Local News
വിളക്കോട് ഗവ.യു.പി.സ്കൂളിൽ പിറന്നാളും പഠനോത്സവം

വിളക്കോട് :കുട്ടികളെല്ലാവരും ചേർന്നു തനിക്കായി പാടുന്ന ഗാനം കേട്ട് അങ്ങനെ ആകാശത്തോളമുയരുക, സ്വന്തം പേരിലൊരു ചെടി സ്കൂൾ മുറ്റത്ത് നടുക. ആ ചെടി വളരുമ്പോൾ അതെക്കുറിച്ച് മറ്റുകുട്ടികളെല്ലാവരും പഠിക്കുക.
ഇതിലുമേറെ സന്തോഷം ഒരു കുട്ടിക്കും തന്റെ പിറന്നാൾ ദിനത്തിലുണ്ടാവില്ല. ഇങ്ങനെ ഓരൊ കുട്ടിയുടെയും പിറന്നാളാഘോഷം എല്ലാവർക്കും ഉപകരിക്കുന്ന രീതിയിൽ പഠനപ്രവർത്തനമാക്കുകയാണ് ഇരിട്ടിക്കടുത്ത വിളക്കോട് ഗവ. യുപി സ്‌കൂൾ.
മിഠായി വിതരണവും പായസം നൽകലുമൊക്കെയായി നടക്കുന്ന പതിവ് രീതികളെയാണ് സ്‌കൂൾ പൊളിച്ചെഴുതിയത്. കാർഡുകൾ അയക്കൽ മുതൽ ഗണിതകേളികളും ചരിത്രപഠനവും വായനക്കുറിപ്പുകളുമൊക്കെയായി വ്യത്യസ്‌ത അനുഭവമാക്കുകയാണിവിടെ ജന്മദിനങ്ങൾ.
പ്രീപ്രൈമറി മുതൽ 458 കുട്ടികളുള്ള സ്‌കൂളിൽ മിക്കവാറും ദിവസങ്ങളിൽ പിറന്നാളാഘോഷമുണ്ടാകും. സ്‌കൂളിലേക്ക് പുസ്‌തകങ്ങൾ, പച്ചക്കറികൾ, വിത്തുകൾ തുടങ്ങിയവ നൽകുന്നതിനൊപ്പം വ്യത്യസ്‌തമായ പഠനപ്രവർത്തനമാണ് ഏറ്റെടുക്കുന്നത്. എല്ലാവർക്കും ജന്മദിന പതക്കം നൽകുന്നതിലൂടെ ആഘോഷത്തിന്റെ ഓർമ നിലനിർത്തുന്നു.
ആശംസാ കാർഡ് തയ്യാറാക്കി അയക്കുന്നതിലൂടെ തപാൽ ഓഫീസിന്റെ പ്രവർത്തനങ്ങളാണ് കുട്ടികൾ പഠിക്കുന്നത്.
കാർഡുകൾ തപാൽ പെട്ടിയിൽ നിക്ഷേപിക്കുകയും അത് ശേഖരിച്ച് കൃത്യമായ ദിവസം കുട്ടികളിലെത്തിക്കുകയും ചെയ്യുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, ഉറുദു, സംസ്‌കൃതം തുടങ്ങിയ ഭാഷകളിലെല്ലാമുള്ള കാർഡുകൾ രക്ഷിതാക്കളുടെ സഹായത്തോടെയാണ് ഒരുക്കുന്നത്.
ഗണിതപഠനവുമായി ബന്ധപ്പെടുത്തിയാണ് ജന്മദിന കലണ്ടർ നിർമിക്കുന്നത്. മഹാന്മാരുടെ ജന്മദിനത്തിൽ ജനിച്ച കുട്ടികൾ അവരെക്കുറിച്ച് വായനക്കുറിപ്പുകൾ തയ്യാറാക്കി അവതരിപ്പിക്കുംപിറന്നാൾ ദിവസം കുട്ടികൾ സ്‌കൂളിന് സമ്മാനിക്കുന്ന പൂച്ചെടികൾ നിരീക്ഷിച്ച് വളർച്ചയും പ്രത്യേകതകളും അടങ്ങുന്ന കുറിപ്പുകൾ തയ്യാറാക്കുകയാണ് ശാസ്‌ത്രപഠനത്തിൽ.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ജില്ല മികവുത്സവത്തിൽ ഒന്നാംസ്ഥാനവും സ്കൂളിനാണ്. കുട്ടികളിൽ വിവിധങ്ങളായ ആശയങ്ങൾ നിറയ്‌ക്കാൻ ഇതുവഴി കഴിഞ്ഞതായി പ്രധാനാധ്യാപകൻ സി മുരളീധരൻ പറഞ്ഞു.
PERAVOOR
അണ്ടർ 17 ചെസ് ചാമ്പ്യൻഷിപ്പ്; ഗോഡ് വിൻ മാത്യുവും എയ്ഞ്ചൽ മരിയ പ്രിൻസും ജേതാക്കൾ

പേരാവൂർ:ജില്ലാ അണ്ടർ 17 ചെസ് ചാമ്പ്യൻഷിപ്പിൽ ബോയ്‌സ് വിഭാഗത്തിൽ ഗോഡ് വിൻ മാത്യു കണ്ണൂരും ഗേൾസ് വിഭാഗത്തിൽ എയ്ഞ്ചൽ മരിയ പ്രിൻസ് (ഗുഡ് എർത്ത് ചെസ്സ് കഫെ) പേരാവൂരും ജേതാക്കളായി. ബോയ്‌സ് വിഭാഗത്തിൽ അർജുൻ കൃഷ്ണ (കണ്ണൂർ), തരുൺ കൃഷ്ണ (തലശ്ശേരി ) എന്നിവരും, ഗേൾസിൽ ഇസബെൽ ജുവാന കാതറിന ജൻസൻ (പയ്യന്നൂർ), ദേവിക കൃഷ്ണ എന്നിവരും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആദ്യ രണ്ട് സ്ഥാനക്കാർ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കും. പേരാവൂർ ഗുഡ് എർത്ത് ചെസ് കഫെയിൽ ചാമ്പ്യൻഷിപ്പ് ജിമ്മി ജോർജ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ലൗലി ജോർജ് ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ് ബൈജു ജോർജ് അധ്യക്ഷനായി. ചെസ് അസോസിയേഷൻ ഓഫ് കേരള സംസ്ഥാന സെക്രട്ടറി വി.എൻ.വിശ്വനാഥ് മുഖ്യതിഥിയായി. വാർഡ് മെമ്പർ രാജു ജോസഫ്, ഡോ.കെ.വി. ദേവദാസൻ, കെ.സനിൽ, സുഗുണേഷ് ബാബു, കെ.മുഹമ്മദ് , ഗുഡ് എർത്ത് ചെസ് കഫെ പ്രതിനിധികളായ പി.പുരുഷോത്തമൻ, കോട്ടായി ഹരിദാസൻ, എന്നിവർ സംസാരിച്ചു.
THALASSERRY
പൊന്ന്യത്ത് എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

തലശ്ശേരി: പൊന്ന്യം നായനാർ റോഡിൽ 11.53 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ. ഇരിക്കൂർ സ്വദേശികളായ പി കെ നാസർ, സി സി മുബഷിർ എന്നിവരാണ് പിടിയിലായത്. കതിരൂർ എസ്.ഐ.കെ ജീവാനന്ദിൻ്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
KOLAYAD
വായന്നൂർ നെയ്യമൃത് മഠം കുടുംബ സംഗമം

കോളയാട്: വായന്നൂർ നെയ്യമൃത് മഠം കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്ത സംഘത്തിന്റെ നേതൃത്വത്തിൽ വൈരിഘാതക ക്ഷേത്ര ഹാളിൽ കുടുംബ സംഗമം നടത്തി. ഭക്തസംഘം സെക്രട്ടറി പി.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. മഠം കാരണവർ കെ.പി. കുഞ്ഞിരാമൻ നമ്പ്യാർ അധ്യക്ഷനായി. ഭക്തസംഘം പ്രവർത്തകസമിതി അംഗം സംഗീത് മഠത്തിൽ, ഗോവിന്ദൻ, കരുണാകരക്കുറുപ്പ്, സി. കുഞ്ഞിക്കണ്ണൻ,സത്യ പ്രകാശ്,സജി തച്ചറത്ത് എന്നിവർ സംസാരിച്ചു. 12ന് നെയ്യമൃത് വ്രതം ആരംഭിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്