Local News
റോഡുകൾ തുറന്നു തലശേരിക്ക് ആശ്വാസം

തലശേരി: കോൺക്രീറ്റ് ചെയ്‌ത് നവീകരിച്ച എം ജി റോഡും ആസ്പത്രി റോഡും തുറന്നു. റോഡുകൾ അടച്ചതിനാൽ സ്‌തംഭിച്ച നഗരത്തിലെ വ്യാപാരമേഖലക്കും ജനങ്ങൾക്കും ആശ്വാസം പകരുന്നതാണിത്. റോഡ് തുറന്നില്ലെങ്കിൽ തിങ്കളാഴ്‌ച മുതൽ അനിശ്‌ചിതകാല കടയടപ്പ് സമരം വ്യാപാരി വ്യവസായി സമിതി പ്രഖ്യാപിച്ചിരുന്നു.
ഹാർബർ എൻജിനിയറിങ് വകുപ്പും നഗരസഭയും അടിയന്തര യോഗം ചേർന്നാണ് റോഡുകൾ തുറക്കാൻ തീരുമാനിച്ചത്. എം ജി റോഡിൽ നഗരസഭാ ഓഫീസിന് സമീപം പൈപ്പ് ലൈൻ കടന്നുപോകുന്ന ഭാഗത്ത് കോൺക്രീറ്റ് ചെയ്‌തിരുന്നില്ല.
ഇവിടെ കോൺക്രീറ്റ് കട്ടകൾ പാകൽ മാത്രമാണിനി ബാക്കി. താൽക്കാലികമായി മെറ്റലിട്ടാണ് ഗതാഗതത്തിന് തുറന്നത്. റോഡ് തുറന്നശേഷം ഇത് പൂർത്തിയാക്കാനാണ് ധാരണ.
പൊടിശല്യം രൂക്ഷമായതിനാൽ വെള്ളം പമ്പ് ചെയ്‌താണ് വാഹനങ്ങൾ കടത്തിവിട്ടത്. ആയിരത്തോളം വ്യാപാരസ്ഥാപനങ്ങളും വിദ്യാലയങ്ങളും സർക്കാർ ഓഫീസുകളും ജനറൽ ആസ്പത്രിയുമുള്ള പ്രധാന കേന്ദ്രമാണ് പഴയസ്‌റ്റാൻഡ്.
കോൺക്രീറ്റ് ചെയ്‌ത് റോഡ് നവീകരിക്കുന്നതിനായി ജനുവരി രണ്ടിനാണ് ആസ്പത്രി റോഡ് അടച്ച് പ്രവൃത്തി തുടങ്ങിയത്.
തുറമുഖ വകുപ്പിന്റെ സഹകരണത്തോടെ രണ്ടരക്കോടി രൂപ ചെലവിലാണ് റോഡ് നവീകരിച്ചത്.
ജനറൽ ആസ്പത്രി ജങ്‌ഷൻ മുതൽ ഓട്ടോസ്‌റ്റാൻഡ് വരെയുള്ള ആദ്യഘട്ട പ്രവൃത്തി പൂർത്തിയായതാണ്. ഇതുവഴി വാഹനവും കടത്തിവിട്ടിരുന്നു.
രണ്ടാംഘട്ടത്തിൽ ശരദാ കൃഷ്‌ണയ്യർ ഓഡിറ്റോറിയംമുതൽ പഴയ സ്‌റ്റാൻഡുവരെയാണ് കോൺക്രീറ്റ് ചെയ്‌തത്. 25 ലക്ഷം രൂപ ചെലവിൽ പഴയ കുടിവെള്ള പൈപ്പ് ലൈനും മാറ്റി സ്ഥാപിച്ചു.
നടപ്പാതയിൽ ടൈൽസ് പാകാനും കൈവരി സ്ഥാപിക്കാനും 1.6 കോടി രൂപയുടെ പദ്ധതിയുമുണ്ട്. കരാറുകാരുടെ മെല്ലെപ്പോക്കിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
PERAVOOR
അണ്ടർ 17 ചെസ് ചാമ്പ്യൻഷിപ്പ്; ഗോഡ് വിൻ മാത്യുവും എയ്ഞ്ചൽ മരിയ പ്രിൻസും ജേതാക്കൾ

പേരാവൂർ:ജില്ലാ അണ്ടർ 17 ചെസ് ചാമ്പ്യൻഷിപ്പിൽ ബോയ്സ് വിഭാഗത്തിൽ ഗോഡ് വിൻ മാത്യു കണ്ണൂരും ഗേൾസ് വിഭാഗത്തിൽ എയ്ഞ്ചൽ മരിയ പ്രിൻസ് (ഗുഡ് എർത്ത് ചെസ്സ് കഫെ) പേരാവൂരും ജേതാക്കളായി. ബോയ്സ് വിഭാഗത്തിൽ അർജുൻ കൃഷ്ണ (കണ്ണൂർ), തരുൺ കൃഷ്ണ (തലശ്ശേരി ) എന്നിവരും, ഗേൾസിൽ ഇസബെൽ ജുവാന കാതറിന ജൻസൻ (പയ്യന്നൂർ), ദേവിക കൃഷ്ണ എന്നിവരും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആദ്യ രണ്ട് സ്ഥാനക്കാർ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കും. പേരാവൂർ ഗുഡ് എർത്ത് ചെസ് കഫെയിൽ ചാമ്പ്യൻഷിപ്പ് ജിമ്മി ജോർജ് ഫൗണ്ടേഷൻ ചെയർപേഴ്സൺ ലൗലി ജോർജ് ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ് ബൈജു ജോർജ് അധ്യക്ഷനായി. ചെസ് അസോസിയേഷൻ ഓഫ് കേരള സംസ്ഥാന സെക്രട്ടറി വി.എൻ.വിശ്വനാഥ് മുഖ്യതിഥിയായി. വാർഡ് മെമ്പർ രാജു ജോസഫ്, ഡോ.കെ.വി. ദേവദാസൻ, കെ.സനിൽ, സുഗുണേഷ് ബാബു, കെ.മുഹമ്മദ് , ഗുഡ് എർത്ത് ചെസ് കഫെ പ്രതിനിധികളായ പി.പുരുഷോത്തമൻ, കോട്ടായി ഹരിദാസൻ, എന്നിവർ സംസാരിച്ചു.
THALASSERRY
പൊന്ന്യത്ത് എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

തലശ്ശേരി: പൊന്ന്യം നായനാർ റോഡിൽ 11.53 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ. ഇരിക്കൂർ സ്വദേശികളായ പി കെ നാസർ, സി സി മുബഷിർ എന്നിവരാണ് പിടിയിലായത്. കതിരൂർ എസ്.ഐ.കെ ജീവാനന്ദിൻ്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
KOLAYAD
വായന്നൂർ നെയ്യമൃത് മഠം കുടുംബ സംഗമം

കോളയാട്: വായന്നൂർ നെയ്യമൃത് മഠം കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്ത സംഘത്തിന്റെ നേതൃത്വത്തിൽ വൈരിഘാതക ക്ഷേത്ര ഹാളിൽ കുടുംബ സംഗമം നടത്തി. ഭക്തസംഘം സെക്രട്ടറി പി.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മഠം കാരണവർ കെ.പി. കുഞ്ഞിരാമൻ നമ്പ്യാർ അധ്യക്ഷനായി. ഭക്തസംഘം പ്രവർത്തകസമിതി അംഗം സംഗീത് മഠത്തിൽ, ഗോവിന്ദൻ, കരുണാകരക്കുറുപ്പ്, സി. കുഞ്ഞിക്കണ്ണൻ,സത്യ പ്രകാശ്,സജി തച്ചറത്ത് എന്നിവർ സംസാരിച്ചു. 12ന് നെയ്യമൃത് വ്രതം ആരംഭിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്