Kannur
മൂന്നരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പ്; നാടിന്റെ സ്നേഹവായ്പ്പിൽ അഷ്റഫ്

പാനൂർ: ഉറ്റവരുടെ മൂന്നരപ്പതിറ്റാണ്ടിലേറെയുള്ള കാത്തിരിപ്പിനൊടുവിൽ അഷ്റഫ് തിരിച്ചെത്തി. പുല്ലൂക്കര കല്ലുമ്മൽ പീടികയ്ക്ക് സമീപം പരവന്റെ കിഴക്കയിൽ അബൂബക്കർ ഹാജിയുടെയും ആയിഷയുടെയും മകൻ അഷ്റഫ് നാടുവിട്ടുപോയത് 38 വർഷം മുമ്പ്. അന്ന് പതിനെട്ട് വയസ്.
കുടുംബം അന്നുമുതൽ അന്വേഷിക്കാത്ത ഇടങ്ങളില്ല. സൗദി അറേബ്യയുൾപ്പെടെ വിവിധ സ്ഥലങ്ങളിലുണ്ടെന്ന വിവരം ലഭിച്ചെങ്കിലും കണ്ടെത്താനായില്ല. സോഷ്യൽ മീഡിയ സജീവമായതോടെ സഹപാഠികളും ബന്ധുക്കളും അതുവഴിയും കണ്ടെത്താനുള്ള ശ്രമം തുടർന്നു.
പ്രതീക്ഷകളെല്ലാം കൈവിട്ട് ബാപ്പയും ഉമ്മയും കഴിയുന്നതിനിടെ കഴിഞ്ഞ ദിവസമാണ് അപ്രതീക്ഷിതമായി വീട്ടിലേക്ക് അഷ്റഫിന്റെ ഫോൺ കോൾ വന്നത്. വീഡിയോ കോൾ വഴി മാതാപിതാക്കളെ കണ്ട് സംസാരിച്ചു. റംസാൻ തുടക്കത്തിൽ വീട്ടിലെത്തും എന്നറിയിച്ചു.
ഫെയ്സ് ബുക്കിൽനിന്ന് കിട്ടിയ പടം കണ്ട് രൂപ സാദൃശ്യം തോന്നിയ ഹൈദരാബാദിലുള്ള ഒരാൾ വിവരമറിയിച്ചതോടെയാണ് ബന്ധുക്കൾക്ക് അഷ്റഫിന് വീട്ടിലെത്താൻ വഴിയൊരുങ്ങിയത്. വ്യാഴം രാത്രി സഹോദരൻ അബ്ദുൽ സമദിനും മരുമകൻ ഡോ. യാസറിനുമൊപ്പമാണ് അഷ്‌റഫ് എത്തിയത്.
അഷ്റഫ് എത്തുന്ന വിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും സഹപാഠികളുമുൾപ്പെടെ നിരവധി പേർ വീട്ടിലെത്തി.
ഹൈന്ദരാബാദിൽ മൊമന്റോ കച്ചവടം നടത്തുകയാണ് അഷ്‌റഫ്. ഹൈദരാബാദ് സ്വദേശിനിയെ വിവാഹം ചെയ്‌തു. മൂന്നു മക്കളുണ്ട്. തിരിച്ചുപോയി വൈകാതെ ഭാര്യയെയും മക്കളെയും കൂട്ടി വരുമെന്ന് അഷ്‌റഫ് പറഞ്ഞു.
Kannur
കണ്ണൂർ സർവകലാശാലക്ക് നടുക്കം, അധ്യാപകർ തന്നെ ചോദ്യപേപ്പർ വാട്സാപ്പിൽ ചോർത്തി; ഗ്രീൻവുഡ് കോളേജിനെതിരെ പരാതി

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ നിന്നും നടുക്കുന്ന വാർത്ത. കോളേജ് അധ്യാപകർ തന്നെ ചോദ്യ പേപ്പർ വാട്സാപ്പ് വഴി ചോർത്തിയെന്ന് കണ്ണൂർ സർവകലാശാലയുടെ കണ്ടത്തൽ. കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ് കോളേജിൽ ചോദ്യ പേപ്പർ ചോർത്തിയെന്നാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ കണ്ണൂർ സർവകലാശാല അധികൃതർ ഗ്രീൻവുഡ് കോളേജിനെതിരെ പൊലീസിൽ പരാതി നൽകി. സിൻഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായും വൈസ് ചാൻസലർ അറിയിച്ചു. കോളേജിലെ പരീക്ഷാകേന്ദ്രം മാറ്റിയെന്നും കണ്ണൂർ സർവകലാശാല വ്യക്തമാക്കി. ചോദ്യ പേപ്പർ ചോർച്ചയിൽ ജില്ലാ പൊലീസ് മേധാവിക്കും ബേക്കൽ പൊലീസിലും പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ബി സി എ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോർത്തിയത്. മാർച്ച് 18 മുതൽ ഏപ്രിൽ രണ്ട് വരെയായിരുന്നു പരീക്ഷ. സർവകലാശാല സ്‌ക്വാഡ് പരിശോധനയിലാണ് ചോർത്തിയത് കണ്ടെത്തിയത്. ഇതിന് പിന്നാലെ സർവകലാശാല നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരാണ് ചോദ്യ പേപ്പർ ചോർത്തിയതെന്ന് കണ്ടെത്തിയത്.
Kannur
പരിയാരം ഗവ. ആയുർവേദ കോളേജിൽ സൗജന്യ ചികിത്സ

പരിയാരം: പരിയാരം ഗവ. ആയുർവേദ കോളേജിൽ കേന്ദ്രാവിഷ്കൃത പദ്ധതിയിൽ ത്വക്ക് രോഗ ചികിത്സയ്ക്കുള്ള ഒ.പി തുടങ്ങി. രാവിലെ ഒൻപത് മുതൽ ഒന്ന് വരെയാണ് പരിശോധന. ലാബ് പരിശോധനകളും മരുന്നുകളും സൗജന്യമായി ലഭ്യമാകും. കിടത്തി ചികിത്സ കുറഞ്ഞ നിരക്കിൽ ലഭിക്കും. ഫോൺ: 7975 907 206.
Kannur
മരണവീട്ടില്‍ മദ്യപിച്ച് ബഹളം ചോദ്യം ചെയ്ത യുവാവിനെ കുത്തിപ്പരിക്കേൽപിച്ചു

ആലക്കോട്:മരണ വീട്ടില്‍ മദ്യപിച്ച് പ്രശ്‌നങ്ങൾ ഉണ്ടാക്കിയത് ചോദ്യം ചെയ്ത യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഉദയഗിരി പൂവന്‍ചാലിലെ പുതുശേരി വീട്ടില്‍ പി.എന്‍ നിധിനാണ് (38) കുത്തേറ്റത്. 13 ന് രാത്രി 7.30നായിരുന്നു സംഭവം. പൂവന്‍ചാലിലെ ബാബു മാങ്ങാട്, അംഗനവാടിക്ക് സമീപം നിധിനെ തടഞ്ഞുനിര്‍ത്തി കത്തി വീശിയപ്പോള്‍ നെഞ്ചത്ത് മുറിവേറ്റുവെന്നാണ് പരാതി. നിധിന്റെ ബന്ധു മരിച്ചപ്പോള്‍ മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ ബാബു മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കിയത്ചോദ്യം ചെയ്ത വിരോധത്തിന് ആക്രമിച്ചതായാണ് പരാതി. ആലക്കോട് പോലീസ് കേസെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്