സംസ്ഥാനത്ത് തൊഴിലുറപ്പ് കൂലി 333 രൂപയാക്കി വർധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസക്കൂലി കേന്ദ്രസർക്കാർ വർധിപ്പിച്ചു.
333 രൂപയാക്കിയാണ് വർധിപ്പിച്ചത്. നേരത്തേ 311 രൂപയായിരുന്നു കൂലി. ഹരിയാണയിലാണ് നിലവിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കൂലി.
357 രൂപ. അയൽസംസ്ഥാനങ്ങളായ കർണാടകയിൽ 316 രൂപയും തമിഴ്‌നാട്ടിൽ 294 രൂപയുമാണ് കൂലി.