ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് ലഹരി സംഘത്തിന്റെ മർദ്ദനം

Share our post

ചിറക്കൽ: പള്ളിക്കുളത്ത് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകനെ ലഹരിമാഫിയാ സംഘം ആക്രമിച്ചു. ചിറക്കൽ മേഖലാ കമ്മിറ്റി അം​ഗം പി. ശ്രീരാ​ഗിനെയാണ് ഞായർ വൈകിട്ട് 5.30 ഓടെ ആക്രമിച്ചത്.

പള്ളിക്കളം സ്വദേശികളായ യോ​ഗേഷ്, ശരത്ത്, ലിജിൽ ലാൽ, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള എട്ടം​ഗസംഘമാണ് ആക്രമിച്ചത്. പള്ളിക്കുളം ജേബീസ് കോളേജിന് സമീപത്തെ കടവരാന്തയിൽ നിൽക്കുകയായിരുന്ന ഇവർ ശ്രീരാ​ഗ് ബൈക്കിൽ പോകുന്നതിനിടെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.

ഏതാനും മാസമായി പള്ളിക്കുളത്തെ ആൾതാമസമില്ലാത്ത വീട് കേന്ദ്രകരിച്ച് തമ്പടിക്കുകയാണ് ലഹരിമാഫിയാ സംഘമെന്ന് പ്രദേശവാസികൾ പറയുന്നു.

തോളെല്ലിന് ​പരിക്കേറ്റ ശ്രീരാ​ഗിനെ എ. കെ .ജി സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വളപട്ടണം പൊലീസ് കേസെടുത്തു. ആക്രമണത്തിൽ ഡി.വൈ.എഫ്.ഐ ചിറക്കൽ മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!