Kerala
സി.ഐ.സി. തര്‍ക്കം: സമസ്ത മുശാവറ യോഗം നിര്‍ണായകം

കോഴിക്കോട്: വാഫി,വഫിയ്യ കോഴ്സുകള്‍ വിജയിപ്പിക്കണമെന്ന സാദിഖലി തങ്ങളുടെ അഭ്യര്‍ത്ഥനക്കെതിരെ സമസ്ത നേതാക്കള്‍ രംഗത്ത്. പാണക്കാട് സയ്യിദ് സാദിഖലി ഉള്‍പ്പെടെ നാല് തങ്ങള്‍മാരാണ് വാഫി, വഫിയ്യ സ്ഥാപനങ്ങളുടെ ഈ വര്‍ഷത്തെ അഡ്മിഷന് പ്രഖ്യാപിച്ചത്.
ഹക്കീം ഫൈസിയുടെ രാജി ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നിരിക്കെ പാണക്കാട് തങ്ങള്‍മാരുടെ ഈ നീക്കം സമസ്തയെ ചൊടിപ്പിച്ചു. ഹക്കീം ഫൈസിയുടെ രാജി സ്വീകരിച്ച് സി.ഐ.സിയെ ദുര്‍ബലപ്പെടുത്താന്‍ സമസ്ത സാദിഖലി തങ്ങളെ ചുമതലപ്പെടുത്തിയിരുന്നു.
എന്നാല്‍ തങ്ങളുടെ ഭാഗത്ത് നിന്ന് ഇതിനുള്ള നീക്കമുണ്ടായില്ലെന്നാണ് സമസ്തയുടെ വിമര്‍ശനം.ഇതോടെയാണ് പരസ്യ വിമര്‍ശനവുമായി നേതാക്കള്‍ രംഗത്തെത്തിയത്.
സമസ്ത വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സ്ഥാപനങ്ങളില്‍ കുട്ടികളെ പഠിപ്പിക്കരുതെന്ന് എസ്.വൈ.എസ് ഓര്‍ഗനൈസിങ് സെക്രട്ടറി ഹമീദ് ഫൈസി ആവശ്യപ്പെട്ടു.
സമസ്തയെ വെല്ലുവിളിക്കുന്നവരുടെ കോഴ്സുകളുടെ പ്രചാരകരാവരുതെന്ന് എസ്.വൈ.എസ് ഓര്‍ഗനൈസിങ് സെക്രട്ടറി അബ്ദുള്‍ഹമീദ് ഫൈസി അമ്പലക്കടവ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
കേരളത്തിലേത് സങ്കുചിത ഇസ്ലാമാണെന്നും നമുക്ക് വേണ്ടത് ആഗോള ഇസ്ലാമാണെന്നും പഠിപ്പിച്ച് വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കുന്നവരുണ്ട്.
ഇത്തരം സ്ഥാപനങ്ങള്‍ക്ക് കുട്ടികളെ ബലിനല്‍കരുത്. സമസ്തയെ അനുസരിക്കുന്ന സ്ഥാപനങ്ങളിലാണ് വിദ്യാര്‍ത്ഥികളെ ചേര്ക്കേണ്ടതെന്നും ഹമീദ് ഫൈസി വ്യക്തമാക്കി. വാഫി, വഫിയ്യ കോഴ്സുകളെ തള്ളിപ്പറഞ്ഞ് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റികളും പ്രസ്താവനയിറക്കി.
അതേസമയം, പാണക്കാട് തങ്ങള്‍മാരെ അംഗീകരിക്കാത്തവരാണ് വാഫി,വഫിയ്യ കോഴ്സുകളെ തള്ളിപ്പറയുന്നതെന്ന വിമര്‍ശനവുമായി ഹക്കീം ഫൈസി പക്ഷവും രംഗത്തുണ്ട്.
പാണക്കാട് തങ്ങള്‍മാരുടെ ആഹ്വാനത്തെ സമസ്ത നേതാക്കള്‍ തള്ളിപ്പറഞ്ഞ സാഹചര്യത്തില്‍ ഞായറാഴ്ച ചേരുന്ന സമസ്ത മുശാവറ യോഗത്തില്‍ സുപ്രധാനമായ ചില തീരുമാനങ്ങളുണ്ടാവുമെന്നാണ് സൂചന.
Kerala
യു.ജി.സി നെറ്റ് പരീക്ഷ അപേക്ഷിക്കാനുള്ള സമയം നീട്ടി

യു.ജി.സി നെറ്റ് ജൂൺ 2025 സെഷന് അപേക്ഷിക്കാനുള്ള സമയം മേയ് 12-ന് രാത്രി 11.59 വരെ നീട്ടി. ugcnet.nta.ac.in ൽ കയറി അപേക്ഷ നൽകുന്ന തിനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. അപേക്ഷാഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി മെയ് 13-ന് രാത്രി 11.59 വരെയാണ്. ഫീസ് 13-ന് രാത്രി 11.59 വരെ അടയ്ക്കാം. 14 മുതൽ 15-ന് രാത്രി 11.59 വരെ ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്താം. സഹായങ്ങൾക്ക്: 011-40759000/01169227700. വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി ജൂൺ 21 മുതൽ 30 വരെയാണ് യുജിസി നെറ്റ് പരീക്ഷ.
Kerala
എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി

ഹരിപ്പാട്: എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി. പല്ലന കെ വി ജെട്ടി കിഴക്കേക്കര മനോജ് ഭവനത്തിൽ മനോജ് സൗമ്യ ദമ്പതികളുടെ മകൾ ആര്യ നന്ദയാണ് (16) വീടിനുള്ളിൽ തൂങ്ങിമരിച്ചത്. നങ്ങ്യാർകുളങ്ങര ബഥനി മാലികാമഠം ഹയർസെക്കൻണ്ടറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു ആര്യ നന്ദ. സഹോദരി ഗൗരി നന്ദ. മൃതദേഹം ഹരിപ്പാട് ഗവൺമെന്റ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).
Kerala
എസ്.എസ്.എൽ.സി പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17 വരെ

തിരുവനന്തപുരം: എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സേ പരീക്ഷ മേയ് 28 മുതല്‍ ജൂണ്‍ 2 വരെ നടത്തും. വിജയം നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യ ആഴ്ച മുതല്‍ ഡിജിലോക്കറില്‍ ലഭ്യമാകുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിജയശതമാനം കുറഞ്ഞ 10 സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളുടെ ലിസ്റ്റ് എടുത്തുവെന്നും ഇതില്‍ പ്രത്യേക പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.’ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ അന്വേഷണം നടത്തണം. എന്തുകൊണ്ട് വിജയശതമാനം കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം’- വി ശിവന്‍കുട്ടി പറഞ്ഞു.
എസ്സി വിഭാഗത്തില്‍ 39,981 കുട്ടികള്‍ പരീക്ഷയെഴുതി. 39,447 പേര് വിജയിച്ചു. 98.66 ആണ് വിജയശതമാനം. ഇത്തവണ 7,279 എസ്ടി കുട്ടികളാണ് പരീക്ഷ എഴുതിയത്. 7,135 പേര് വിജയിച്ചു. 98.02 ആണ് വിജയശതമാനം. 66 കുട്ടികളാണ് എഎച്ച്എസ്എല്‍സി പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയ എല്ലാവരും ജയിച്ചു. ടിഎച്ച്എസ്എല്‍സിയില്‍ (എച്ച്ഐ) പരീക്ഷയെഴുതിയ 12 പേരും വിജയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്