അടുത്ത വർഷംമുതൽ എൻ.സി.ഇ.ആർ.ടി.ക്ക് പുതിയ പാഠപുസ്തകങ്ങൾ

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസനയപ്രകാരം പരിഷ്കരിച്ച എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങൾ അടുത്ത അധ്യയനവർഷംമുതൽ സ്കൂളുകളിൽ ലഭ്യമാക്കും.
ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് അനുസരിച്ചാണ് പാഠപുസ്തകങ്ങൾ വികസിപ്പിക്കുക. അതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. എല്ലാ പാഠപുസ്തകങ്ങളും ഡിജിറ്റലായും ലഭ്യമാക്കും. ആർക്കും അവ ഡൗൺലോഡ് ചെയ്യാം.
കാലത്തിനനുസരിച്ച് പാഠപുസ്തകങ്ങൾ പരിഷ്കരിക്കുന്നത് ഉറപ്പാക്കാൻ സംവിധാനം രൂപവത്കരിക്കും.