Connect with us

Kerala

ആർദ്രകേരളം പുരസ്‌‌കാരം പ്രഖ്യാപിച്ചു: കോഴിക്കോട് ജില്ലാ പഞ്ചായത്തിന് ഒന്നാം സ്ഥാനം

Published

on

Share our post

തിരുവനന്തപുരം: ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്രകേരളം പുരസ്‌കാരം 2021-22 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്തുകൾക്കുള്ള പുരസ്‌കാരം കോഴിക്കോട് ജില്ലാ പഞ്ചായത്തിന് ലഭിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്താണ് രണ്ടാമത്.

നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായുള്ള ആർദ്രം മിഷന്റെ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അംഗീകാരമായി പുരസ്‌കാരം നൽകുന്നത്. 2021-22 വർഷം ആരോഗ്യ മേഖലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 962.55 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇൻഫോർമേഷൻ കേരള മിഷന്റെ സഹായത്തോട് കൂടിയാണ് പുരസ്‌കാരം നൽകുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുൻഗണനാ പട്ടിക തയ്യാറാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരോഗ്യ മേഖലയിൽ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികൾ, കായകൽപ്പ, മറ്റ് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ച്, മുൻഗണനാ പട്ടിക തയ്യാറാക്കുകയും, പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുകയും ചെയ്തുവരുന്നത്.

ഇത് കൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാർഡുതല പ്രവർത്തനങ്ങൾ മറ്റ് പ്രതിരോധ പ്രവർത്തനങ്ങൾ, നടപ്പിലാക്കിയ നൂതനമായ ആശയങ്ങൾ, പൊതുസ്ഥലങ്ങളിലെ മാലിന്യ നിർമ്മാർജനം തുടങ്ങിയവയും പുരസ്‌കാരത്തിന് വേണ്ടി വിലയിരുത്തുന്ന ഘടകങ്ങളാണ്.

ആർദ്രകേരളം പുരസ്‌കാരം 2021-22 ന് അർഹരായ ജില്ലാ പഞ്ചായത്ത് / കോർപ്പറേഷൻ/ മുൻസിപ്പാലിറ്റി/ ബ്ലോക്ക് പഞ്ചായത്ത്/ ഗ്രാമപഞ്ചായത്തുകൾ ഇവയാണ്.

സംസ്ഥാനതല അവാർഡ് – ഒന്നാം സ്ഥാനം

1. ജില്ലാ പഞ്ചായത്ത് – കോഴിക്കോട് ജില്ല (10 ലക്ഷം രൂപ)
2. മുൻസിപ്പൽ കോർപ്പറേഷൻ – തിരുവനന്തപുരം ജില്ല (10 ലക്ഷം രൂപ)
3. മുനിസിപ്പാലിറ്റി – പിറവം മുനിസിപ്പാലിറ്റി, എറണാകുളം ജില്ല
(10 ലക്ഷം രൂപ)
4. ബ്ലോക്ക് പഞ്ചായത്ത് – മുളന്തുരുത്തി, എറണാകുളം ജില്ല
(10 ലക്ഷം രൂപ)
5. ഗ്രാമ പഞ്ചായത്ത് – ചെന്നീർക്കര, പത്തനംതിട്ട ജില്ല
(10 ലക്ഷം രൂപ)

സംസ്ഥാനതല അവാർഡ് – രണ്ടാം സ്ഥാനം

1. ജില്ലാ പഞ്ചായത്ത് – പാലക്കാട് ജില്ല (5 ലക്ഷം രൂപ)
2. മുൻസിപ്പൽ കോർപ്പറേഷൻ – കൊല്ലം ജില്ല (5 ലക്ഷം രൂപ)
3. മുനിസിപ്പാലിറ്റി – കരുനാഗപ്പളളി, കൊല്ലം ജില്ല (5 ലക്ഷം രൂപ)
4. ബ്ലോക്ക് പഞ്ചായത്ത് – നെടുങ്കണ്ടം, ഇടുക്കി ജില്ല ( 5 ലക്ഷം രൂപ)
5. ഗ്രാമ പഞ്ചായത്ത് – പോത്തൻകോട്, തിരുവനന്തപുരം
(7 ലക്ഷം രൂപ)

സംസ്ഥാനതല അവാർഡ് – മൂന്നാം സ്ഥാനം

1. ജില്ലാ പഞ്ചായത്ത് – കോട്ടയം ജില്ല (3 ലക്ഷം രൂപ)
2. മുനിസിപ്പാലിറ്റി – വൈക്കം, കോട്ടയം ജില്ല (3 ലക്ഷം രൂപ)
3. ബ്ലോക്ക് പഞ്ചായത്ത് – ശാസ്താംകോട്ട, കൊല്ലം ജില്ല (3 ലക്ഷം രൂപ)
4. ഗ്രാമ പഞ്ചായത്ത് – കിനാന്നൂർ കരിന്തളം, കാസർഗോഡ് ജില്ല
(6 ലക്ഷം രൂപ)

ജില്ലാതലം ഗ്രാമപഞ്ചായത്ത് അവാർഡ്

തിരുവനന്തപുരം

ഒന്നാം സ്ഥാനം കിളിമാനൂർ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കാട്ടാക്കട (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം പനവൂർ (2 ലക്ഷം രൂപ)

കൊല്ലം

ഒന്നാം സ്ഥാനം കല്ലുവാതുക്കൽ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം ആലപ്പാട് (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം വെസ്റ്റ് കല്ലട (2 ലക്ഷം രൂപ)

പത്തനംതിട്ട

ഒന്നാം സ്ഥാനം ഓമല്ലർ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം വടശ്ശേരിക്കര (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം ഏഴംകുളം (2 ലക്ഷം രൂപ)

ആലപ്പുഴ

ഒന്നാം സ്ഥാനം എഴുപുന്ന (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം പനവളളി (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം മാരാരിക്കുളം നോർത്ത് (2 ലക്ഷം രൂപ)

കോട്ടയം

ഒന്നാം സ്ഥാനം മാഞ്ഞൂർ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം വാഴൂർ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം മറവൻതുരുത്ത് (2 ലക്ഷം രൂപ)

ഇടുക്കി

ഒന്നാം സ്ഥാനം അറക്കുളം (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കൊന്നത്തടി (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം കോടിക്കുളം (2 ലക്ഷം രൂപ)

എറണാകുളം

ഒന്നാം സ്ഥാനം മണീട് (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം പൈങ്കോട്ടൂർ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം കുമ്പളം (2 ലക്ഷം രൂപ)

ത്യശ്ശൂർ

ഒന്നാം സ്ഥാനം പുന്നയൂർകുളം (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കൈപ്പറമ്പ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം മണലൂർ (2 ലക്ഷം രൂപ)

പാലക്കാട്

ഒന്നാം സ്ഥാനം വെളളിനേഴി (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം മുതുതല (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം വടകരപതി (2 ലക്ഷം രൂപ)

മലപ്പുറം

ഒന്നാം സ്ഥാനം പോരൂർ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം വഴിക്കടവ് (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം പെരുമന ക്‌ളാരി (2 ലക്ഷം രൂപ)

കോഴിക്കോട്

ഒന്നാം സ്ഥാനം പനങ്ങാട് (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം അരികുളം (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം കടലുണ്ടി (2 ലക്ഷം രൂപ)

വയനാട്

ഒന്നാം സ്ഥാനം നൂൽപ്പൂഴ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കണിയാമ്പറ്റ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം വെളളമുണ്ട (2 ലക്ഷം രൂപ)

കണ്ണൂർ

ഒന്നാം സ്ഥാനം കോട്ടയം (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം ധർമ്മടം (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം കണ്ണപുരം (2 ലക്ഷം രൂപ)

കാസർഗോഡ്

ഒന്നാം സ്ഥാനം കയ്യൂർ ചീമേനി (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം ബളാൽ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം മടിക്കൈ (2 ലക്ഷം രൂപ)


Share our post

Kerala

യു.ജി.സി നെറ്റ് പരീക്ഷ അപേക്ഷിക്കാനുള്ള സമയം നീട്ടി

Published

on

Share our post

യു.ജി.സി നെറ്റ് ജൂൺ 2025 സെഷന് അപേക്ഷിക്കാനുള്ള സമയം മേയ് 12-ന് രാത്രി 11.59 വരെ നീട്ടി. ugcnet.nta.ac.in ൽ കയറി അപേക്ഷ നൽകുന്ന തിനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. അപേക്ഷാഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി മെയ് 13-ന് രാത്രി 11.59 വരെയാണ്. ഫീസ് 13-ന് രാത്രി 11.59 വരെ അടയ്ക്കാം. 14 മുതൽ 15-ന് രാത്രി 11.59 വരെ ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്താം. സഹായങ്ങൾക്ക്: 011-40759000/01169227700. വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി ജൂൺ 21 മുതൽ 30 വരെയാണ് യുജിസി നെറ്റ് പരീക്ഷ.


Share our post
Continue Reading

Kerala

എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി

Published

on

Share our post

ഹരിപ്പാട്: എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി. പല്ലന കെ വി ജെട്ടി കിഴക്കേക്കര മനോജ് ഭവനത്തിൽ മനോജ് സൗമ്യ ദമ്പതികളുടെ മകൾ ആര്യ നന്ദയാണ് (16) വീടിനുള്ളിൽ തൂങ്ങിമരിച്ചത്. നങ്ങ്യാർകുളങ്ങര ബഥനി മാലികാമഠം ഹയർസെക്കൻണ്ടറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു ആര്യ നന്ദ. സഹോദരി ഗൗരി നന്ദ. മൃതദേഹം ഹരിപ്പാട് ഗവൺമെന്റ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Kerala

എസ്.എസ്.എൽ.സി പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17 വരെ

Published

on

Share our post

തിരുവനന്തപുരം: എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സേ പരീക്ഷ മേയ് 28 മുതല്‍ ജൂണ്‍ 2 വരെ നടത്തും. വിജയം നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യ ആഴ്ച മുതല്‍ ഡിജിലോക്കറില്‍ ലഭ്യമാകുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വിജയശതമാനം കുറഞ്ഞ 10 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളുടെ ലിസ്റ്റ് എടുത്തുവെന്നും ഇതില്‍ പ്രത്യേക പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.’ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ അന്വേഷണം നടത്തണം. എന്തുകൊണ്ട് വിജയശതമാനം കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം’- വി ശിവന്‍കുട്ടി പറഞ്ഞു.

എസ്സി വിഭാഗത്തില്‍ 39,981 കുട്ടികള്‍ പരീക്ഷയെഴുതി. 39,447 പേര്‍ വിജയിച്ചു. 98.66 ആണ് വിജയശതമാനം. ഇത്തവണ 7,279 എസ്ടി കുട്ടികളാണ് പരീക്ഷ എഴുതിയത്. 7,135 പേര്‍ വിജയിച്ചു. 98.02 ആണ് വിജയശതമാനം. 66 കുട്ടികളാണ് എഎച്ച്എസ്എല്‍സി പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയ എല്ലാവരും ജയിച്ചു. ടിഎച്ച്എസ്എല്‍സിയില്‍ (എച്ച്‌ഐ) പരീക്ഷയെഴുതിയ 12 പേരും വിജയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!