തലശേരി അതിരൂപതയിലെ മികച്ച യുവജന പ്രവർത്തകനുള്ള കെ. സി. വൈ.എം പുരസ്കാരം വിപിൻ ജോസഫിന്

കണ്ണൂർ : തലശ്ശേരി അതിരൂപതയിലെ മികച്ച യുവജന പ്രവർത്തകർക്ക് വേണ്ടി കെ.സി.വൈ.എം ഏർപ്പെടുത്തിയിരിക്കുന്ന ജോൺസൺ.
ജെ.ഓടയ്ക്കൽ മെമ്മോറിയൽ യൂത്ത് എക്സലൻസ് പുരസ്കാരത്തിന് വിപിൻ ജോസഫ് അർഹനായി.
സാമൂഹികതലം , സഭാതലം , ജീവകാരുണ്യതലം എന്നിങ്ങനെ വിവിധ മേഖലകളിലുള്ള പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.
അതിരൂപത കാര്യാലയത്തിൽ നടന്ന ചടങ്ങിൽ ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ.ജോർജ് ഞരളക്കാട്ട് പുരസ്കാരം കൈമാറി.
കണ്ണൂർ കേളകം സ്വദേശിയാണ് വിപിൻ.മാറാട്ടുകുന്നേൽ ജോസഫിന്റെയും വത്സമ്മയുടെയും മകനാണ്.
കെ.സി.വൈ.എം തലശ്ശേരി അതിരൂപത പ്രസിഡന്റ് , സംസ്ഥാന മീഡിയ കോർഡിനേറ്റർ , നെഹ്റു യുവകേന്ദ്ര നിയോജക മണ്ഡലം കോർഡിനേറ്റർ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.