ഗുഡ്‌സ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ആൻഡ് ഓണേഴ്‌സ് സൂചനാ പണിമുടക്ക് 28ന്

കണ്ണൂർ: ഓൾ കേരളാ ഗുഡ്‌സ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ആൻഡ് ഓണേഴ്‌സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 28 ന് സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തും.
ഇതിന്റെ ഭാഗമായി രാവിലെ പത്തിന് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തും. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ ഉദ്ഘാടനം ചെയ്യും.
നിർമ്മാണ സാമഗ്രികൾ കൊണ്ടു പോകുന്ന വാഹനങ്ങൾ വഴിയിൽ തടഞ്ഞു നിർത്തി വിവിധ ഡിപ്പാർട്ട്‌മെന്റുകൾ നടത്തുന്ന പരിശോധനയും അമിത പിഴ ഈടാക്കലും നിർത്തുക, ആർ.ടി.ഒ മൈനിംഗ് ആൻഡ് ജിയോളജി, പൊലീസ്, റവന്യു അധികാരികളുടെ വഴിവിട്ട പീഡനം അവസാനിപ്പിക്കുക, ഖനന കേന്ദ്രത്തിൽ ജിയോളജി പെർമിറ്റും വേ ബിഡ്ജും സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
വാർത്താസമ്മേളനത്തിൽ കെ.പി. സഹദേവൻ , എ. പ്രേമരജൻ, എം.എൻ. പ്രസാദ്, എം.എ. കരീം എന്നിവർ സംബന്ധിച്ചു.