Connect with us

Kannur

`ദി ട്രാവലർ’ സ്ത്രീകൾക്ക് വിനോദയാത്രകളൊരുക്കാൻ കുടുംബശ്രീ

Published

on

Share our post

കണ്ണൂർ: സ്ത്രീകൾക്ക് സ്വതന്ത്രവും സുരക്ഷിതവുമായ വിനോദയാത്രയൊരുക്കാൻ കുടുംബശ്രീ ജില്ലാ മിഷൻ. ‘ദി ട്രാവലർ’ എന്ന പേരിൽ ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പുതിയ സംരംഭം അടുത്ത മാസം ആദ്യം കുടകിലേക്ക് നടത്തുന്ന യാത്രയോടെ തുടക്കമാവും.

സംസ്ഥാനത്ത് ആദ്യമായാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ വിനോദസഞ്ചാരത്തിനുള്ള പദ്ധതി തുടങ്ങുന്നത്. ജില്ലാ ആസ്ഥാനത്തുനിന്ന് നിശ്ചിതസമയത്ത് യാത്ര പുറപ്പെടും.

പദ്ധതിയുടെ നടത്തിപ്പിനായി പതിനൊന്ന് പേരുള്ള സംരംഭ ഗ്രൂപ്പ് ജില്ലാ മിഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലയ പ്രേം (പ്രസി.), ഷജിന കുര്യാട്ടൂർ (സെക്ര) എന്നിവരാണ് ഭാരവാഹികൾ.

ഈ മേഖലയിൽ അഭിരുചിയും കഴിവുമുള്ള 20 യുവതികളെ കണ്ടെത്തി അവർക്ക് ‘കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവൽ ആൻഡ്‌ ടൂറിസം സ്റ്റഡീസി’ന്റെ (കിറ്റ്സ്) തലശ്ശേരികേന്ദ്രം വഴി ടൂർ ഓപ്പറേഷനിൽ ഏഴുദിവസത്തെ പ്രത്യേക പരിശീലനം നൽകുകയും ചെയ്തു. ഇവർക്കായിരിക്കും യാത്രകളുടെ ചുമതല.

സംരംഭത്തിനാവശ്യമായ പ്രാഥമിക മുടക്കുമുതൽ കുടുംബശ്രീയുടെ സ്റ്റാർട്ടപ്പ് പദ്ധതിയിൽപ്പെടുത്തി ജില്ലാ മിഷൻതന്നെ അനുവദിച്ചു.

തുടർ പ്രവർത്തനത്തിനാവശ്യമായ പണം തദ്ദേശസ്ഥാപനങ്ങളുടെ അടുത്ത വാർഷിക പദ്ധതിയിലുൾപ്പെടുത്തിയും സംസ്ഥാന മിഷന്റെ നൂതന സംരംഭ പദ്ധതിയിൽനിന്ന്‌ കണ്ടെത്താനാണ് ശ്രമിക്കുന്നത്.

ബസുകൾ വാടകയ്ക്ക്

യാത്രക്കായി സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി. ബസുകളും വാടകയ്ക്കെടുക്കും.ആദ്യം ഏകദിന യാത്രകളും തുടർന്ന് രണ്ടോ മൂന്നോ ദിവസം നീളുന്ന യാത്രകളുമാണ് ആസൂത്രണം ചെയ്യുക. സംഘത്തിന് ഭക്ഷണമൊരുക്കാൻ കുടുംബശ്രീ യൂണിറ്റുകളെത്തന്നെ ചുമതലപ്പെടുത്തും.


Share our post

Kannur

തിരിച്ചറിയൽ രേഖകൾ കർശനമാക്കി റെയിൽവേ

Published

on

Share our post

കണ്ണൂർ: പഹൽഗാമിലെ ഭീകര ആക്രമണത്തിന് ശേഷം യാത്രക്കാർക്ക് തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കി റെയിൽവേ. ടിക്കറ്റ് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്കും റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്തുന്നവർക്കും രേഖകൾ ആവശ്യപ്പെടാം. ആധാർ കാർഡോ മറ്റ് തിരിച്ചറിയൽ രേഖകളോ ആണ് കരുതേണ്ടത്. ടിക്കറ്റ് പരിശോധനയോടൊപ്പം തിരിച്ചറിയൽ കാർഡും ആവശ്യപ്പെടാനാണ് ടിക്കറ്റ് എക്സാമിനർക്ക് നിർദേശം നൽകിയിരിക്കുന്നത്. സ്റ്റേഷനിലും തീവണ്ടിയിലും സുരക്ഷ സന്നാഹങ്ങൾ ശക്തിപ്പെടുത്താനും നിർദേശമുണ്ട്.


Share our post
Continue Reading

Kannur

ഭാര്യയുടെ പ്രസവ ശുശ്രൂഷക്ക് എത്തിയ ഭർത്താവ് കുഴഞ്ഞുവീണു മരിച്ചു

Published

on

Share our post

പരിയാരം: ഗവ: മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവ ശുശ്രൂഷയുംആയി ബന്ധപ്പെട്ട് കൂട്ടിരിപ്പിന് വന്ന ഭർത്താവ് ശുചിമുറിയിൽ കുഴഞ്ഞ് വീണ് മരിച്ചു.  കുടുക്കിമൊട്ട കാഞ്ഞിരോട് ബൈത്തുൽ ഇസ്സത്തിൽ സി. സാദിഖ് (48) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ കുളിക്കാൻ എട്ടാം നിലയിലെ ശുചിമുറിയിൽ പോയതായിരുന്നു. ഭാര്യ റസിയയെ പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മക്കൾ: സഹൽ,
ഷസ്സിൻ, അജ് വ.


Share our post
Continue Reading

Kannur

കണ്ണൂരിൽ മയക്കുമരുന്ന് വേട്ട; ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച 10 കിലോ കഞ്ചാവ് പിടികൂടി. . ഒഡീഷ സ്വദേശികളായ ഉപേന്ദ്ര നായക് (27), ബിശ്വജിത് കണ്ടത്രയാ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒഡീഷയിൽ നിന്നും വൻ തോതിൽ കഞ്ചാവ് കേരളത്തിൽ എത്തിച്ചു വിൽപ്പന നടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് പിടിയിലായത്. ഒഡീഷയിൽ നിന്നും കേരളത്തിൽ എത്തി സംശയം തോന്നാതിരിക്കാൻ പലവിധ ജോലികൾ ചെയ്യുന്നതാണ് ഇവരുടെ രീതി. നാട്ടിൽ നിന്നും കേരളത്തിലേക്ക് മടങ്ങുമ്പോൾ കഞ്ചാവുമായി എത്തുകയാണ് പ്രതികളുടെ രീതി. ഇതര സംസ്ഥാനത്തു നിന്നും കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇവർ. കണ്ണൂർ സർക്കിൾ ഇൻസ്‌പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!