ഫോണിൽ നോക്കിയിരിക്കുമ്പോൾ കണ്ണുകളിൽ നിന്ന് വെള്ളം വരുന്നു, ഒപ്പം നീറ്റലും; എങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിവയാണ്

Share our post

ടിവിയും കമ്പ്യൂട്ടറും മൊബൈൽ ഫോണും ഉപയോഗിക്കുന്നവർ പ്രധാനമായി നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് കണ്ണുകളിൽ നിന്ന് ഇടയ്ക്കിടയ്ക്ക് വെള്ളം വരുന്നത്. ഇതിനോടൊപ്പം നീറ്റലുമുണ്ടെങ്കിലത് ശ്രദ്ധ ചെലുത്തേണ്ട ഒരു കാര്യം തന്നെയാണ്.

അല്ലെങ്കിൽ കാഴ്ചയെ തന്നെ ഗുരുതരമായി ബാധിച്ചേക്കാവുന്ന അവസ്ഥയിലേയ്ക്കായിരിക്കും നിങ്ങൾ എത്തിച്ചേരുക.അന്തരീക്ഷ മലിനീകരണം വഴി കണ്ണുകളിൽ അളവിലധികം പൊടിപടലങ്ങൾ അടിയുന്നത് മൂലം നീറ്റലും വെള്ളമൊഴുകുന്ന അവസ്ഥയും ഉണ്ടാകാം.

എന്നാൽ അങ്ങനെയല്ലാതെ ദീർഘനേരം ഫോൺ, ടിവി അടക്കമുള്ള സ്ക്രീനിൽ നോക്കിയിരിക്കുന്നവർക്ക് ഈ ലക്ഷണങ്ങൾ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്നെങ്കിൽ ചില കാര്യങ്ങളിൽ മാറ്റം വരുത്തേണ്ടതാണ്.കണ്ണുകൾ അധികമായി ഉണങ്ങുമ്പോഴാണ് അത് ഒഴിവാക്കാനായി വെള്ളം അധികമായി വരുന്നത്.

കണ്ണിന് പ്രത്യേകിച്ച് പരിക്കോ, ചില മരുന്നുകളുടെ ഉപയോഗം എന്നിവയില്ലാതെ തന്നെ നിങ്ങളുടെ കണ്ണിൽ നിന്ന് അധികമായി വെള്ളം വരുന്നെങ്കിൽ അത് ഗുരുതരമായ ലക്ഷണമാണ്. ഇതോടെ മൊബൈൽ ഫോണിന്റെ സ്ക്രീൻ ടൈം അടക്കം കുറച്ചില്ലെങ്കിൽ അത് നിങ്ങളുടെ കാഴ്ചയെ സാരമായി ബാധിക്കാം.

കൂടാതെ കണ്ണിൽ നീർവീക്കവുമുണ്ടാകാം.മൊബൈൽ സ്ക്രീനുകളിൽ കണ്ണുകൾക്ക് ഹാനീകരമായ നീലവെളിച്ചം കൂടുതലായി വരുന്നുണ്ട്, കൂടാതെ സ്ക്രീനിൽ നോക്കിയിരിക്കുന്ന സമയത്ത് കണ്ണുകളടയ്ക്കുന്ന ഇടവേളകളിലും വ്യത്യാസമുണ്ടാകും.

ഇവ മൂലമാണ് കണ്ണുകൾ വരളുന്നതും മറ്റ് പ്രശ്നങ്ങളുണ്ടാകുന്നതും. അതിനാലാണ് സക്രീൻ ടൈം അത്യാവശ്യമായി തന്നെ കുറയ്ക്കേണ്ടത്.എന്നാൽ ജോലി സംബന്ധമായി ദിവസവും മണിക്കൂറുകൾ കമ്പ്യൂട്ടർ സ്ക്രീനിന് മുന്നിൽ ഇരിക്കേണ്ടി വരുന്നവരുണ്ട്.

ഇവർ ഓരോ 20 മിനിറ്റിലും സ്ക്രീനിൽ നിന്ന് ഇടവേള എടുത്ത് അകലേയ്ക്ക് 20സെക്കന്റ് നേരമെങ്കിലും നോക്കാൻ ശ്രമിക്കണം. കൂടാതെ കണ്ണുകൾ ഇടയ്ക്ക് അടച്ച് പിടിക്കുകയും അടച്ച് തുറക്കുകയും വേണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!