍ക്കുലര്‍. ഹജ്ജിന് അവസരം ലഭിച്ച തീര്‍ഥാടകര്‍ ഏപ്രില്‍ പതിനെട്ടിന് മുമ്പ് പാസ്പോര്‍ട്ട്, വെരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ക്കായി നല്‍കണമെന്ന സര്‍ക്കുലറാണ് ആശങ്കയ്ക്ക് വഴിവച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ഏപ്രില്‍ 25നകം പാസ്പോര്‍ട്ടിന്റെ ഒറിജിനല്‍ വെരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ക്കായി സമര്‍പ്പിക്കണം എന്നായിരുന്നു നേരത്തെ നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ ഏപ്രില്‍ പതിനെട്ടിനകം എല്ലാ തീര്‍ഥാടകരും വെരിഫിക്കേഷനായി പാസ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്ന്, ഏപ്രില്‍ പതിനാറിന് കേന്ദ്രവിദേശകാര്യമന്ത്രാലയം സര്‍ക്കുലര്‍ ഇറക്കി. പുതിയ ഉത്തരവുപ്രകാരം, പാസ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഷ്ടി ഒരു ദിവസത്തെ സമയം പോലും ലഭിച്ചില്ല എന്നാണ് ആക്ഷേപം. നേരത്തെ നിശ്ചയിച്ച പ്രകാരം ഈ മാസം അവസാനം നാട്ടിലേക്ക് ടിക്കറ്റെടുത്ത പ്രവാസി തീര്‍ഥാടകരും വെട്ടിലായി. മിക്ക തീര്‍ഥാടകര്‍ക്കും കഴിഞ്ഞ ദിവസം ഹജ്ജിനായുള്ള വിസ ലഭിച്ചിട്ടുണ്ട്. യാത്രാ തിയ്യതിയും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
പണമടക്കുകയും വിസ കൈപറ്റുകയും ചെയ്ത ശേഷം പാസ്പോര്‍ട്ട് വെരിഫിക്കേഷന്റെ പേരില്‍ തീര്‍ഥാടനം മുടങ്ങിപ്പോകുമോ എന്ന ആശങ്കയാണ് പ്രവാസികള്‍ ഉയര്‍ത്തുന്നത്. പാസ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള തിയ്യതി ഇന്നവസാനിച്ച സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് അനുകൂലമായ പുതിയൊരു ഉത്തരവ് വരുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.
Kerala
2000 രൂപയ്ക്ക് മുകളിൽ യു.പി.ഐ ഇടപാടുകള്‍ക്ക് 18 ശതമാനം ജി.എസ്ടി ചുമത്തുമോ? ഒടുവില്‍ വിശദീകരണവുമായി കേന്ദ്രം

ദില്ലി: 2000 രൂപയിൽ കൂടുതലുള്ള യു.പി.ഐ ഇടപാടുകൾക്ക് ജി.എസ്ടി ചുമത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ജനങ്ങൾ ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും നിലവിൽ അത്തരമൊരു നിർദ്ദേശം സർക്കാരിന്‍റെ മുൻപാകെ ഇല്ലെന്നുമാണ് അറിയിപ്പ്. യു.പി.ഐ വഴിയുള്ള ഡിജിറ്റൽ പേയ്‌മെന്‍റുകൾ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ധന മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ചില ഡിജിറ്റൽ ഇടപാടുകൾക്ക് ചുമത്തുന്ന 18 ശതമാനം ജി.എസ്ടി യുപിഐ ഇടപാടുകൾക്കും ചുമത്താൻ സർക്കാർ നീക്കം നടത്തുന്നു എന്ന റിപ്പോർട്ട് വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് കച്ചവടക്കാരെയും ഉപഭോക്താക്കളെയും ആശങ്കയിലാക്കിയിരുന്നു. ഈ റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവും അടിസ്ഥാന രഹിതവുമാണെന്നാണ് ധന മന്ത്രാലയം വ്യക്തമാക്കിയത്.
ചില ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തുന്ന പേയ്‌മെന്റുകളുമായി ബന്ധപ്പെട്ട മർച്ചന്‍റ് ഡിസ്‌കൗണ്ട് നിരക്ക് (എംഡിആർ) പോലുള്ള ചാർജുകൾക്കാണ് ജിഎസ്ടി ചുമത്തുന്നതെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് 2019 ഡിസംബർ 30 ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ പേഴ്‌സൺ-ടു-മർച്ചന്‍റ് (പിടുഎം) യു.പി.ഐ ഇടപാടുകൾക്കുള്ള എം.ഡി.ആർ നീക്കം ചെയ്തിട്ടുണ്ട്. മാത്രമല്ല യുപിഐ ഇടപാടുകളെ പ്രോത്സാഹിപ്പിക്കാൻ 2021-22 സാമ്പത്തിക വർഷം മുതൽ സർക്കാർ ഇൻസെന്‍റീവ് സ്കീം ഏർപ്പെടുത്തിയിട്ടുമുണ്ട്. രാജ്യത്ത് യു.പി.ഐ ഇടപാടുകളിൽ വലിയ വർദ്ധനയുണ്ടായിട്ടുണ്ട്. 2019-20 സാമ്പത്തിക വർഷത്തിൽ യു.പി.ഐ ഇടപാടുകൾ 21.3 ലക്ഷം കോടിയായിരുന്നെങ്കിൽ 2025 മാർച്ചോടെ 260.56 ലക്ഷം കോടിയായി ഉയർന്നു. ഇത് ഡിജിറ്റൽ പെയ്മെന്‍റിനുള്ള സ്വീകതാര്യതയെ സൂചിപ്പിക്കുന്നുവെന്നും ധന മന്ത്രാലയം പ്രതികരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്