India
ജനാധിപത്യം അപകടത്തിൽ: പ്രതിഷേധം കത്തുന്നു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച കേസിലെ അസ്വാഭാവിക വിധിക്കു പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ തിടുക്കത്തിൽ എം.പിസ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിൽ രാജ്യവ്യാപക പ്രതിഷേധം. കോൺഗ്രസും ഇതരപ്രതിപക്ഷ പാർടികളും വിവിധ സംസ്ഥാനങ്ങളിൽ തെരുവിൽ പ്രതിഷേധിച്ചു.
പലയിടത്തും കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലംകത്തിച്ചു. രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്ന കോർപറേറ്റുകൾക്കെതിരായ പോരാട്ടത്തിൽ പ്രതിപക്ഷകക്ഷികൾ യോജിപ്പോടെ നീങ്ങാനും ഇതോടെ വഴിയൊരുങ്ങി.
അഭിപ്രായവ്യത്യാസങ്ങളെല്ലാം മറന്ന് പ്രതിപക്ഷ പാർടികൾ യോജിച്ചത് ബിജെപിക്ക് തിരിച്ചടിയായി.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സി.പി.ഐ .എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രാദേശിക കക്ഷികളെ കൂടെനിർത്തി ബിജെപിയെ നേരിടാൻ കോൺഗ്രസ് ഇനിയെങ്കിലും തയ്യാറാകണമെന്ന് സമാജ്‌വാദി പാർടി പ്രസിഡന്റ് അഖിലേഷ് യാദവ് മാധ്യമങ്ങളോട് പറഞ്ഞു.
കേസുകളിൽ കുടുക്കി പ്രതിപക്ഷനേതാക്കളെ അയോഗ്യരാക്കുന്ന രീതി ബിജെപി ഉത്തർപ്രദേശിൽ തുടങ്ങിവച്ചതാണ്. അപകീർത്തി പരാമർശങ്ങളിൽ കൂടുതൽ കേസെടുക്കേണ്ടിവരിക ബിജെപി നേതാക്കൾക്ക് എതിരെയാണെന്ന് അഖിലേഷ് ചൂണ്ടിക്കാട്ടി.
പ്രതിപക്ഷം ഒറ്റക്കെട്ടായി മോദി–- അദാനി കൂട്ടുകെട്ടിനെ തുറന്നുകാട്ടുമെന്ന് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒബിസി വിഭാഗങ്ങളെ രാഹുൽ ആക്ഷേപിച്ചെന്ന് ബിജെപി ആരോപിക്കുന്നത് അദാനി വിഷയത്തിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനാണെന്ന് ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പറഞ്ഞു.
മുംബൈയിൽ മഹാസഖ്യത്തിന്റെ നേതൃത്വത്തിൽ നിയമസഭാ മന്ദിരത്തിനുമുന്നിൽ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു. ശിവസേനാ നേതാവ് ആദിത്യ താക്കറെയും പങ്കെടുത്തു. ചണ്ഡീഗഢിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശതാബ്ദി എക്‌സ്‌പ്രസ് ട്രെയിൻ തടഞ്ഞു.
തെലങ്കാനയിലും ജാർഖണ്ഡിലും പ്രധാനമന്ത്രിയുടെ കോലംകത്തിച്ചു. കൊൽക്കത്തയിൽ റോഡ് ഉപരോധിച്ച യൂത്ത് കോൺഗ്രസുകാരെ പൊലീസ് അറസ്റ്റുചെയ്‌തു. ഡൽഹിയിൽ പ്രവർത്തകർ രാഹുൽച്ചിത്രമുള്ള മുഖംമൂടി ധരിച്ച് പ്രതിഷേധിച്ചു. ബിഹാറിൽ മഹാസഖ്യത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചു.
ഞായർ രാവിലെ 10 മുതൽ കോൺഗ്രസ് എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ഗാന്ധിപ്രതിമകൾക്കു മുന്നിലും സത്യഗ്രഹം നടത്തുമെന്ന് എഐസിസി അറിയിച്ചു.
India
പാക് ഡ്രോൺ ആക്രമണം; രാജ്യത്തെ 32 വിമാനത്താവളങ്ങൾ അടച്ചു

ഇന്ത്യാ-പാക് സംഘര്‍ഷം തുടരുന്നതിനിടെ രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ അടച്ചു. മെയ് 15 വരെ പ്രവർത്തനങ്ങൾ നിർത്തിവച്ചതായി എയർപോർട്ട് അതോറിറ്റി അറിയിച്ചു. തുടർച്ചയായ രണ്ടാം ദിനവും പാകിസ്ഥാൻ രാത്രി ഡ്രോൺ ആക്രമണം നടത്തിയതിന് പിന്നാലെയാണ് വിമാനത്താവളങ്ങൾ അടച്ചത്. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ 26 സ്ഥലങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാൻ ഇന്നലെ ഡ്രോൺ ആക്രമണം നടത്തിയത്. അധംപുര്‍, അംബാല, അമൃത്സര്‍, അവന്തിപുര്‍, ഭട്ടിന്‍ഡ, ഭുജ്, ബികാനിര്‍, ചണ്ഡീഗഡ്, ഹല്‍വാര, ഹിന്‍ഡോണ്‍, ജമ്മു, ജയ്‌സാല്‍മിര്‍, ജോധ്പുര്‍, കണ്ട്‌ല, കങ്ഗ്ര, കെഷോദ്, കിഷന്‍ഗഡ്, കുളു- മണാലി, ലെ, ലുധിയാന, മുന്ദ്ര, നലിയ, പത്താന്‍കോട്ട്, പട്ട്യാല, പോര്‍ബന്തര്‍, രാജ്‌കോട്ട്, സര്‍സാവ, ഷിംല, ശ്രീനഗര്‍, ഥോയിസ്, ഉത്തര്‍ലായ് തുടങ്ങിയ വിമാനത്താവളങ്ങളാണ് അടച്ചത്. അതേസമയം പഞ്ചാബിലെ ഫിറോസ്പുരില്‍ പാക് ഡ്രോണ്‍ ജനവാസ മേഖലയില്‍ പതിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതിർത്തി ജില്ലകളില്‍ ജാഗ്രത പാലിക്കണം. പ്രാദേശിക സർക്കാറുകളുടെ മാർഗനിർദേശങ്ങള്‍ പാലിക്കണമെന്നും കേന്ദ്ര സർക്കാർ നിർദേശം നൽകി. യാത്രാ വിമാനത്തിന്റെ മറവിലാണ് പാകിസ്താന്റെ ഡ്രോൺ ആക്രമണം നടന്നത്.
India
കുറഞ്ഞ ചെലവ്, വേഗത്തില്‍ ലഭിക്കുന്ന വിസ; വിദ്യാര്‍ത്ഥികളുടെ ഇഷ്ട ഇടമായി ഈ രാജ്യങ്ങള്‍

ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ പ്രമുഖ രാജ്യങ്ങളിലെ വിസ ലഭിക്കാന്‍ വൈകുന്നതും ഉയര്‍ന്ന അപേക്ഷാ ഫീസും കാരണം പലരും മറ്റ് സാധ്യതകള്‍ തേടാന്‍ തുടങ്ങിയിരിക്കുകയാണ്. കുറഞ്ഞ ചെലവില്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നതും വേഗത്തിലും എളുപ്പത്തിലും സ്റ്റുഡന്റ് വിസ നടപടിക്രമങ്ങളുമുള്ള രാജ്യങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ തിരിയുകയാണ്. താരതമ്യേന എളുപ്പത്തിലും വേഗത്തിലും സ്റ്റുഡന്റ് വിസ ലഭിക്കുന്ന അഞ്ച് രാജ്യങ്ങളുടെ പട്ടിക താഴെ നല്‍കുന്നു.
പോളണ്ട്
കുറഞ്ഞ വിദ്യാഭ്യാസച്ചെലവ്, സുരക്ഷിതമായ അന്തരീക്ഷം, ആഗോളതലത്തില്‍ അംഗീകാരമുള്ള സര്‍വകലാശാലകള്‍ എന്നിവ കാരണം പോളണ്ട് വിദ്യാര്‍ത്ഥികളുടെ ഇഷ്ട ഇടമായി മാറിയിട്ടുണ്ട്. വിസ നടപടിക്രമങ്ങള്‍ ലളിതവും സുതാര്യവുമാണ്. ഇത് കൂടുതല്‍ അന്താരാഷ്ട്ര അപേക്ഷകരെ ആകര്‍ഷിക്കുന്നു. ഏകദേശം 95 ശതമാനം സ്റ്റുഡന്റ് വിസ അംഗീകാര നിരക്കുള്ള പോളണ്ട്, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ പ്രവേശനം നേടാവുന്ന പഠനകേന്ദ്രങ്ങളില്‍ ഒന്നാണ്.
ജര്‍മനി
ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസ സമ്പ്രദായവും പൊതു സര്‍വകലാശാലകളിലെ ട്യൂഷന്‍ ഫീസില്ലാത്ത നയവും കാരണം ജര്‍മനി ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിലൊന്നാണ്. ഈ രാജ്യത്തിന് 90 ശതമാനത്തിലധികം സ്റ്റുഡന്റ് വിസ അംഗീകാര നിരക്കുണ്ട്. STEM (സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ്) പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിസ ലഭിക്കുന്നത് കൂടുതല്‍ എളുപ്പമാണ്. കൂടാതെ, ജര്‍മ്മനി 18 മാസത്തെ പോസ്റ്റ്-സ്റ്റഡി വര്‍ക്ക് വിസ വാഗ്ദാനം ചെയ്യുന്നു, ഇത് ബിരുദധാരികള്‍ക്ക് പഠനം പൂര്‍ത്തിയാക്കിയ ശേഷം ജോലി തേടാന്‍ അനുവദിക്കുന്നു.
ഫ്രാന്‍സ്
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇതുവരെ അത്ര വ്യാപകമായി തിരഞ്ഞെടുത്തിട്ടില്ലെങ്കിലും, ലളിതമായ വിസ നടപടിക്രമങ്ങളാണ് ഫ്രാന്‍സിനുള്ളത്.ഏകദേശം 85 ശതമാനം ഉയര്‍ന്ന അംഗീകാര നിരക്ക് കാരണം ഫ്രാന്‍സ് ഒരു ആകര്‍ഷകമായ ലക്ഷ്യസ്ഥാനമായി ഉയര്‍ന്നുവരുന്നു. സമര്‍പ്പിക്കേണ്ട രേഖകള്‍ താരതമ്യേന കുറവാണ്. വിസ നടപടിക്രമങ്ങള്‍ താരതമ്യേന വേഗത്തിലുമാണ്. ഫ്രാന്‍സിലെ പ്രശസ്തമായ പഠന മേഖലകളില്‍ ബിസിനസ്, ഹോസ്പിറ്റാലിറ്റി, ഫാഷന്‍ എന്നിവ ഉള്‍പ്പെടുന്നു.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ)
മാനേജ്മെന്റ്, ബിസിനസ് പ്രോഗ്രാമുകളില്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യുഎഇ ഒരു ഇഷ്ടപ്പെട്ട തിരഞ്ഞെടുപ്പായി മാറുകയാണ്. ഈ രാജ്യം സാധാരണയായി 30 ദിവസത്തിനുള്ളില്‍ സ്റ്റുഡന്റ് വിസകള്‍ പ്രോസസ്സ് ചെയ്യുന്നു, കൂടാതെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷം വരെ ദീര്‍ഘകാല വിസകള്‍ വാഗ്ദാനം ചെയ്യുന്നു. 70 ശതമാനത്തിനും 80 ശതമാനത്തിനും ഇടയിലുള്ള അംഗീകാര നിരക്കും മൊത്തത്തിലുള്ള കുറഞ്ഞ വിദ്യാഭ്യാസച്ചെലവും കാരണം യുഎഇ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചാരം നേടുന്നു.
ഫിലിപ്പീന്‍സ്
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന പഠന ലക്ഷ്യസ്ഥാനങ്ങളില്‍ 11-ാം സ്ഥാനത്താണ് ഫിലിപ്പീന്‍സ്. മെഡിക്കല്‍, ഹെല്‍ത്ത് കെയര്‍ സംബന്ധമായ പ്രോഗ്രാമുകള്‍ക്ക് ഇവിടം പ്രശസ്തമാണ്. 2023-ല്‍ മാത്രം ഏകദേശം 9,700 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇവിടുത്തെ സ്ഥാപനങ്ങളില്‍ ചേര്‍ന്നു. വിസ അപേക്ഷാ പ്രക്രിയ ലളിതമാണ്, പാശ്ചാത്യ രാജ്യങ്ങളേക്കാള്‍ ട്യൂഷന്‍ ഫീസ് വളരെ കുറവാണ്. വിസ അംഗീകാര നിരക്ക് 75 ശതമാനത്തിനും 80 ശതമാനത്തിനും ഇടയിലാണ്. വിദേശ വിദ്യാഭ്യാസം തടസ്സങ്ങളില്ലാതെയും കുറഞ്ഞ ചെലവിലും നേടാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ രാജ്യങ്ങള്‍ മികച്ച അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. രാജ്യം തിരഞ്ഞെടുക്കുമ്പോള്‍ വിശദമായ ഗവേഷണം നടത്തേണ്ടതുണ്ട്. സര്‍വകലാശാലകളുടെ റേറ്റിങ്, സമര്‍പ്പിക്കേണ്ട രേഖകള്‍ എന്നിവ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് സ്വയം ഉറപ്പ് വരുത്തേണ്ടതുണ്ട്.
India
ഞായറാഴ്ച്ച രാജ്യത്തിനായി പ്രത്യേകം പ്രാർത്ഥന; ആഹ്വാനവുമായി മലങ്കര ഓർത്തഡോക്സ് സഭ

ഞായറാഴ്ച്ച രാജ്യത്തിനായി പ്രത്യേകം പ്രാർത്ഥന നടത്താൻ ആഹ്വാനവുമായി മലങ്കര ഓർത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികർക്കും, അതിർത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. അതിർത്തി കാക്കുന്ന സൈനികർ സുരക്ഷിതരായിരിക്കാൻ പ്രാർത്ഥിക്കണം. യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാൻ വേണ്ടി പ്രാർത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുർബാന മധ്യേ മലങ്കരസഭയിലെ മുഴുവൻ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാർത്ഥന നടത്തും.അതേസമയം ഇന്ത്യയുടെ അതിമാരക തിരിച്ചടിയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് പാകിസ്താൻ. തലസ്ഥാനമായ ഇസ്ലാമാബാദ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇന്ത്യൻ ആക്രമണം കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. പാക് പ്രധാനമന്ത്രിയും സൈനിക മേധാവിയും രഹസ്യ കേന്ദ്രത്തിലെന്നാണ് വിവരം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്