ഇരിട്ടി മുനിസിപ്പാലിറ്റിയിൽ യൂത്ത് ലീഗ് കുടിവെള്ള പദ്ധതി തുടങ്ങി

ഇരിട്ടി : യൂത്ത് ലീഗ് ഇരിട്ടി മുൻസിപ്പാലിറ്റിക്ക് കീഴിലെ വിവിധ ശാഖകളിൽ കഴിഞ്ഞ വർഷങ്ങളിലായി നടന്നു വരുന്ന യു.പി.സിനാൻ സ്മാരക കുടിവെള്ള വിതരണം പെരിയത്തിലിൽ തുടങ്ങി.
യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട് ഉദ്ഘാടനം ചെയ്തു.മുസ്‌ലിം ലീഗ് ശാഖ ജന. സെക്രട്ടറി അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു.
വാർഡ് കൗൺസിലർ നജ്മുന്നിസ, മുസ്‌ലിം ലീഗ് മുനിസിപ്പൽ വൈസ് പ്രസിഡന്റ് ഇബ്രാഹിം, ശാഖാ ജിസിസി കെ.എം.സി.സി ജനറൽ സെക്രട്ടറി സവാദ് പെരിയത്തിൽ, യൂത്ത് ലീഗ് മുനിസിപ്പൽ സെക്രട്ടറി വി.ഹാരിസ്, മുആദ് ഫൈസി, ജാബിർ,പി.മുഹമ്മദ് ,പി.എം.അജ്‌നാസ് എന്നിവർ നേതൃത്വം നൽകി.
യൂത്ത് ലീഗ്, ജി.സി.സി കെ.എം.സി.സി പെരിയത്തിൽ എന്നിവരുടെ സംയുക്തഭിമുഖ്യത്തിൽ നടത്തുന്ന കുടിവെള്ള വിതരണം സിനാന്റെ ഓർമ്മ ദിനമായ മാർച്ച് 28 ന് രാവിലെ മുതലാണ് ആരംഭിച്ചത്.