Connect with us

Kerala

റബർ കർഷകരെ ചേർത്തുപിടിച്ച്‌ കേരളം ; വിലസ്ഥിരതാ ഫണ്ടായി നൽകിയത് 1807കോടി

Published

on

Share our post

തിരുവനന്തപുരം: റബർ മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കുന്ന നടപടികളുമായി കേന്ദ്രം മുന്നോട്ടുപോകുമ്പോൾ കർഷകരെ ചേർത്തുപിടിച്ച്‌ സംസ്ഥാന സർക്കാർ.

റബർ വിലസ്ഥിരതാ ഫണ്ടായി സംസ്ഥാന സർക്കാർ ഫെബ്രുവരിവരെ വിതരണം ചെയ്‌തത്‌ 1807 കോടി രൂപ. അവസാന ബജറ്റിൽ 600 കോടി രൂപയാണ്‌ വകയിരുത്തിയത്‌.

കിലോ റബറിന്‌ 170 രൂപയാണ്‌ സർക്കാർ താങ്ങുവില നിശ്‌ചയിച്ചത്‌. വിപണി വിലയും സർക്കാർ തീരുമാനിച്ച വിലയും തമ്മിലുള്ള വ്യത്യാസമാണ് വിലസ്ഥിരതാ ഫണ്ടിനത്തിൽ കർഷകരുടെ അക്കൗണ്ടിലെത്തുക.

ആറു ലക്ഷത്തിലധികം കർഷകർക്കാണ്‌ പദ്ധതിയുടെ ഗുണം ലഭിക്കുന്നത്‌. റബറിന്‌ മിനിമം താങ്ങുവില ഏർപ്പെടുത്തണമെന്ന കർഷകരുടെ ആവശ്യം തുടരെ അവഗണിച്ച്‌ വൻകിട ടയർ വ്യവസായികൾക്ക്‌ ഒത്താശചെയ്യുകയാണ്‌ കേന്ദ്രം.

കഴിഞ്ഞദിവസം രാജ്യസഭയിൽ സി.പി.ഐ .എം കക്ഷിനേതാവ്‌ എളമരം കരീമിന്‌ നൽകിയ മറുപടിയിലും മിനിമം താങ്ങുവില ഏർപ്പെടുത്തില്ലെന്ന്‌ കേന്ദ്രമന്ത്രി ആവർത്തിച്ചു.

കരിമ്പിനും പരുത്തിക്കും ഉൽപ്പാദനച്ചെലവിന്‌ ആനുപാതികമായി എല്ലാവർഷവും താങ്ങുവില പ്രഖ്യാപിക്കുമ്പോഴാണ്‌ ഈ അവഗണന.

കേന്ദ്ര സർക്കാർ അടുത്തിടെ പ്രഖ്യാപിച്ച റബർ മിത്രം പദ്ധതിയിലും രാജ്യത്തെ 70 ശതമാനത്തിലധികം റബർ ഉൽപ്പാദിപ്പിക്കുന്ന കേരളത്തെ തഴഞ്ഞു.

പദ്ധതിക്കായി ടയർ വ്യവസായികളുടെ സംഘടന 1000 കോടിയും നബാർഡ്‌ അടക്കമുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ 5000 കോടിയുമാണ്‌ നീക്കിവച്ചത്‌.

കർഷകന്‌ ഹെക്ടറിന്‌ 50,000 രൂപവരെയാണ്‌ ധനസഹായം. ഇത്‌ കേരളത്തിലെ കർഷകർക്കു നൽകാൻ കേന്ദ്രം കൂട്ടാക്കുന്നില്ല.


Share our post

Kerala

യു.ജി.സി നെറ്റ് പരീക്ഷ അപേക്ഷിക്കാനുള്ള സമയം നീട്ടി

Published

on

Share our post

യു.ജി.സി നെറ്റ് ജൂൺ 2025 സെഷന് അപേക്ഷിക്കാനുള്ള സമയം മേയ് 12-ന് രാത്രി 11.59 വരെ നീട്ടി. ugcnet.nta.ac.in ൽ കയറി അപേക്ഷ നൽകുന്ന തിനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. അപേക്ഷാഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി മെയ് 13-ന് രാത്രി 11.59 വരെയാണ്. ഫീസ് 13-ന് രാത്രി 11.59 വരെ അടയ്ക്കാം. 14 മുതൽ 15-ന് രാത്രി 11.59 വരെ ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്താം. സഹായങ്ങൾക്ക്: 011-40759000/01169227700. വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി ജൂൺ 21 മുതൽ 30 വരെയാണ് യുജിസി നെറ്റ് പരീക്ഷ.


Share our post
Continue Reading

Kerala

എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി

Published

on

Share our post

ഹരിപ്പാട്: എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി. പല്ലന കെ വി ജെട്ടി കിഴക്കേക്കര മനോജ് ഭവനത്തിൽ മനോജ് സൗമ്യ ദമ്പതികളുടെ മകൾ ആര്യ നന്ദയാണ് (16) വീടിനുള്ളിൽ തൂങ്ങിമരിച്ചത്. നങ്ങ്യാർകുളങ്ങര ബഥനി മാലികാമഠം ഹയർസെക്കൻണ്ടറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു ആര്യ നന്ദ. സഹോദരി ഗൗരി നന്ദ. മൃതദേഹം ഹരിപ്പാട് ഗവൺമെന്റ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Kerala

എസ്.എസ്.എൽ.സി പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17 വരെ

Published

on

Share our post

തിരുവനന്തപുരം: എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സേ പരീക്ഷ മേയ് 28 മുതല്‍ ജൂണ്‍ 2 വരെ നടത്തും. വിജയം നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യ ആഴ്ച മുതല്‍ ഡിജിലോക്കറില്‍ ലഭ്യമാകുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വിജയശതമാനം കുറഞ്ഞ 10 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളുടെ ലിസ്റ്റ് എടുത്തുവെന്നും ഇതില്‍ പ്രത്യേക പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.’ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ അന്വേഷണം നടത്തണം. എന്തുകൊണ്ട് വിജയശതമാനം കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം’- വി ശിവന്‍കുട്ടി പറഞ്ഞു.

എസ്സി വിഭാഗത്തില്‍ 39,981 കുട്ടികള്‍ പരീക്ഷയെഴുതി. 39,447 പേര്‍ വിജയിച്ചു. 98.66 ആണ് വിജയശതമാനം. ഇത്തവണ 7,279 എസ്ടി കുട്ടികളാണ് പരീക്ഷ എഴുതിയത്. 7,135 പേര്‍ വിജയിച്ചു. 98.02 ആണ് വിജയശതമാനം. 66 കുട്ടികളാണ് എഎച്ച്എസ്എല്‍സി പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയ എല്ലാവരും ജയിച്ചു. ടിഎച്ച്എസ്എല്‍സിയില്‍ (എച്ച്‌ഐ) പരീക്ഷയെഴുതിയ 12 പേരും വിജയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!