കെ.ബാലകൃഷ്ണന് മാതൃഭൂമി ലേഖകർ യാത്രയയപ്പ് നല്കി

കണ്ണൂർ : മാതൃഭൂമിയിൽ നിന്ന് വിരമിച്ച റീഡർ റൈറ്റർ കെ.ബാലകൃഷ്ണന് മാതൃഭൂമി കണ്ണൂർ യൂണിറ്റിലെ ലേഖകർ യാത്രയയപ്പ് നല്കി.യൂണിറ്റ് മാനേജർ ജഗദീഷ് ജി ഉദ്ഘാടനം ചെയ്തു.
അഞ്ചരക്കണ്ടി ലേഖകൻ എ. കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
ന്യൂസ് എഡിറ്റർ വി.യു.മാത്യുക്കുട്ടി, സ്‌പെഷൽ കറസ്‌പോണ്ടന്റ് ദിനകരൻ കൊമ്പിലാത്ത്, ചീഫ് റിപ്പോർട്ടർ രഞ്ജിത്ത് ചാത്തോത്ത്, ലേഖകരായ വി.പി.ചാത്തു,അനീഷ് പാതിരിയാട്, ദേവദാസ് മത്തത്ത്,ബാബു സവിതാലയം, ടി. വി. വിനോദ്, പുത്തലത്ത് അനിൽ, ഹാരിസ് പെരിങ്ങോം,ബാലകൃഷ്ണൻ ചാല, സുധീഷ് അന്നൂർ, നാസർ വലിയേടത്ത് എന്നിവർ സംസാരിച്ചു.കെ.ബാലകൃഷ്ണൻ മറുപടി പ്രസംഗം നടത്തി.