Connect with us

Kannur

സ്‌ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് പ്രചരിപ്പിച്ച പ്രതി തൂങ്ങിമരിച്ചു; കൂട്ടുപ്രതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

Published

on

Share our post

കണ്ണൂർ: സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന കേസിലെ പ്രതികളിലൊരാളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. സി പി എം ലോക്കൽ കമ്മിറ്റി മുൻ അംഗം എം .മുരളീധരനാണ് (46) മരിച്ചത്.

ഇന്നലെ വൈകിട്ട് വലിയ വെളിച്ചത്തെ ടാർ മിക്സിംഗ് കേന്ദ്രത്തിന് സമീപമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കൂട്ടുപ്രതിയായ തൃക്കണ്ണാപുരം കളരിമുക്കിലെ അഭിനവ് (25) ആത്മഹത്യയ്ക്ക് ശ്രമിച്ചു.

ഇയാൾ ആസ്പത്രിയിൽ ചികിത്സയിലാണ്. പ്രദേശത്തെ സ്ത്രീകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിന്ന് ശേഖരിച്ച്, മോർഫ് ചെയ്ത് അശ്ലീലമാക്കുകയും ടെലിഗ്രാമിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി.

തൃക്കണ്ണാപുരം സ്വദേശിനിയാണ് കൂത്ത്പറമ്പ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ഐ ടി ആക്ട് പ്രകാരവും, സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുക്കുകയായിരുന്നു.

കൂത്തുപറമ്പ് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു മുരളീധരൻ. ഇയാളെ കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.


Share our post

Kannur

കണ്ണൂർ രൂപത കുരിശുമല കയറ്റം 11ന്

Published

on

Share our post

നാൽപതാം വെള്ളിആചരണത്തിന്റെ ഭാഗമായി ഏഴിമല ലൂർദ് മാതാ തീർഥാടന കേന്ദ്രത്തിലേക്ക് കണ്ണൂർ രൂപത നടത്തുന്ന കുരിശുമല കയറ്റം 11ന് നടക്കും.
കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ‌് വടക്കുംതല, സഹായ മെത്രാൻ ഡോ.ഡെന്നീസ് കുറുപ്പശ്ശേരി എന്നിവരുടെ നേതൃത്വത്തിലാണ് മലയടിവാരമായ കുരിശുമുക്കിലെ കപ്പേളയിൽനിന്ന് മലമുകളിലേക്ക് കുരിശിന്റെ വഴി നടത്തുന്നത്.


Share our post
Continue Reading

Kannur

തേനീച്ച ആക്രമണത്തിൽ അങ്കണവാടി വർക്കർക്ക് പരിക്ക്; ദേഹത്താകെ കുത്തേറ്റു, രക്ഷപ്പെട്ടത് തോട്ടിൽ മുങ്ങി നിന്ന്

Published

on

Share our post

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ അങ്കണവാടി വർക്കർക്ക് തേനീച്ച ആക്രമണത്തിൽ പരിക്ക്. പന്ന്യോട് അങ്കണവാടിയിലെ ശ്രീദേവിയെയാണ് വനപാതയിലൂടെ അങ്കണവാടിയിലേക്ക് പോകുന്നതിനിടെ തേനീച്ച ആക്രമിച്ചത്. കുത്തേറ്റ് അവശയായ ശ്രീദേവി സമീപത്തെ തോട്ടിൽ മുങ്ങി നിന്ന് രക്ഷപ്പെടുകയായിരുന്നു. ഫോണിൽ സഹോദരനെ വിളിച്ചാണ് വിവരം പറഞ്ഞത്. ആ സമയവും ആക്രമണമുണ്ടായി. സഹോദരൻ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തിയപ്പോൾ അബോധാവസ്ഥയിലായിരുന്നു ശ്രീദേവി. വനം വകുപ്പ് അധികൃതരെത്തി ജീപ്പിൽ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ദേഹത്താകെ കുത്തേറ്റിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടോളമായി വനപാതയിലൂടെയാണ് ശ്രീദേവി അങ്കണവാടിയിലേക്ക് പോകാറുള്ളത്.


Share our post
Continue Reading

Breaking News

എം.ഡി.എം.എയുമായി കണ്ണൂരിൽ രണ്ടു പേർ പിടിയിൽ

Published

on

Share our post

കണ്ണൂർ : എസ്എൻ പാർക്കിനടുത്തായി പോലീസ് നടത്തിയ പരിശോധനയിൽ യുവാക്കളിൽ നിന്നും നിരോധിത ലഹരി മരുന്ന് പിടികൂടി. കണ്ണപുരത്തെ അൻഷാദ്(37), കോഴിക്കോട് എരവട്ടൂരിലെ മുഹമ്മദ്‌ ജിഷാദ്(26) എന്നവരിൽ നിന്നും 670 മില്ലിഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.പ്രതിയുടെ അരക്കെട്ടിൽ ഉണ്ടായിരുന്ന ബാഗിലായിരുന്നു നിരോധിത മയക്ക്മരുന്ന് സൂക്ഷിച്ചത്. ടൗൺ എസ്ഐ കെ.അനുരൂപ് , പ്രൊബേഷൻ എസ്ഐ വിനീത്, ഉദ്യോഗസ്ഥരായ ബൈജു, സനൂപ്,സമീർ എന്നിവരുൾപ്പെട്ട സംഘമാണ് സംഘത്തെ പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!